ന്യൂഡൽഹി: ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ മോഷ്ടാവ് കുത്തിയ സംഭവത്തിൽ നടനെ ആശുപത്രിയിലെത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകളുണ്ടെന്ന് കണ്ടെത്തൽ. 16ന് പുലർച്ചെ 2.30നാണ് ആക്രമണം നടന്നത്.
സെയ്ഫിന‍്റെ ബാന്ദ്രയിലെ ഫ്ലാറ്റിൽ നിന്ന് ലീലാവതി ആശുപത്രിയിലേക്കുള്ളത് 10 -15 മിനിറ്റ് യാത്ര മാത്രമാണ്. എന്നാൽ നടനെ എത്തിച്ചത് പുലർച്ചെ 4.10ന് എന്ന് ആശുപത്രി രേഖകളിൽ നിന്ന് വ്യക്തമാകുന്നു. മാത്രമല്ല കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് അഫ്സാർ സെയ്ദി എന്നാണ് രേഖകളിലുള്ളത്. എന്നാൽ മകനാണ് ഒപ്പം ഉണ്ടായിരുന്നത് എന്നാണ് നേരത്തെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നത്.
ആക്രമണത്തിൽ നടന് അഞ്ച് മുറിവുകളാണ് ഉണ്ടായിരുന്നതെന്ന് മെഡിക്കൽ രേഖകളിൽ പറയുന്നു. ആറ് മുറിവുകളാണ് ഉണ്ടായിരുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. അതേസമയം നടൻ പോലീസിന് നൽകിയ മൊഴിയുടെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. മക്കളുടെ മുറിയിൽ എത്തിയ അക്രമിയെ താൻ തടഞ്ഞ് മുറുകെ പിടിച്ചെന്നാണ് നടന്റെ മൊഴി. കൈ അയഞ്ഞപ്പോൾ അക്രമി പിൻവശത്ത് തുടരെ കുത്തി. അക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടതായി നഴ്സ് ഏലിയാമ്മ ഫിലിപ്പ് തന്നോട് പറഞ്ഞെന്നും നടൻ്റെ മൊഴിയിൽ പറയുന്നു.
കീടനാശിനി കഴിച്ചാൽ മരിക്കുമോയെന്നറിയാൻ സംശയനിവാരണം, ജോൺസൺ കഴിച്ചത് എലിവിഷം, അവശ നിലയിലായിരുന്ന പ്രതി മെഡിക്കൽ കോളേജിൽ ചികിത്സയിൽ, വാർത്തകണ്ട് വളഞ്ഞിട്ട് പിടികൂടിയത് നാട്ടുകാർ