കൊച്ചി: തുടക്കിലുള്ള ആവേശമെല്ലാം കെട്ടടങ്ങി. അമ്മ തെരഞ്ഞെടുപ്പിൽ നിന്ന് പലരും പിന്മാറി. ഇതോടെ അമ്മ സംഘടനയുടെ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലായി. മറ്റെല്ലാവരും പത്രിക പിൻവലിച്ചതോടെയാണിത്.
അതേസമയം വൈസ് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നവ്യാ നായരും പിന്മാറിയിട്ടുണ്ട്. മറ്റു താരങ്ങൾ പലരും പിൻമാറിയ സാഹചര്യത്തിലാണ് താനും പിൻമാറിയതെന്ന് നവ്യ പറഞ്ഞു. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് ഇപ്പോൾ മത്സര രംഗത്തുള്ളത്.
അതേസമയം, അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്കും മൽസരം നടക്കും. നടൻ ജഗദീഷും നേരത്തെതന്നെ പത്രിക പിൻവലിച്ചിരുന്നു.