കൊച്ചി: വിസ നിരസിക്കപ്പെട്ടാല്‍ ഉപഭോക്താവിന് പണം നഷ്ടമാകാതിരിക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് ഫ്ളിപ്കാര്‍ട്ട് കമ്പനിയായ ക്ലിയര്‍ട്രിപ്പ്. ദി ബിഗ് ബില്യണ്‍ ഡേയ്‌സിന് മുന്നോടിയായി കമ്പനി വിസ നിരസിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര യാത്രയ്ക്കിടെ വലിയ ആശങ്ക സൃഷ്ടിക്കുന്ന വിസ നിരസിക്കല്‍ ഭീഷണിയെ മറികടക്കാനാണ് ഈ സൗജന്യ സേവനം കമ്പനി അവതരിപ്പിക്കുന്നത്.
വിസ നിരസിക്കപ്പെട്ടാല്‍ യാത്രക്കാരന് ബുക്ക് ചെയ്ത വിമാന ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ ലഭിക്കുമെന്നും, യാത്ര പ്ലാനുകളില്‍ ഉപഭോക്താക്കളുടെ ആശങ്കയ്ക്ക് പരിഹാരം കാണുക കൂടിയാണെന്ന് ക്ലിയര്‍ട്രിപ്പ് ചീഫ് ബിസിനസ് ആന്‍ഡ് ഗ്രോത്ത് ഓഫീസര്‍ മഞ്ജരി സിംഗാള്‍ പറഞ്ഞു. എല്ലാ അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്കിംഗുകളിലും ഈ സേവനം സൗജന്യമായി ലഭിക്കും. പ്രായപരിധി ഇതില്‍ ബാധകമാകില്ല. യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് 24 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കേണ്ടി വരുന്നവര്‍ക്കാണ് സേവനം പൂര്‍ണ രീതിയില്‍ പ്രയോജനപ്പെടുക.
ദി ബിഗ് ബില്ല്യണ്‍ ഡേയ്‌സിനോടനുബന്ധിച്ച് ഫ്‌ളാഷ് സെയിലിലൂടെ ആഭ്യന്തര വിമാന ടിക്കറ്റുകള്‍ 999 രൂപ മുതല്‍ ലഭ്യമാകും. അന്താരാഷ്ട്ര ടിക്കറ്റുകള്‍ക്ക് 20% വിലക്കുറവും ഫ്‌ളിപ്കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര വിമാനങ്ങളില്‍ കുറഞ്ഞത് മൂന്ന് യാത്രക്കാരില്‍ ഒരു കുഞ്ഞോ നവജാത ശിശുവോ ഉള്‍പ്പെട്ടാല്‍, ഒരു കുട്ടിയുടെ യാത്ര സൗജന്യമായി ലഭിക്കും. ഒപ്പം ഹോട്ടല്‍ പോര്‍ട്ട്‌ഫോളിയോ 20,000ല്‍ നിന്ന് 80,000 ലധികം പ്രോപ്പര്‍ട്ടികളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു