Tag: world

കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും കുറയുന്നില്ല; 63.6 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 3.77 പേര്‍ മരണമടഞ്ഞു, ഇന്ത്യയില്‍ രണ്ടു ലക്ഷം രോഗികള്‍

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 6,366,193 ആയി. 377,437 പേര്‍ മരണമടഞ്ഞു. 29 ലക്ഷം പേര്‍ രോഗമുക്തരായി. മുപ്പതരലക്ഷം പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 65,000 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,500 ഓളം പേര്‍ മരണമടഞ്ഞു. അമേരിക്ക, റഷ്യ, ഇന്ത്യ...

കൊറോണ വൈറസിന്റെ ഇന്ത്യയിലെ പ്രബല വകഭേദം; ഇന്ത്യന്‍ കൊറോണയെ കണ്ടെത്തി

ന്യൂഡല്‍ഹി : കോവിഡിനു കാരണമാകുന്ന കൊറോണ വൈറസിന്റെ ഇന്ത്യയിലെ പ്രബല വകഭേദത്തെ (ഗണം) സിഎസ്‌ഐആര്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഐ/എ3ഐ എന്ന ഈ ഗണമാണ് ഇന്ത്യയില്‍ ജനിതകഘടന പരിശോധിച്ച 361 വൈറസ് സാംപിളില്‍ 41 ശതമാനത്തിലുമുള്ളത്. ജനിതകമാറ്റം താരതമ്യേന മെല്ലെയെന്നതാണ് ഈ വകഭേദത്തിന്റെ ഇപ്പോള്‍ വ്യക്തമായിട്ടുള്ള സവിശേഷത....

ഇന്ത്യ– ചൈന അതിര്‍ത്തി പ്രശ്‌നം ; ‘റിമൂവ് ചൈന ആപ്‌സ്’ തരംഗമാകുന്നു

ന്യൂഡല്‍ഹി : ഇന്ത്യ– ചൈന അതിര്‍ത്തി പ്രശ്‌നം രൂക്ഷമായിരിക്കെ ചൈനയ്‌ക്കെതിരെ കനത്ത പ്രതിഷേധമാണു രാജ്യമാകെ ഉയരുന്നത്. ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി. ടിക്‌ടോക് ഉള്‍പ്പെടയെുള്ള ചൈനീസ് ആപ്പുകള്‍ ഇന്ത്യക്കാര്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ആഹ്വാനമുണ്ട്. ഇതിനു പിന്നാലെ ജയ്പുരിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി...

കോവിഡ് മരണം രാജ്യത്ത് വന്‍ വര്‍ധനവ്, പുതുതായി 8380 കേസുകള്‍, ലോകരാജ്യങ്ങള്‍ ഏഴാം സ്ഥാനത്ത് ഇന്ത്യ

ഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഫ്രാന്‍സിനെയും ജര്‍മനിയെയും മറികടന്ന് ഇന്ത്യ ഏഴാം സ്ഥാനത്ത്. രോഗികള്‍ 1,89,094. മരണം 5358. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ 24 മണിക്കൂറിനിടെ പുതിയ രോഗികളേക്കാളേറെയായിരുന്നു രോഗമുക്തരുടെ എണ്ണമെന്നത് ആശ്വാസവാര്‍ത്ത. 8,380 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചപ്പോള്‍...

കോവിഡ് കുതിക്കുന്നു; ഒരു ദിവസം 30,000 പേര്‍ക്ക് ഈ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്

വാഷിങ്ടന്‍: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അറുപത്തിയൊന്ന് ലക്ഷം കടന്നു. ഇതുവരെ 61,49,726 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3,70,500 ആയി. യുഎസില്‍ രോഗബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. മരണം 1,05,548. ബ്രസീലില്‍ രോഗബാധിതര്‍ അഞ്ചുലക്ഷത്തോട് അടുക്കുകയാണ്. മരണസംഖ്യ 28,834 ആയി. ഒരു ദിവസം...

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചു

കോവിഡ്19 വ്യാപിക്കുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാരോപിച്ച് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചു. ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം പൂര്‍ണമായും നിര്‍ത്തിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മെയ് 19 ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആവശ്യപ്പെട്ട പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതിനാല്‍...

പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളൊന്നുമില്ലാതെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുന്നു

പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളൊന്നുമില്ലാതെ കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം ചൈനയില്‍ 28 ആയി. ഇത്തരത്തില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നതോടെ ചൈനയില്‍ വീണ്ടും ഭീതി പടരുന്നു. 28 കേസുകളില്‍ 22 ഉം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വുഹാനിലാണ്. 82993 കോവിഡ് രോഗികളാണ് നിലവില്‍ ചൈനയില്‍ ചികിത്സയിലുള്ളത്....

കൊറോണ തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ ഉപേക്ഷിച്ചാല്‍ രോഗം വീണ്ടും പൊട്ടിപ്പുറപ്പെടാം.. ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് കേസുകള്‍ കുറയുന്ന രാജ്യങ്ങള്‍, രോഗം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ ഉപേക്ഷിച്ചാല്‍ 'ഉടനടി രണ്ടാമത്തെ കൊടുമുടി' നേരിടേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളയാനുള്ള ലോകരാഷ്ട്രങ്ങളുടെ നടപടിയെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം മേധാവി ഡോ. മൈക്ക് റയാന്റെ മുന്നറിയിപ്പ്. ലോകം...
Advertismentspot_img

Most Popular