കോട്ടയം: വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റ് വയ്ക്കാത്തതിന് പിടികൂടിയ യുവാക്കള്‍ക്ക് നേരെ എസ്ഐയുടെ അസഭ്യവര്‍ഷം. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ മഞ്ജുനാഥാണ് യുവാക്കളെ കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷത്തില്‍ മുക്കിയത്. വടക്കേക്കരയിലെ വാഹന പരിശോധന നടത്തുന്നതിനിടെ രണ്ടു ബൈക്കുകളില്‍ ഹെല്‍മറ്റ് ഇല്ലാതെ വന്ന യുവാക്കളെയാണ് എസ്‌ഐയും സംഘവും പിടികൂടിയത്....
കോട്ടയം: നിഷ ജോസിനെതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി പൊലീസ് തള്ളി. ഷോണ്‍ നല്‍കിയ പരാതിയില്‍ ഉന്നയിച്ച വകുപ്പുകള്‍ പ്രകാരം അന്വേഷണം നടത്താനാവില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ജോസ് കെ. മാണിയുടെ ഭാര്യയായ നിഷ ജോസിന്റെ 'ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്'...
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണിയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് സിപിഎം- പൊലീസ് തിരക്കഥയാണെന്ന് ബിജെപി. ആര്‍.എസ്.എസ് പ്രവര്‍ത്തനകനായ കതിരൂര്‍ സ്വദേശി പ്രനൂബ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പി.ജയരാജനെ അപായപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ സര്‍ക്കുലറിലുള്ളത്. എന്നാല്‍ പി....
കോഴിക്കോട്: തന്റെ പേരില്‍ ഇനി വിവാദം വേണ്ടെന്ന് ഹാദിയ. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഹാദിയ ഇക്കാര്യം പറഞ്ഞത്. രാഹുല്‍ ഈശ്വറിന് എതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. അദ്ദേഹം പൊലീസ് പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. താന്‍ കാണാന്‍ ആഗ്രഹിക്കാത്തവരെ കാണാന്‍ അനുവദിച്ചുവെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു....
കൊച്ചി: ഡിജിപി ജേക്കബ് തോമസിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോടതി. ജേക്കബ് തോമസ് ബിനാമി ഇടപാടുകാരനെന്ന് കോടതി. തമിഴ്‌നാട്ടില്‍ വാങ്ങിയ ഭൂസ്വത്തുക്കള്‍ ആസ്തി വിവരങ്ങളില്‍ ചേര്‍ക്കാതെ മറച്ചുവച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം. എന്നാല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര...
തിരുവനന്തപുരം: മേലുദ്യോഗസ്ഥന്റെ മൂന്നാം ക്ലാസുകാരിയായ മകളെ ലൈംഗികമായി ചൂഷണം ചെയ്ത പൊലീസുകാരന്‍ കസ്റ്റഡിയില്‍. പേരൂര്‍ക്കട എസ് എ പി ക്യാമ്പിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ബാഹുലേയനാണ് പിടിയിലായത്. മേലുദ്യോഗസ്ഥരായ രക്ഷിതാക്കളുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തു.
പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ...
ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയില്‍ ഡല്‍ഹി പൊലീസിന്റെ പരിശോധന. മുഖ്യമന്ത്രിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കുന്നതിന് എഴുപതോളം പൊലീസുദ്യോഗസ്ഥരാണ് എത്തിയത്. 21 കാമറകളുടെ ദൃശ്യങ്ങള്‍ ശേഖരിച്ചെന്ന് പൊലീസ് പിന്നീട് അറിയിച്ചു.
അതേസമയം പരിശോധനയ്‌ക്കെതിരെ ശക്തമായ...
തിരുവനന്തപുരം: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ അന്വേഷണ സംഘാംഗങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കണ്ണൂര്‍ എസ്പി രംഗത്തെത്തി. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് ആരോപണം. ഇക്കാര്യം ഡിജിപി, ഉത്തരമേഖല എഡിജിപി, ഐജി എന്നിവരെ അറിയിച്ചിട്ടുണ്ട്.
അതിനിടെ, അന്വേഷണത്തിനായി പ്രത്യേക...