“ജന്മം നൽകിയതിനുള്ള ശിക്ഷ… ഞാനതു നടപ്പിലാക്കി…, മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം രക്തം പുരണ്ട കയ്യുമായി ഓടിക്കൂടിയ നാട്ടുകാർക്കിടയിൽ നിന്ന് മകൻ ആക്രോശിച്ചു… ആഷിഖ് കൊടുവാൾ വാങ്ങിയത് തേങ്ങ പൊതിക്കാനെന്നു പറഞ്ഞ്, ലഹരിക്കടിമയായ യുവാവിനെ പല തവണ ഡി- അഡിക്ഷൻ സെന്ററുകളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, കൊലയക്കു കാരണം വീട്ടിൽ വരാത്തത് ചോദ്യം ചെയ്തത്

താമരശേരി: “തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നൽകിയത്. ഞാനതു നടപ്പിലാക്കി”… മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മയെ അരുംകൊല ചെയ്ത മകൻ ആക്രോശിച്ചു… അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദ(52) യാണ് മകൻ കൊലപ്പെടുത്തിയത്. സംഭവത്തിൽ മകൻ മുഹമ്മദ് ആഷിഖിനെ(25) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അസുഖബാധിതയായി സഹോദരിയുടെ വീട്ടിൽ കഴിയുകയായിരുന്ന സുബൈദയെ അവിടെയെത്തിയാണ് മകൻ കൊലപ്പെടുത്തിയത്. ‌പ്രതിയുടെ വൈദ്യ പരിശോധന പൂർത്തിയായി.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയായിരുന്നു സംഭവം. മസ്തിഷ്കാർബുദം ബാധിച്ച് ഓപ്പറേഷൻ കഴിഞ്ഞ് ചികിത്സയിലായിരുന്നു സുബൈദ. വീട്ടിലെ ഡൈനിങ് ഹാളിലിരുന്ന മാതാവിനെ കഴുത്ത് അറുത്ത് കൊന്നശേഷം രക്തംപുരണ്ട കയ്യുമായി നിന്ന ആഷിഖ് ഓടിക്കൂടിയവരോടാണ് കൊലയുടെ കാരണം വെളിപ്പെടുത്തിയത്. കഴുത്തിൽ പല തവണ വെട്ടിയ സുബൈദയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
“എനിക്ക് മൂന്ന് പെൺമക്കളാണ്. എനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിച്ച വേദന മനസിലാകും, തൂക്കി കൊല്ലാൻ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യും”, സഞ്ജയ് റോയുടെ അമ്മ, “പരമാവധി ശിക്ഷ ലഭിക്കണം, അറസ്റ്റിലായതിനു പിന്നാലെ പുറത്തിറങ്ങാൻ ഭയം, ഭർത്താവിന്റെ വീട്ടിൽ നിന്നും പഴി, കൊലപാതകം അയാൾ ഒറ്റയ്ക്കല്ല ചെയ്തത്, കൂട്ടാളികൾ ഉണ്ടാകും”- സഹോദരി

തേങ്ങ പൊളിക്കാനാണെന്നു പറഞ്ഞ് മുഹമ്മദ് ആഷിഖ് അടുത്ത വീട്ടിൽ നിന്നു വാങ്ങിയ കൊടുവാൾ ഉപയോഗിച്ചാണു കൊലപാതകം നടത്തിയതെന്നു നാട്ടുകാർ പറഞ്ഞു. ലഹരിമരുന്നിന് അടിമയാണ് ഇയാളെന്നാണ് കുടുംബം പറയുന്നത്. പലതവണ ഡി–അഡിക്‌ഷൻ സെന്ററുകളിൽ ഇയാളെ പ്രവേശിപ്പിച്ചിരുന്നു.

ബോബി ചെമ്മണ്ണൂരിനെ ജയിലിൽ സന്ദർശിച്ചത് മൂന്ന് വിഐപികൾ, ഒരു മണിക്കൂർ സമയം ചെലവഴിച്ചു, ഡിഐജി പി അജയകുമാറിനും രാജു ഏബ്രഹാമിനുമെതിരെ മൊഴി നൽകിയത് 20 ജയിൽ ജീവനക്കാർ, റിപ്പോർട്ട് തയാറാക്കിയത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്-അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

സുബൈദ മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു ശേഷം സഹോദരി പുതുപ്പാടി ചോയിയോട് ആദിൽ മൻസിൽ ഷക്കീലയുടെ വീട്ടിൽ ഒന്നര മാസം മുൻപാണ് എത്തിയത്. ഷക്കീല ജോലിക്കു പോയിരുന്നതിനാൽ അക്രമം നടന്ന സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പ്രതി മുൻപും ഉമ്മയ്ക്കു നേരെ അതിക്രമങ്ങൾ കാണിച്ചിരുന്നു. രണ്ടു മൂന്നു ദിവസമായി വീട്ടിൽ എത്താതിരുന്നത് ഉമ്മ ചോദ്യം ചെയ്തതാണു പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമായി പ്രതി പോലീസിനോടു പറഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7