തിരുവനന്തപുരം: മലയാളത്തിലെ മുന്‍നിര നായികയായ നിഖില വിമലിന്റെ നായികയായുള്ള തുടക്കം തമിഴിലൂടെയായിരുന്നു. മലയാളത്തില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ നിഖില ഈയ്യടുത്ത് തമിഴിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.
സിനിമയിലെ പ്രകടനങ്ങള്‍ പോലെ തന്നെ തന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തിലൂടേയും നിഖില ആരാധകരെ നേടിയിട്ടുണ്ട്. കുറിക്കു കൊള്ളുന്ന കൗണ്ടറുകളുമായി കയ്യടി നേടുന്ന നിഖില സോഷ്യല്‍ മീഡിയയിലെ താരമാണ്.ഇപ്പോഴിതാ വീണ്ടുമൊരു തമിഴ് ചിത്രത്തിനായി തയ്യാറെടുക്കുകയാണ് നിഖിലയെന്നാണ് കരുതപ്പെടുന്നത്. നടന്‍ ആര്യ പങ്കുവച്ച ചിത്രങ്ങളാണ് ചര്‍ച്ചകളുടെ ഉറവിടം. നിഖിലയ്ക്കും തെലുങ്ക് നടി വൈഷ്ണവി ചൈതന്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് ആര്യ പങ്കുവച്ചത്.
ജിമ്മില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അതേസമയം ഈ ചിത്രങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയുടെ ട്രോളുകളും അധിക്ഷേപങ്ങളും നിഖില നേരിടേണ്ടി വരുന്നുണ്ട്. ‘എന്നാലും എന്റെ നിഖിലേ നിങ്ങള്‍ തന്നെയാണോ ഇത്? ഇങ്ങനൊരു ഫോട്ടോയെടുക്കാന്‍ നിഖിലയെ എങ്ങനെ സമ്മതിപ്പിച്ചു, ആദ്യം കരുതിയത് എഐ ആണെന്നാണ്, സയേഷ ഇതൊന്നും കാണുന്നില്ലേ?, അടുത്ത കേസ് റെഡി, വിജയ്ക്ക് ശേഷം ആരെന്നതിന് ഉത്തരമായി’ എന്നൊക്കെയാണ് കമന്റുകള്‍.














































