കല്പറ്റ: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകര്‍ തങ്ങളുടെ പണം തിരികെ വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന് മുന്നിൽ കവിത ചൊല്ലി നിക്ഷേപകൻ പ്രതിഷേധിച്ചു. 10 ലക്ഷം ബ്രഹ്മഗിരിയിൽ നിക്ഷേപിച്ച പി തോമസ് ആണ് പ്രതിഷേധത്തിനിടെ കവിത ചൊല്ലിയത്.
ബ്രഹ്മഗിരിയിൽ നിക്ഷേപിച്ച പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി നിക്ഷേപകർ സൊസൈറ്റി ഓഫീസിലെത്തി കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു. പിന്നാലെ വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ബ്രഹ്മഗിരി ചെയർമാനുമായ പി കെ സുരേഷ് അനുനയ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് നിക്ഷേപകർ നേരിടുന്ന വേദനകൾ കവിതയാക്കി തോമസ് ചൊല്ലിയത്.കവിതയിൽ സിപിഎം നേതാക്കൾക്കെതിരെ ശാപവാക്കുകളും ഉയര്‍ന്നു.