വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ പ്രശംസിച്ച് കാനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി. ഇന്ത്യ -പാക് രാജ്യങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവന്നത് ട്രംപ് ആണെന്നും വിവിധ മേഖലകളിൽ ഇടപെടുന്ന ട്രംപ് ‘പരിവർത്തനാത്മക’ പ്രസിഡന്റ് ആണെന്നും മാർക് കർണി പറഞ്ഞു.
‘താങ്കളൊരു പരിവർത്തനാത്മക പ്രസിഡന്റ് ആണ്. സമ്പദ് വ്യവസ്ഥയിലെ പരിവർത്തനം, നാറ്റോ സഖ്യത്തിലെ പ്രതിബദ്ധത, ഇന്ത്യ -പാക് മുതൽ അസർബൈജാൻ-അർമേനിയ വരേയുള്ള രാജ്യങ്ങൾക്കിടയിലെ സമാധാനം, ഇറാനെ ഭീകരതയിൽനിന്ന് മുക്തമാക്കൽ തുടങ്ങിയവ എടുത്തുപറയേണ്ടതാണ്’, മാർക് കർണി പറഞ്ഞു. വൈറ്റ് ഹൗസില്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേത്തിന്‍റെ പ്രശംസ.
ഇന്ത്യയും – പാകിസ്താനും തമ്മിലുള്ള സംഘർഷം ഇല്ലാതാക്കിയത് താൻ ആണ് എന്ന് നിരന്തരം ട്രംപ് ആവർത്തിച്ചിരുന്നു. ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാനം കൊണ്ടുവന്നത് താനാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യ ഇത് തള്ളിയിരുന്നു. ഇതിനിടെയാണ് ട്രംപിന് പ്രശംസയുമായി കനേഡിയൻ പ്രധാനമന്ത്രി രംഗത്തെത്തിയത്.