Tag: flight

എയര്‍ഇന്ത്യ അന്താരാഷ്ട്ര സര്‍വീസ് താറുമാറായി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് കമ്പനിയുടെ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താറുമാറായി. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 മുതല്‍ എയര്‍ ഇന്ത്യയുടെ സീത (ടകഠഅ) സെര്‍വര്‍ തകരാറിലാണെന്നാണ് വിവരം. ഇതേ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ പല വിമാനങ്ങളും വൈകിയിരിക്കുകയാണ്. ഇതോടെ എയര്‍ ഇന്ത്യ...

ജെറ്റ് എയര്‍വേയ്‌സിന്റെ എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചു

മുംബൈ: തകര്‍ച്ചയുടെ വക്കിലെത്തിയ ജെറ്റ് എയര്‍വെയ്സ് എല്ലാ വിമാന സര്‍വീസുകളും ബുധനാഴ്ച രാത്രിയോടെ നിര്‍ത്തിവെക്കും. നാമമാത്രമായ സര്‍വീസുകളെങ്കിലും നടത്തുന്നതിന് ആവശ്യമായ 400 കോടി സമാഹരിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിന് തുടര്‍ന്നാണിത്. ബുധനാഴ്ച രാത്രി 10.30 ന് ജെറ്റ് എയര്‍വെയ്സിന്റെ അവസാന വിമാനവും നിലത്തിറങ്ങുമെന്ന് കമ്പനി...

പൂര്‍ണനഗ്നനായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ യുവാവിന്റെ ശ്രമം; വിശദീകരണം കേട്ട് ഏവരും ഞെട്ടി…!!!

മോസ്‌കോ: വിമാനത്തില്‍ പൂര്‍ണനഗ്നനായി യാത്ര ചെയ്യാനുള്ള യുവാവിന്റെ ശ്രമം വിമാനത്താവളത്തില്‍ ബഹളത്തിനിടയാക്കി. റഷ്യയിലെ ദോമോദേദോവോ വിമാനത്താവളത്തിലാണ് സംഭവം. യാത്രയില്‍ ശരീരം ചലിച്ചു തുടങ്ങുമ്പോള്‍ വസ്ത്രം 'എയറോഡൈനാമിക്‌സിനെ' നശിപ്പിക്കുമെന്നു പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം വസ്ത്രം അഴിച്ചുമാറ്റിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വസ്ത്രമില്ലാതെ യാത്ര...

യുഎഇയിലേക്കുള്ള വിമാന യാത്രാനിരക്ക് കുറഞ്ഞേക്കും

കുറഞ്ഞ നിരക്കില്‍ ഇന്ത്യ- യു എ ഇ യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഇന്ത്യയിലെ യു എ ഇ സ്ഥാനപതി ഡോ. അഹമ്മദ് അല്‍ ബന്ന. ഇതോടെ ഇന്ത്യയില്‍ നിന്നും യു എ ഇയിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറഞ്ഞേക്കുമെന്നാണ് സൂചന.ന്യൂഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്...

32,000 അടി ഉയരത്തില്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍..!!! അപകടം ഒഴിവായത്…

മുംബൈ: മുംബൈയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകടം ഒഴിവായി. 32,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന എയര്‍ ഫ്രാന്‍സ് വിമാനവും അബുദാബിയില്‍നിന്ന് കാഠ്മണ്ഡുവിലേക്ക് വരുകയായിരുന്ന വിമാനവും തമ്മിലാണ് നേര്‍ക്കുനേര്‍ വന്നത്. വിമാനത്തിലെ അപകട മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചതിന തുടര്‍ന്ന് പൈലറ്റുമാര്‍ സമയോചിതമായി ഇടപെട്ടതിനെ തുടര്‍ന്നാണ് വന്‍ അപകടം...

നിയന്ത്രണ രേഖയ്ക്കു സമീപം പാക് യുദ്ധവിമാനങ്ങള്‍ എത്തി; സൈന്യം അതീവ ജാഗ്രതയില്‍

ശ്രീനഗര്‍: കശ്മീരിലെ പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയ്ക്കു സമീപം രണ്ട് പാക് യുദ്ധവിമാനങ്ങള്‍ അതിവേഗത്തില്‍ പറന്നതായി റിപ്പോര്‍ട്ട്. നിയന്ത്രണരേഖയ്ക്ക് പത്തുകിലോമീറ്റര്‍ ദൂരത്തിലാണ് സൂപ്പര്‍സോണിക് വിമാനങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് വ്യോമസേനയും റഡാര്‍ സംവിധാനവും അതീവ ജാഗ്രത തുടരുകയാണ്. ഇന്ത്യന്‍ വ്യോമസേനയുടെ പ്രതിരോധ റഡാര്‍ സംവിധാനമാണ്...

149 യാത്രക്കാരുമായി എത്യോപ്യന്‍ എയര്‍ലൈന്‍സ് തകര്‍ന്നു വീണു

നെയ്‌റോബി: അഡിസ് അബാബയില്‍നിന്ന് കെനിയ തലസ്ഥാനമായ നെയ്‌റോബിയിലേക്ക് പോയ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനം ഞായറാഴ്ച രാവിലെ തകര്‍ന്നുവീണു. വിമാനത്തില്‍ 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് എത്യോപ്യന്‍ എയര്‍ലൈന്‍സ് വൃത്തങ്ങള്‍ എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ എത്യോപ്യന്‍ പ്രസിഡന്റ് അനുശോചനം...

വിമാനം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചു

കൊളംബിയ: വിമാനം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചു. ആഭ്യന്തര വിമാനസര്‍വീസ് നടത്തുന്ന ലേസര്‍ എയര്‍ലൈന്‍സിന്റെ ഡഗ്ലസ് ഡിസി3 എന്ന ചെറുവിമാനമാണ് തകര്‍ന്നുവീണത്. 30 സീറ്റുള്ള വിമാനം സാങ്കേതിക തകരാര്‍ മൂലമാണ് തകര്‍ന്നതെന്നാണ് വിവരം. മെറ്റാ പ്രവിശ്യയില്‍ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 10.40 നാണ്...
Advertismentspot_img

Most Popular

G-8R01BE49R7