BREAKING NEWS

ഈ മനുഷ്യക്കടത്ത് തുടങ്ങിയിട്ട് നാളുകുറച്ചായി!! മാവോഭീകരരുമായി ഇവർക്കുള്ള ലിങ്ക് എന്ത്? ലക്ഷ്മാണനന്ദ സരസ്വതി സ്വാമികളുടെ ക്രൂരകൊലപാതകത്തിൽ അന്നേ ഈ ബന്ധം എല്ലാവരും സംശയിച്ചിരുന്നു, ഇസ്‍ലാമിക മതതീവ്രവാദ ഭീഷണി നിലനിൽക്കുന്ന കേരളത്തിൽ ക്രൈസ്തവർക്കാണു സംഘപരിവാറിനെ ആവശ്യം- കെപി ശശികല

· · 1 min read
Share: Copied!

കോഴിക്കോട്: ഛത്തീസ്‌ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായതിന് പിന്നാലെ, കന്യാസ്ത്രീകളു​ടെ മാവോയിറ്റ് ബന്ധം എൻഐഎ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ വേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി. ശശികല രം​ഗത്ത്. കേസ് കണ്ടതിലും കേട്ടതിലും അപ്പുറമുണ്ട് എന്നുറപ്പാ​ണെന്നും ശശികല ഫേസ്ബുക് കുറിപ്പിൽ പറയുന്നു. അതുപോലെ ലക്ഷ്മാണനന്ദ സരസ്വതി സ്വാമികളുടെ ക്രൂരകൊലപാതകത്തിൽ അന്നേ ഈ ബന്ധം എല്ലാവരും സംശയിച്ചിരുന്നുവെന്നും ശശികല പറയുന്നു.

കെപി ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

‘കേസ് കണ്ടതിലും കേട്ടതിലും അപ്പുറമുണ്ട് എന്നുറപ്പ്. ഈ മനുഷ്യക്കടത്ത് തുടങ്ങിയിട്ട് നാളുകുറച്ചായിട്ടുണ്ട്. കേരളത്തിൽ കന്യാസ്ത്രീ മഠങ്ങളിലും സഭയുടെ മറ്റുസ്ഥാപനങ്ങളിലും കത്തോലിക്കാ ഭവനങ്ങളിലും വീട്ടുപണിക്ക് നില്ക്കുന്ന-നിന്നിരുന്ന ഉത്തരേന്ത്യൻ ആദിവാസി പെൺകുട്ടികളെപ്പറ്റി സമഗ്രാന്വേഷണം വേണം. അവരുടെ എസ്റ്റേറ്റുകളിലും മറ്റും പണിക്ക് നിർത്തിയിരിക്കുന്ന ആദിവാസി പുരുഷന്മാരെ പറ്റിയും അന്വേഷണം വേണം. മാവോവാദികൾ സർക്കാർ സംവിധാനത്തെ അടുപ്പിക്കാതെ അവരുടെ സാമ്രാജ്യമാക്കി പട്ടിണി മാറ്റാൻ സമ്മതിക്കാതെ കൊണ്ടു നടക്കുന്ന മേഖലകളിൽ നിന്നാണ് ഇവർ ആദിവാസികളെ കൊണ്ടു വരുന്നത്.. ഇത്തരം കന്യാസ്ത്രീകൾ ഒരു എതിർപ്പുമില്ലാതെ അവിടെ പോകുന്നു. ഇഷ്ടം പോലെ ആളുകളെ കേറ്റിക്കൊണ്ടു വരുന്നു.

രാഷ്ട്രധ്വംസകരായ മാവോഭീകരരുമായി ഇവർക്കുള്ള ലിങ്ക് എന്ത്? ലക്ഷ്മാണനന്ദ സരസ്വതി സ്വാമികളുടെ ക്രൂരകൊലപാതകത്തിൽ അന്നേ ഈ ബന്ധം എല്ലാവരും സംശയിച്ചിരുന്നു. ജിഹാദികളേക്കാൾ ഒട്ടും പിന്നിലല്ല മാവോവാദികൾ. എൻ.ഐ.എ പോലുള്ള കേന്ദ്ര ഏജൻസികൾ ഈ വിഷയം ഗൗരവമായി അന്വേഷിക്കണം. അമേരിക്കയിലെ, ആസ്ട്രേലിയയിലെ ഒക്കെ തനതുവംശങ്ങൾ വെയിലത്ത് ആവിയായി പോയതല്ല. കൈസ്തവ സഭകൾ നശിപ്പിച്ചതാണവരെ. മറക്കരുത് നാം അത്.’ -ശശികല ​കുറിപ്പിൽ പറയുന്നു.

