ന്യൂഡല്‍ഹി : കോവിഡ് ബാധിതരില്‍ ഏറ്റവും പ്രകടമായ ലക്ഷണം പനിയെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പഠനം. അതും 27% രോഗികളില്‍ മാത്രമാണു കാണപ്പെട്ടത്. പനി കഴിഞ്ഞാല്‍ കൂടുതല്‍ കാണപ്പെട്ട രോഗലക്ഷണം ചുമയാണ്21%. തൊണ്ട വേദന 10%, ശ്വാസംമുട്ടല്‍ 8% , തളര്‍ച്ച 7%, ജലദോഷം 3% എന്നിങ്ങനെയാണു മറ്റു ലക്ഷണങ്ങള്‍ പ്രകടമായത്.
ഏപ്രില്‍ 21നു രാജ്യത്തെ 61% കോവിഡ് രോഗികള്‍ രോഗലക്ഷണമില്ലാത്തവരാണെന്ന് ഐസിഎംആര്‍ വെളിപ്പെടുത്തിയിരുന്നു. പഞ്ചാബ്, കര്‍ണാടക, യുപി, മഹാരാഷ്ട്ര, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗലക്ഷണമില്ലാതെ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ ഏറെയുണ്ട്. ഇതു പരിഗണിച്ച് അസം ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വ്യാപക പരിശോധനയ്ക്കു തയാറെടുക്കുകയാണ്.
തലവേദന, തലകറക്കം, ശ്രദ്ധക്കുറവ്, ചുഴലി, പക്ഷാഘാതം, ബലക്ഷയം, പേശീവേദന, അരുചി, ഗന്ധമില്ലായ്മ തുടങ്ങിയവയും കോവിഡ് ബാധിതരായ രോഗികളില്‍ പനിക്കും മുന്‍പേ കണ്ടുതുടങ്ങന്ന ലക്ഷണങ്ങളാണ്. ഇവയൊക്കെ പനിയോ ചുമയോ കാട്ടും മുന്‍പ് പ്രകടമാകാമെന്ന് യുഎസിലെ നോര്‍ത്ത്വെസ്റ്റേണ്‍ സര്‍വകലാശാല നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.
follow us: pathram online latest news