ന്യൂഡൽഹി: പാക് ഭീകര കേന്ദ്രങ്ങൾക്കെതിരായ ഇന്ത്യൻ സെെന്യത്തിൻറെ നീക്കത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് ഏറ്റവും ഉചിതമെന്ന് കോൺഗ്രസ് എം പി ശശി തരൂർ. സിന്ദൂരത്തിന്റെ നിറത്തിന് രക്തത്തിന്റെ നിറത്തിൽ നിന്നും വലിയ വ്യത്യാസമില്ലെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാൻ സാധിക്കുമെന്നും ശശി തരൂർ പറഞ്ഞു. സൗദി അറേബ്യൻ മാധ്യമമായ അൽ അറേബ്യയോടായിരുന്നു തരൂരിൻറെ പ്രതികരണം. എന്തുകൊണ്ടാണ് ഇന്ത്യയുടെ നീക്കത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് നൽകിയതെന്നായിരുന്നു അവതാരകന്റെ ചോദ്യം.
‘പഹൽഗാം ആക്രമണത്തിന് ശേഷം സോഷ്യൽമീഡിയ മുഴുവൻ നിറഞ്ഞുനിൽക്കുന്നത് ഹണിമൂണിനായി കശ്മീരിലെത്തിയ നവവധു, കൊല്ലപ്പെട്ട ഭർത്താവിന്റെ മൃതദേഹത്തിനരികെ ഇരിക്കുന്നതാണ്. മറ്റൊരു വാക്കിൽ പറഞ്ഞാൽ തീവ്രവാദികൾ അവരുടെ നെറ്റിയിലെ സിന്ദൂരമാണ് മായ്ച്ചുകളഞ്ഞത്. എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് പാക് ഭീകരകേന്ദ്രങ്ങൾക്കെതിരായ സൈന്യത്തിന്റെ നടപടിയെന്നും ജനങ്ങളെ ഓർമ്മപ്പെടുത്താൻ ഏറ്റവും ഉചിതവും ശക്തവും വൈകാരികവുമായ പേരാണ് ഓപ്പറേഷൻ സിന്ദൂർ.
സിന്ദൂരത്തിന്റെ നിറത്തിന് രക്തത്തിന്റെ നിറത്തിൽ നിന്നും വലിയ വ്യത്യാസമില്ലെന്ന് സംശയത്തിന് ഇടയില്ലാതെ പറയാം എന്നാണ് എനിക്ക് കൂട്ടിച്ചേർക്കാനുള്ളത്’, എന്നും ശശി തരൂർ പറഞ്ഞു. ആരുടെ നിർദേശമായാലും ഓപ്പറേഷൻ സിന്ദൂർ എന്ന പേര് അത്യൂജ്ജ്വലമാണെന്നും തരൂർ കൂട്ടിച്ചേർത്തു.
അതേസമയം സൈനിക നടപടിയെ സ്വാഗതം ചെയ്ത് തരൂർ നേരത്തെ രംഗത്തുവന്നിരുന്നു. ഓപ്പറേഷൻ സിന്ദൂരിലൂടെ കേന്ദ്രം നൽകിയത് തക്കതായ തിരിച്ചടിയാണെന്നും രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നുമായിരുന്നു ശശി തരൂർ പറഞ്ഞത്. ‘ഹിറ്റ് ഹാർഡ് ഹിറ്റ് സ്മാർട്ടി’ൻ്റെ ആവശ്യമുണ്ടായിരുന്നു. ആക്രമിച്ചത് ഭീകര കേന്ദ്രങ്ങൾ മാത്രമാണെന്നും ഇങ്ങനെ ഒരു തീരുമാനമെടുത്തതിൽ അഭിമാനിക്കുന്നുവെന്നും തരൂർ പറഞ്ഞിരുന്നു. കൂടാതെ ദീർഘമായ ഒരു യുദ്ധം ഇന്ത്യ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാണെന്നും തരൂർ കൂട്ടിച്ചേർത്തിരുന്നു. ദേശീയ ഐക്യം ഇക്കാര്യത്തിൽ അനിവാര്യമാണ്. അതേപോലെ സൈനിക നടപടിയെകുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചത് സ്ത്രീകൾ തന്നെയാണ് എന്നത് അഭിമാനകരമാണെന്നും തരൂർ പറഞ്ഞിരുന്നു.നമ്മൾ ഇതു മറികടക്കും!! മണിക്കൂറുകൾ മുൻപുവരെ തന്നോടൊപ്പം ഓൺലൈൻ യോഗത്തിൽ പങ്കെടുത്ത വ്യക്തി പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഒമർ അബ്ദുള്ള, മരിച്ചത് ജമ്മു കശ്മീർ അഡീഷണൽ ജില്ലാ വികസന കമ്മീഷണർ, അടിസ്ഥാനരഹിതമോ, സ്ഥിരീകരിക്കാത്തതോ ആയ വാർത്തകൾ പ്രചരിപ്പിക്കരുത്- മുഖ്യമന്ത്രി