ആലപ്പുഴ: സ്കൂട്ടറിന് കടന്നുപോകാൻ സൈഡ് നൽകിയില്ല എന്നാരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ പൊലീസുകാരൻ ആക്രമിച്ചതായി പരാതി. സ്വിഫ്റ്റ് ബസ് ഡ്രൈവർ മഹാദേവനെയാണ് കൊച്ചി ഹാർബർ സ്റ്റേഷനിലെ പൊലീസുകാരൻ വിനീത് ആക്രമിച്ചത്.
ഇന്നലെ രാത്രി ഏഴ് മണിയോടെ കൊടുങ്ങല്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസ്സിന് നേരെയാണ് ആക്രമണം ഉണ്ടായത്.
സംഭവത്തിൽ ജീവനക്കാർ പൊലീസിൽ പരാതി നൽകി. ബസ്സിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം കാണിച്ചാണ് പരാതി നൽകിയത്. ബസ്സിന്റെ അപകടരമായ ഡ്രൈവിങ്ങിനെ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് പൊലീസുകാരൻ പറഞ്ഞു















































