Tag: world

കൊറോണ ബാധിച്ച് വീണ്ടും മലയാളി മരിച്ചു

ന്യൂ ജഴ്‌സി: കോവിഡ് 19 ബാധിച്ച് കല്ലിശേരി മണലേത്ത് പവ്വത്തില്‍ പടിക്കല്‍ പരേതരായ ഏബ്രഹാമിന്റെയും കുഞ്ഞമ്മയുടെയും മകന്‍ തോമസ് ഏബ്രഹാം (ബേബി 66) ന്യൂ ജഴ്‌സിയില്‍ മരിച്ചു. പുത്തന്‍കാവ് കിണറ്റുംകരയില്‍ അന്നമ്മയാണ് ഭാര്യ. 1996 മുതല്‍ ന്യൂ ജഴ്‌സിയിലെ ബെര്‍ഗന്‍ഫീല്‍ഡിലായിരുന്നു താമസം. ഇദ്ദേഹം ന്യൂ...

നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കൂടുതല്‍ അമേരിക്കക്കാര്‍ക്കു ജീവന്‍ നഷ്ടമാകും; നിലപാടില്‍ മാറ്റമില്ലെന്ന് ട്രംപ്

വാഷിങ്ടന്‍: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ യുഎസില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കൂടുതല്‍ അമേരിക്കക്കാര്‍ക്കു ജീവന്‍ നഷ്ടമാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതേസമയം, മാസ്‌ക് ധരിക്കില്ലെന്ന തന്റെ നിലപാടില്‍ മാറ്റം വരുത്തില്ലെന്നും ട്രംപ് വ്യക്തമാക്കി. അരിസോണയിലെ ഫീനിക്‌സിലുള്ള മാസ്‌ക് നിര്‍മാണ ഫാക്ടറി സന്ദര്‍ശിച്ചപ്പോള്‍ ട്രംപ് മാസ്‌ക്...

കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുന്ന ആന്റിബോഡി;വന്‍തോതില്‍ ഉത്പാദനം നടത്താനും ശ്രമമാരംഭിച്ചു

ജറുസലം : കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുന്ന ആന്റിബോഡി വികസിപ്പിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി നഫ്താലി ബെന്നെറ്റ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോളജിക്കല്‍ റിസര്‍ച്ചിലെ ഗവേഷകരുടെ കണ്ടുപിടിത്തം കോവിഡ് ചികിത്സയില്‍ നിര്‍ണായക നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പേറ്റന്റ് നേടാനും വന്‍തോതില്‍ ഉത്പാദനം നടത്താനും ശ്രമമാരംഭിച്ചുവെന്നും...

കൊറോണ പ്രതിരോധ വാക്‌സിന്‍ ഒരിക്കലും വികസിപ്പിക്കാനായേക്കില്ലെന്ന് ലോകാരോഗ്യ സംഘടന

ലണ്ടന്‍: ലോകരാജ്യങ്ങളിലാകെ പടര്‍ന്നുപിടിച്ച കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ വാക്‌സിന്‍ ഒരിക്കലും വികസിപ്പിക്കാനായേക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ കൊറോണ വൈറസ് വിദഗ്ധന്‍ ഡോ. ഡേവിഡ് നബാറോ. കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിന് വിവിധ രാജ്യങ്ങളിലായി നൂറിലേറെ പരീക്ഷണങ്ങള്‍ തുടരുകയും ഏതാനും വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങുകയും ചെയ്തതിനു പിന്നാലെയാണ്...

ആദരവ് ഇങ്ങനെയും..!! കോവിഡിൽ നിന്നും രക്ഷിച്ച ഡോക്ടർമാരുടെ പേര് കുഞ്ഞിനിട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി

കോവിഡിൽ നിന്നും തന്നെ രക്ഷിച്ച ഡോക്ടറുടെ പേര് മകനിട്ട് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വിൽഫ്രഡ് ലോറ നിക്കോളാസ് ജോൺസൺ എന്നാണ് കുഞ്ഞിന്റെ പേര്. നിക്ക് ഹർട്ട്, നിക്ക് പ്രൈസ് എന്നീ ഡോക്ടർമാരാണ് ബോറിസ് ജോൺസന്റെ കൊവിഡ് ചികിൽസ നടത്തിയത്. ഈ സ്നേഹത്തിന് പകരമായി...

കൊറോണ: 2.42 ലക്ഷം പേര്‍ മരിച്ചു, ഇന്ത്യയില്‍ ശനിയാഴ്ച മാത്രം 2,411 കേസുകള്‍

വാഷിങ്ടന്‍ : കോവിഡ് ബാധിച്ച് ശനിയാഴ്ച രാത്രിവരെ ലോകത്തു മരിച്ചത് 2.42 ലക്ഷത്തിലേറെ പേര്‍. 34.40 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 66,271 പേര്‍ യുഎസില്‍ മാത്രം മരിച്ചു. 11,37,494 പേര്‍ക്കാണ് യുഎസില്‍ രോഗം ബാധിച്ചത്. ഇറ്റലിയില്‍ 28,710 പേരും സ്‌പെയിനില്‍...
Advertismentspot_img

Most Popular

G-8R01BE49R7