ചേര്‍ത്തല: ചേര്‍ത്തലയില്‍ കൊലപാതകമെന്ന് സംശയിക്കുന്ന ഗൃഹനാഥയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. പോസ്റ്റുമാര്‍ട്ടം ഇന്ന് നടക്കും. അമ്മയുടേത് അപകടമരണമല്ലെന്നും അച്ഛന്‍റെ ആക്രമണത്തിൽ സംഭവിച്ചതാണെന്നുമുള്ള മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്. സംഭവത്തില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. വീട്ടിലെ ഗോവണിയിൽനിന്ന് വീണതിനെത്തുടർന്നുണ്ടായ മരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, ചേർത്തല നഗരസഭ 29ാം വാർഡ് പണ്ടകശാലപ്പറമ്പിൽ സജി (46) യുടെ മരണവുമായി ബന്ധപ്പെട്ടാണു ഭർത്താവ് സോണി(48)യെ കസ്റ്റഡിയിലെടുത്തത്.
തലയ്ക്കു ഗുരുതര പരുക്കേറ് നിലയിൽ ജനുവരി 8നാണ് സജിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസം വെന്‍റിലേറ്ററിലായിരുന്ന സജി കഴിഞ്ഞ ഞായറാഴ്ച രാവിലെ മരിച്ചു. വൈകിട്ട് മുട്ടം സെന്‍റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കാരവും നടത്തി. ചൊവ്വാഴ്ച രാത്രിയാണ് മകൾ മീഷ്മ അച്ഛനെതിരെ ചേർത്തല പോലീസിൽ പരാതി നൽകിയത്. സംഭവദിവസം രാത്രി അച്ഛൻ അമ്മയുടെ തല ഭിത്തിയോടുചേർത്ത് ഇടിച്ചെന്നും അങ്ങനെയാണ് ഗുരുതരാവസ്ഥയിലായെന്നുമാണ് മകളുടെ മൊഴി.
അമ്മയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. അച്ഛൻ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനാലാണ് ആശുപത്രിയിൽ വച്ച് സത്യം പറയാതിരുന്നത് മകള്‍ മീഷ്മ പോലീസിനോടു പറഞ്ഞു. ചൊവ്വാഴ്ച രാത്രി സോണി വീണ്ടും ഭീഷണിപ്പെടുത്തിയതോടെയാണ് മീഷ്മ പോലീസിൽ വിവരം അറിയിക്കാന്‍ തീരുമാനിച്ചത്. ഇന്നലെ രാവിലെ നിയമനടപടികൾ പൂർത്തിയാക്കി വൈകിട്ട് മൂന്നരയോടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. ഇന്ന് പോലീസ് സർന്‍റെ സാന്നിധ്യത്തിൽ പോസ്റ്റുമാർട്ടം നടത്തും. വിദേശത്ത് ലാബ് ടെക്നിഷ്യനായിരുന്ന സജി രണ്ട് വർഷം മുൻപാണ് തിരിച്ച് നാട്ടിലെത്തിയത്. ചേർത്തലയിൽ പാത്രക്കട നടത്തുകയാണ്. വിദേശത്തായിരുന്ന മകൻ ബെനോബ് അമ്മയുടെ മരണത്തെത്തുടർന്നു നാട്ടിലുണ്ട്.