Tag: Sushant Singh Rajput

സുശാന്തിന്റെ പോസ്റ്റുമോർട്ടത്തിൽ സംശയം; ഡോക്ടർമാരെ ചോദ്യം ചെയ്യാൻ സിബിഐ

സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റുമോർട്ടത്തിൽ സംശയം ഉന്നയിച്ച് എയിംസ്. സിബിഐ സംഘം മുംബൈ കൂപ്പർ ആശുപത്രിയിൽ എത്തി സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരെ ചോദ്യം ചെയ്യും. സുശാന്തിന്റെ മൃതദേഹത്തിൽ ചില മുറിവുകൾ ഉണ്ടായിരുന്നുവെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് സിബിഐ വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നത്. സുശാന്തിന്റെ മൃതദേഹം...

സുശാന്തിന്റെ മരണം ഊതിപ്പെരിപ്പിക്കുകയാണെന്ന് റിയ ചക്രവര്‍ത്തി; ബിഹാര്‍ പൊലീസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും നടി കോടതിയില്‍

ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഊതിപ്പെരുപ്പിക്കുകയാണെന്ന് നടി റിയ ചക്രവര്‍ത്തി. മാധ്യമ വിചാരണ തനിക്കു കടുത്ത മാനസിക വിഷമമുണ്ടാക്കുന്നതും സ്വകാര്യതയിലുള്ള കടുന്നുകയറ്റവുമാണെന്നും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നടി പരാതിപ്പെട്ടു തനിക്കെതിരെയുള്ള എഫ്‌ഐആര്‍ പട്‌നയില്‍നിന്ന് മുംബൈയിലേക്കു മാറ്റണണമെന്നും...

ക്യാമറയ്ക്കു മുന്നിലെ സുശാന്തിന്റെ ആദ്യ രംഗം; വിഡിയോയുമായി ഏക്ത കപൂർ

ടെലിവിഷൻ രംഗത്തുനിന്നും സിനിമയിലെത്തി ബോളിവുഡിന്റെ പ്രിയങ്കരനായി മാറിയ താരമായിരുന്നു സുശാന്ത് സിങ്. പവിത്ര റിഷ്ദ എന്ന പരമ്പരയിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ സുശാന്ത് കിസ് ദേശ് മേൻ ഹേ മേരാ ദിലിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സുശാന്തിനെ സ്നേഹപൂർവ്വം അനുസ്മരിച്ചുകൊണ്ട് നിർമ്മാതാവ് ഏക്താ കപൂർ...

നടൻ സുശാന്തിന്റെ മരണം അന്വേഷിക്കാൻ സിബിഐ; ആറു പേർ പ്രതികൾ

ന്യൂഡൽഹി: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ സിബിഐ കേസെടുത്തു. നടിയും സുശാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രവർത്തിയും മറ്റ് അഞ്ച് പേരുമാണ് കേസിൽ പ്രതികളായുള്ളത്. മഹാരാഷ്ട്ര പൊലീസ് അന്വേഷിക്കുന്ന കേസ് നേരത്തേ സിബിഐയ്ക്കു വിട്ടിരുന്നു. സുശാന്തിന്റെ പിതാവിന്റെ പരാതി പ്രകാരമാണു കേസ്. വിജയ് മല്യ കേസ്,...

‘കണ്ണുകളിൽ കറുപ്പ്, മരുന്നിന്റെ അമിത ഉപയോഗം’; വൈറലായി സുശാന്തിന്റെ വിഡിയോ

മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ സുശാന്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തന്റെ അപ്പാർട്ട്െമന്റിന്റെ മുകളിലിരുന്ന് ഇഷ്ടവിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് വിഡിയോയിൽ കാണാം. ലോക്ഡൗണ്‍ സമയത്ത് എടുത്ത വിഡിയോ എന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്. https://youtu.be/UmE_ZZKlPOM വിഡിയോയിലെ സുശാന്തിന്റെ ശാരീരികാവസ്ഥയാണ് എല്ലാവരെയും അസ്വസ്ഥരാക്കുന്ന ഘടകം. കണ്ണിനു ചുറ്റും കറുപ്പ് നിറഞ്ഞ് അവശനായ...

സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് പണം പോയത് റിയയുടെ സഹോദരന്റെ അക്കൗണ്ടിലേയ്ക്ക്; ഇഡിയ്ക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച വിവാദങ്ങളും കേസ് അന്വേഷണങ്ങളും ബോളിവുഡ് െ്രെകം ത്രില്ലറിനു സമാനമായ ട്വിസ്റ്റുകളുമായി മുന്നോട്ട്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അക്കൗണ്ടിലെ 4.64 കോടി രൂപ 90 ദിവസത്തിനിടെ...

സുശാന്തിന്റെ അക്കൗണ്ടിലെ 15 കോടി എവിടെ പോയി? കാമുകി റിയക്കെതിരെ കുരുക്കു മുറുകുന്നു

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവര്‍ത്തിക്കെതിരായ സാമ്പത്തിക തിരിമറി ആരോപണങ്ങളില്‍ ഇടപെട്ട് എന്‍ഫോഴ്‌സ്‌മെന്റും. ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്ആറിന്റെ പകര്‍പ്പ് കൈമാറാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. അതേസമയം, സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന...

സുശാന്തിന്റെ മരണം മഹേഷ് ഭട്ടിനെ ചോദ്യം ചെയ്തു; കരണ്‍ ജോഹറിനെ ചോദ്യം ചെയ്യും

മുംബൈ: നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട് മുംബൈ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി. രാവിലെ 11.30-ന് ഡപ്യൂട്ടി കമ്മിഷണര്‍ അഭിഷേക് ത്രിമുഖെയുടെ ഓഫിസിലെത്തിയാണു മൊഴി നല്‍കിയത്. ഭട്ടിനു പുറമേ കരണ്‍ ജോഹറിന്റെ മാനേജര്‍, നടി കങ്കണ...
Advertismentspot_img

Most Popular