മുംബൈ: അനാശാസ്യം നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിനിടെ ലൈംഗിക തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ മൂന്നുനില കെട്ടിടത്തില്‍നിന്നു വീണു മരിച്ചു. ദക്ഷിണ മുംബൈയിലെ ഗ്രാന്‍ഡ് റോഡ് മേഖലയിലുള്ള കെട്ടിടത്തില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ലൈംഗിക തൊഴിലാളികളായ സ്ത്രീകളാണ് കെട്ടിടത്തില്‍നിന്ന് വീണു മരിച്ചതെന്ന്...
തിരുവനന്തപുരം: ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കെഎസ്ആര്‍ടിസി. തിങ്കളാഴ്ച പതിവ് പോലെ സര്‍വീസുകള്‍ നടത്തുമെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കി. നാളെ ജോലിക്കെത്തുവാന്‍ ജീവനക്കാരോട് കെ.എസ്.ആര്‍.ടി.സി എം.ഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംഘര്‍ഷ സാധ്യത ഉണ്ടെങ്കില്‍ പൊലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താനും ഡിപ്പോകള്‍ക്ക് എം.ഡി...
വേങ്ങര: മലപ്പുറം വേങ്ങരയില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരേയുള്ള സമരം സംഘര്‍ഷഭരിതമായി. പോലീസുകാര്‍ക്ക് നേരെ സമരക്കാര്‍ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സമരക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. വേങ്ങരയിലെ എആര്‍ നഗറിലാണ് സംഭവമുണ്ടായത്.
ലാത്തിച്ചാര്‍ജില്‍ കുട്ടികളടക്കം ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. പൊലീസ് വീടുകളില്‍ കയറി മര്‍ദിച്ചെന്ന് സമരക്കാര്‍...
കോഴിക്കോട്: മലയാളി ബാലതാരങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് അശ്ലീല പോസ്റ്ററുകളുണ്ടാക്കിയ ഫെയ്സ്ബുക്ക് പേജുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. മലയാള ടിവി ചലച്ചിത്രമേഖലയിലെ ബാലതാരങ്ങളുടെ ചിത്രങ്ങളുപയോഗിച്ച് അശ്ലീല പോസ്റ്റുകള്‍ ഉണ്ടാക്കി ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത് വോട്ടിങ് നടത്തിയിരുന്നു. ഈ പേജുകളുടെ ഉടമകളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
താരങ്ങളുടെ പേജിലും...
പൊലീസിലെ 'ആക്ഷന്‍ ഹീറോ ബിജു'മാര്‍ക്ക് പിന്തുണയുമായി മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ഇവരാണ് മിടുക്കര്‍, ജനസ്നേഹികളുമെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഇത്തരക്കാരെ നിയന്ത്രിക്കണമെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടിരുന്നതായും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
അമിത ജോലി പൊലീസുകാരുടെ സമചിത്തത തെറ്റിച്ചുവെന്നും സെന്‍കുമാര്‍ പറഞ്ഞു. ജനമൈത്രിപോലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍...
ലക്നൗ: യോഗി ആദിത്യനാഥ് അധികാരമേറ്റ ശേഷം ഉത്തര്‍ പ്രദേശില്‍ നടന്നത് 1400ലധികം പൊലീസ് ഏറ്റുമുട്ടലുകളാണെന്ന് കണക്കുകള്‍. ക്രിമിനല്‍ സംഘങ്ങളെ ഇല്ലാതാക്കി ഉത്തര്‍പ്രദേശിനെ ശുദ്ധീകരിക്കാന്‍ യോഗി സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗമാണ് പൊലീസ് ഏറ്റുമുട്ടലുകള്‍.
പൊലീസ് നടത്തുന്ന പല ഏറ്റുമുട്ടലുകളിലും ബിജെപിയുടെ കൃത്യമായ രാഷ്ട്രീയ അജന്‍ഡയുണ്ടെന്ന വിലയിരുത്തലുമുണ്ട്. കൊല്ലപ്പെടുന്നവരില്‍...
കൊച്ചി: ഒമല്‍ ലുലു സംവിധാനം ചെയ്ത 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിലെ ഗാനത്തിലൂടെ വൈറലായ പ്രിയ വാര്യര്‍ ഇപ്പോള്‍ പോലീസിലാണ്. വഡോദര പോലീസാണ് പ്രിയ വാര്യരെ 'കസ്റ്റഡിയില്‍' എടുത്തിരിക്കുന്നത്. പോലീസിന്റെ സുരക്ഷിത ഡ്രൈവിങ് സന്ദേശത്തിലാണ് പ്രിയ വാര്യര്‍ക്ക് പോലീസ് അനുവദിച്ചിരിക്കുന്ന 'സ്ഥാനം'. താരത്തിന്റെ...