അതിരപ്പിള്ളി: മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ മയക്കുവെടിവച്ച് ചികിത്സിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്. മയക്കു വെടിയേറ്റതോടെ മയങ്ങിവീണ ആനയുടെ ആരോഗ്യനിലയിൽ ആശങ്ക ഉയർന്നിരുന്നു. എന്നാൽ ആനയെ കുങ്കിയാനകളുടെ സഹായത്തോടെ എഴുനേൽപ്പിച്ച് വാഹനത്തിൽ കയറ്റിയതോടെ ഇനി മറ്റ് കാര്യങ്ങൾ വളരെ പെട്ടെന്ന് മുന്നോട്ടുപോകും. ആന തലയും ചെവിയുമാട്ടിത്തുടങ്ങിയതോടെ ആനയുടെ ആരോഹ്യസ്ഥിതിയിലുള്ള ആശങ്ക മാറ്. കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്ക് മാറ്റുന്നതാണ് അടുത്ത ഘട്ടം. ആനയെ പാർപ്പിച്ച് ചികിത്സിക്കാനുള്ള ആനക്കൂടിന്റെ നിർമാണം ഇന്നലെ അഭയാരണ്യത്തിൽ പൂർത്തിയാക്കിയിരുന്നു.
വെറ്റിലപ്പാറയ്ക്ക് സമീപത്തുവെച്ച് ആന പുഴയിലേക്കിറങ്ങിയിരുന്നു. ഇവിടെ നിന്ന് തുരുത്തിലേക്ക് നീങ്ങുമ്പോഴാണ് മയക്കുവെടി വെച്ചത്. നേരത്തെ കൊമ്പന്റെ ഒപ്പമുണ്ടായിരുന്ന ഏഴാമുറ്റം ഗണപതി എന്ന മറ്റൊരു കൊമ്പൻ ഇതിനെ മറിച്ചിട്ടിരുന്നു. ഏഴാമുറ്റം ഗണപതിയെ വെടിപൊട്ടിച്ച് ഭയപ്പെടുത്തി ഓടിച്ചതിന് പിന്നാലെയാണ് മുറിവേറ്റ കൊമ്പനെ മയക്കുവെടി വെച്ചത്.
ഇനി ഒന്നര മണിക്കൂറില്‍ പാലക്കാട് നിന്ന് കോഴിക്കോട്ടെത്തും; പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ അതിവേഗ ഇടനാഴിയായി നിര്‍മിക്കും
മയക്കുവെടിയേറ്റ് മയങ്ങി വീണ കൊമ്പന്റെ മസ്തകത്തിലെ മുറിവ് ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ വൃത്തിയാക്കി. പുഴുവരിച്ച നിലയിലായിരുന്നു ഈ മുറിവ്. ജനുവരി 15 മുതൽ മസ്തകത്തിൽ പരുക്കേറ്റ നിലയിൽ കൊമ്പനെ പ്ലാന്റേഷൻ തോട്ടത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പരുക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ 24 ന് മയക്കുവെടി വച്ച് തളച്ച് ചികിത്സ നൽകി വിട്ടിരുന്നു. എന്നാൽ ഈ മുറിവിൽ പുഴുവരിച്ചനിലയിൽ കണ്ടതോടെ ആനയുടെ ജീവനിൽ ആശങ്കവന്നത്. തുടർന്ന് ആനയെ മയക്കുവെടി വെച്ച് തളച്ച് ചികിത്സിച്ച് ഭേദമാക്കുന്നതുവരെ കൂട്ടിൽ പാർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
അതിരപ്പള്ളിയിൽനിന്ന് 25 കിലോമീറ്റർ ദൂരെയുള്ള അഭയാരണ്യത്തിലേക്ക് പതുക്കെ മാത്രമേ ആനയുമായി പോകാനാകൂ. ഒരു മണിക്കൂറിനകം അവിടെ എത്തിക്കാനാണു വനംവകുപ്പിന്റെ ശ്രമം. വെടിയേറ്റു മയങ്ങിവീണ ആനയെ കുങ്കിയാനകളുടെ സഹായത്തോടെയാണ് എഴുന്നേൽപ്പിച്ചത്. കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം തുടങ്ങിയ കുങ്കിയാനകളാണു കൊമ്പനെ തളയ്ക്കാൻ എത്തിയത്.