കുറഞ്ഞ നിരക്കില്‍ ഇന്ത്യ- യു എ ഇ യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഇന്ത്യയിലെ യു എ ഇ സ്ഥാനപതി ഡോ. അഹമ്മദ് അല്‍ ബന്ന. ഇതോടെ ഇന്ത്യയില്‍ നിന്നും യു എ ഇയിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറഞ്ഞേക്കുമെന്നാണ് സൂചന.ന്യൂഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (ഐ ഐ ടി) നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീറ്റ് ലഭ്യത കൂട്ടാന്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതടക്കമുള്ള കാര്യങ്ങളും പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിമാനക്കമ്പനികളുമായി ചേര്‍ന്നുള്ള കരാറിന് രൂപം നല്‍കി കുറഞ്ഞ ചിലവില്‍ മെച്ചപ്പെട്ട വിമാനയാത്രയ്ക്ക് അവസരമൊരുക്കാന്‍ ശ്രമം നടത്തുമെന്നും ഡോ. അഹമ്മദ് വ്യക്തമാക്കി. 5,000 കിലോമീറ്ററില്‍ താഴെ ദൂരമുള്ള സര്‍വീസുകള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ചില ഇളവുകളും പദ്ധതിക്ക് സഹായകമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.