‘ഇസ്‍ലാമിക മതതീവ്രവാദ ഭീഷണി നിലനിൽക്കുന്ന കേരളത്തിൽ ക്രൈസ്തവ സമൂഹത്തിനാണ് സംഘപരിവാറിനെ ആവശ്യം. അല്ലാതെ മറിച്ചല്ല. കേരളത്തിൽ ഹിന്ദു സമൂഹത്തിന് ക്രൈസ്തവ സമൂഹവുമായി യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതിരിക്കുമ്പോൾ കുറ്റാരോപിതർ മത പൗരോഹിത്യം വഹിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട് കേരളത്തിൽ ഇപ്പോൾ നടക്കുന്ന കോലാഹലങ്ങൾ മതസഹിഷ്ണുത തകർക്കും. അവർ വെല്ലുവിളിക്കുന്നത് ഭരണഘടനയെ തന്നെയാണ്’ -മറ്റൊരു കുറിപ്പിൽ ശശികല പറഞ്ഞു.

ആലപ്പുഴ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളും മലയാളികളുമായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നീ കന്യാസ്ത്രീകളെയാണ് മതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ച് ഛത്തീസ്‌ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

സൗദിയിലെ കൂട്ടുകാരനായി അയൽക്കാരൻ അച്ചാറിട്ടു കൊടുത്തത് എൻഡിഎംഎയും ഹാഷിഷ് ഓയിലും!! യുവാവ് ജയിലിലാകാതെ രക്ഷപ്പെട്ടത് സംശയത്തിൽ കുപ്പി തുറന്ന് നോക്കിയതിനാൽ- മൂന്നുപേർ അറസ്റ്റിൽ

BREAKING NEWS
ദിവസവും പീഡിപ്പിച്ചത് 15 പേർ വരെ; വഴങ്ങിയില്ലെങ്കിൽ പൊള്ളലേൽപ്പിക്കും; പുറത്ത് കാവൽ നിൽക്കാൻ ആൾ; തുടർച്ചയായ പീഡനത്തെ തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അണുബാധ; കോവളത്തെ സ്പായിൽ എത്തിയവരുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കിവരുന്നു; തിരിച്ചറിയൽ പരേഡ് നടത്തും
20 Oct 2026
BREAKING NEWS
‘അധികം സംസാരിക്കില്ല; ഡെലിവറി തൊഴിലാളിയായാണ് കരുതിയത്; ഇയാളാണ് അക്രമിയെന്നറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയി‘ ടൈഗർ ഷ്‌റോഫിനെ ആക്രമിച്ചയാളെക്കുറിച്ച് അയൽക്കാർ; വ്യക്തമായ പ്ലാനിം​ഗ്; രണ്ടുമാസം നീണ്ട തയ്യാറെടുപ്പ്; മൊട്ടയടിച്ച് രൂപംമാറ്റി, വാടകവീടുകൾ മാറിമാറി താമസിച്ച് പ്രതി
20 Oct 2026
BREAKING NEWS
’വിമർശിക്കുന്നവരെല്ലാം കെ.സി. പക്ഷമാണെന്നോ അല്ലെങ്കിൽ ചെറുപ്പത്തിന്റെ ആവേശമാണെന്നോ പറഞ്ഞാൽ മതി’; യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ റീൽ; പോസ്റ്റ് ചെയ്ത് 17 മിനിറ്റിനുള്ളിൽ അപ്രത്യക്ഷമായി; പിന്നിൽ ഔദ്യോഗിക ഇടപെടലെന്ന് ആരോപണം, മെറ്റയ്ക്ക് പരാതി
20 Oct 2026
BREAKING NEWS
ഒരു കരിങ്കൊടി കണ്ടാൽ ഇങ്ങനെയൊക്കെ ഭയപ്പെടേണ്ട ആവശ്യമുണ്ടോ? അതിന് എന്തൊക്കെയാ പറഞ്ഞത്... എന്നിട്ട് പാവം ​ഗൺമാൻ കേസിൽ പ്രതിയായി!! ഇതൊക്കെ രാഷ്ട്രീയമായി ബന്ധമില്ലാത്തവർ രാഷ്ട്രീയത്തിൽ വന്ന് പെട്ടെന്നു മന്ത്രിയായാലുള്ള കുഴപ്പങ്ങളാണ്- കെ. മുരളീധരൻ
20 Oct 2026