ക്യാമറയ്ക്കു മുന്നിലെ സുശാന്തിന്റെ ആദ്യ രംഗം; വിഡിയോയുമായി ഏക്ത കപൂർ

ടെലിവിഷൻ രംഗത്തുനിന്നും സിനിമയിലെത്തി ബോളിവുഡിന്റെ പ്രിയങ്കരനായി മാറിയ താരമായിരുന്നു സുശാന്ത് സിങ്. പവിത്ര റിഷ്ദ എന്ന പരമ്പരയിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ സുശാന്ത് കിസ് ദേശ് മേൻ ഹേ മേരാ ദിലിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സുശാന്തിനെ സ്നേഹപൂർവ്വം അനുസ്മരിച്ചുകൊണ്ട് നിർമ്മാതാവ് ഏക്താ കപൂർ കിസ് ദേശ് മേൻ ഹേ മേരാ ദിലിലെ അദ്ദേഹത്തിന്റെ ആമുഖ രംഗം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

ടെലിവിഷനിലെ സുശാന്തിന്റെ ആദ്യ രംഗത്തെക്കുറിച്ച് ധാരാളം ആളുകൾ തന്നോട് ചോദിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഈ വിഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും ഏക്ത പറയുന്നു. പരമ്പരയിൽ സെക്കൻഡ് ഹീറോ ആയിരുന്നെങ്കിലും സുശാന്ത് ഉയരങ്ങളിൽ എത്തുമെന്ന് തനിക്കറിയാമായിരുന്നു എന്നും ഏക്ത പറഞ്ഞു.

‘ധാരാളം ആളുകൾ എന്നോട് സുശാന്തിന്റെ ആദ്യ രംഗത്തെക്കുറിച്ച് ചോദിക്കുന്നു. ഞങ്ങൾ അദ്ദേഹത്തോടൊപ്പം ചിത്രീകരിച്ച ആദ്യ രംഗമാണിത്. ‘കിസ് ദേശ് മേൻ ഹേ മേരാ ദിൽ’ എന്ന ടെലിവിഷൻ പരമ്പരയിലെ അദ്ദേഹത്തിന്റെ ആദ്യ രംഗമാണിത്. ആ പരമ്പരയിലെ സെക്കൻഡ് ഹീറോ ആയിരുന്നു അദ്ദേഹം. എന്നാൽ അതിനെക്കാൾ വലിയ കാര്യങ്ങൾ ചെയ്യുകയും ഉയരങ്ങളിൽ എത്തുകയും ചെയ്യുമെന്ന് അന്നേ എനിക്കറിയാമായിരുന്നു. മനോഹരമായ, ഈ പ്രകാശത്തിനും തിളങ്ങുന്ന ആത്മാവിനുമായി ധാരാളം സ്നേഹവും സമാധാനവും പ്രാർത്ഥനകളും,” ഏക്ത കുറിച്ചു.

പ്രീത് എന്ന കഥാപാത്രത്തെയാണ് സുശാന്ത് അവതരിപ്പിച്ചത്. മെഹർ വിജായിരുന്നു അദ്ദേഹത്തിന്റെ നായിക.

Similar Articles

Comments

Advertismentspot_img

Most Popular