ന്യൂഡൽഹി: ഐഎസ്ഐയുമായി ബന്ധമുള്ള ആയുധക്കടത്ത് സംഘം ഡൽഹിയിൽ പിടിയിൽ. രണ്ട് പഞ്ചാബ് സ്വദേശികൾ ഉൾപ്പെടെ നാല് പേരെയാണ് ഡൽഹി ക്രൈംബ്രാഞ്ച് പിടികൂടിയിരിക്കുന്നത്. സംഘത്തിന് പാക്കിസ്ഥാൻ ഐഎസ്ഐയുമായി ബന്ധമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.
സംഘം തുർക്കിയിലും ചൈനയിലും നിർമ്മിച്ച ആയുധങ്ങൾ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക് വിതരണം ചെയ്തിരുന്നു. ഡ്രോണുകൾ ഉപയോഗിച്ചാണ് പാക്കിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് ആയുധങ്ങൾ കടത്തിയിരുന്നത്. സംഘത്തിന്റെ പക്കൽ നിന്നും 10 തോക്കുകളും നിരവധി വെടിയുണ്ടകളും കണ്ടെടുത്തു. ഡൽഹിയിലെയും അയൽ സംസ്ഥാനങ്ങളിലെയും ഗുണ്ടാസംഘങ്ങൾക്ക് ഇവർ ആയുധങ്ങൾ വിതരണം ചെയ്തിരുന്നതായും പോലീസ് വ്യക്തമാക്കി.
















































