BREAKING NEWS

പാമ്പ് കടിച്ചത് അസ്ഥാനത്ത്… വേദനകൊണ്ട് പുളഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അംഗാര ഷോജി, പാമ്പിനെ പിടിക്കുന്ന വിഡിയോ ചിത്രീകരിക്കുന്നതിനിടെ സ്വകാര്യ പാമ്പ് കടിച്ചുതൂങ്ങി

· · 1 min read
Share: Copied!

ജക്കാർത്ത: ഇന്തൊനീഷ്യയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അംഗാര ഷോജിക്ക് പാമ്പുകളെ വച്ച് സ്റ്റണ്ട് കാണിക്കുന്നത് എന്നും ഹരമാണ്. അതുകാണാനാണെങ്കിൽ ആരാധകരേറെയും… പാമ്പിനെ കയ്യിലെടുക്കുക, പാമ്പിൻ കൂട്ടിൽ കിടക്കുക, പാമ്പിനെ ചുറ്റിപ്പിടിക്കുക… ഇതൊക്കെയാണ് ഇഷ്ടന്റെ വിനോദങ്ങൾ. ഇത്തരം ദൃശ്യങ്ങൾ ഷോജിയുടെ സമൂഹ മാധ്യമ പേജിൽ ഒട്ടറെയുണ്ട്. പക്ഷെ ഇത്തവണ ഷോജിക്ക് പണി കിട്ടിയത് അസ്ഥാനത്തായിപ്പോയി. സംഭവം വേറൊന്നുമല്ല, പാമ്പിനൊപ്പം വിഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ ഷോജിയുടെ സ്വകാര്യ ഭാഗത്ത് പാമ്പ് കടിച്ചു തൂങ്ങി.

വേദന കൊണ്ട് പുളഞ്ഞ ഷോജി പാമ്പിനെ വലിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും പാമ്പ് വിട്ടില്ല. ഒടുവിൽ ഷോജി നിലത്ത് ഇരുന്നു. അപ്പോഴേക്കും പാമ്പ് വാലുപയോ​ഗിച്ച് കാലിൽ ചുറ്റിപ്പിടിച്ചു. ഈ ദൃശ്യങ്ങൾ എല്ലാം ഷോജി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

എന്നാൽ ഇതിന് നിരവധി കമന്റുകളാണ് വരുന്നത്..”പാമ്പിനെ കളിപ്പിക്കാൻ പോയാൽ ഇങ്ങനെയൊക്കെ സംഭവിക്കും” എന്നാണ് ചിലരുടെ അഭിപ്രായം. ബോയിഗ ഡെൻഡ്രോഫില എന്ന ഇനത്തിൽപ്പെട്ട കണ്ടൽ പാമ്പാണ് ഷോജിയെ കടിച്ചത്. ഇവയ്ക്ക് നേരിയ വിഷമേ ഉള്ളൂ എന്ന് പറയുമ്പോഴും, കടിയുടെ ദൈർഘ്യം കൂടുന്നത് അപകടകരമാണെന്ന് വിദഗ്ധർ പറയുന്നു.

മൊത്തം പൊരുത്തക്കേടുകൾ, ആശുപത്രിയിലെത്തിച്ചത് സുഹൃത്തെന്ന് ആശുപത്രി രേഖകളിൽ മകനെന്ന് ഡോക്ടർമാർ, സെയ്ഫ് അലിഖാനെ ആക്രമിച്ച സമയവും ആശുപത്രിയിലെത്തിച്ച സമവും തമ്മിലും രണ്ടുമണിക്കൂറിലേറെ വ്യത്യാസം, മുറിവിന്റെ എണ്ണത്തിലും കൺഫ്യൂഷൻ, മക്കളുടെ മുറിയിലെത്തിയ പ്രതിയെ താൻ തടഞ്ഞുവച്ചതായി സെയ്ഫിന്റെ മൊഴി

പക്ഷെ വ്യൂസിനുവേണ്ടി ഷോജി മനഃപൂർവ്വം ഇത് ചെയ്തതാണോ എന്ന സംശയവും ഉയരുന്നുണ്ട്. സ്വന്തം നാവ് പാമ്പിൻറെ വായിലേക്ക് കടത്തി വയ്ക്കുന്നത് പോലുള്ള അപകടകരമായ സ്റ്റണ്ടുകൾ ഷോജി പതിവായി ചെയ്യാറുള്ളതാണ്. എന്തായാലും ഷോജിയുടെ ഈ സ്റ്റണ്ട് സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്.

 

View this post on Instagram

 

A post shared by ɯnsʞɐu (@apkeliye_0q)

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026