വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണത്തിൽ ഏറെ ശ്രദ്ധ വേണം. പല കാരണങ്ങൾ കൊണ്ടും വൃക്ക രോഗികളുടെ എണ്ണം ഇന്ന് കൂടുകയാണ്. അത്തരത്തിൽ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങളിൽ അടങ്ങിയിരിക്കുന്ന സിട്രേറ്റ് വൃക്കകളിൽ കല്ലുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കും.
2. വെള്ളരിക്ക
വെള്ളം ധാരാളം അടങ്ങിയ വെള്ളരിക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വൃക്കകളിൽ കല്ലുകൾ ഉണ്ടാകുന്നത് തടയാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
3. ഫാറ്റി ഫിഷ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കരളിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
4. മഞ്ഞൾ
മഞ്ഞളിലെ കുർകുമിന് ആൻറി ഇൻഫ്ലമേറ്ററി, ആൻറിഓക്സിഡൻറ് ഗുണങ്ങളുണ്ട്. ഇവ വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
5. വെളുത്തുള്ളി
ആൻറി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയതാണ് വെളുത്തുള്ളി. ഇവ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
6. റെഡ് ബെൽ പെപ്പർ
ചുവന്ന കാപ്സിക്കത്തിൽ പൊട്ടാസ്യം വളരെ കുറവും വിറ്റാമിൻ എ, സി, ബി6 എന്നിവ അടങ്ങിയതുമാണ്. അതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് ഇവ മികച്ചതാണ്.
7. ആപ്പിൾ
ആപ്പിളിൽ പൊട്ടാസ്യം കുറവാണ്. കൂടാതെ ഫൈബറും വിറ്റാമിനുകളും ആൻറിഓക്സിഡൻറുകളും ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ ആപ്പിൾ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
8. നെല്ലിക്ക
വിറ്റാമിൻ സിയും ആൻറിഓക്സിഡൻറുകളും അടങ്ങിയ നെല്ലിക്ക കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.