ആലപ്പുഴ: ആലപ്പുഴ ജില്ലാ ജയിലിൽ പോക്സോ കേസ് പ്രതിയെ മര്‍ദിച്ച് സഹതടവുകാരന്‍. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 85 കാരനായ തങ്കപ്പൻ എന്നയാളുടെ പല്ല് സഹതടവുകാരന്‍ അടിച്ചു കൊഴിച്ചു. മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലുള്ളയാളാണ് തങ്കപ്പനെ മർദ്ദിച്ചത്.
തനിക്കും പെൺമക്കൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു മർദനം. കഴിഞ്ഞ ദിവസമാണ് തങ്കപ്പൻ ജയിലിലെത്തിയത്. സഹതടവുകാരന് തങ്കപ്പൻ ഏത് കേസിലെ പ്രതിയാണെന്ന് ആദ്യം അറിയില്ലായിരുന്നു. തങ്കപ്പൻ പോക്സോ കേസ് പ്രതി ആണെന്ന് അറിഞ്ഞതിനെ തുടർന്നായിരുന്നു മർദനം. അടിയേറ്റ് തങ്കപ്പന്‍റെ പല്ല് കൊഴിഞ്ഞിട്ടുണ്ട്.
പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ തങ്കപ്പനെ മർദ്ദിച്ച സഹതടവുകാരനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.
















































