Tag: flight

വിമാനയാത്രാ ടിക്കറ്റ് നിരക്ക് ഈ മാസം മുതല്‍ വര്‍ധിച്ചേക്കും

വിമാനയാത്രാ ടിക്കറ്റ് നിരക്ക് ഈ മാസം മുതല്‍ വര്‍ധിക്കാന്‍ സാധ്യത. വ്യോമയാന ഇന്ധനത്തിന്റെ നിരക്കില്‍ 10 ശതമാനം വര്‍ദ്ധവുണ്ടാകുന്നതാണ് ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണം. 'വ്യോമയാന ഇന്ധന വില ഇന്ന് അര്‍ധ രാത്രി മുതല്‍ വീണ്ടും 10 ശതമാനം ഉയരാന്‍ പോകുന്നു. ഇപ്പോള്‍ തന്നെ...

എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകളും പാക്കിസ്ഥാന്‍ നിര്‍ത്തിവച്ചു

ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കെ പാകിസ്താനിലെ എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാകിസ്താനില്‍നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി പാകിസ്താന്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താനിലൂടെയുള്ള വ്യോമപാത വ്യാഴാഴ്ചയും അടഞ്ഞുകിടക്കുമെന്നും ഇതുവഴി വിമാനസര്‍വീസുകള്‍ ഉണ്ടാകില്ലെന്നും...

ദുബൈയിലേക്കുള്ള വിമാനം റാഞ്ചാന്‍ ശ്രമം

ദുബൈ: ബംഗ്ലാദേശ് വിമാനം റാഞ്ചാന്‍ ശ്രമം. ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ധാക്ക ദുബൈ വിമാനം റാഞ്ചാനാണ് ശ്രമിച്ചത്. ശ്രമം പരാജയപ്പെട്ടതായി പൊലീസ് അറിയിച്ചു. വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയാണ്. വിമാനത്തിനുള്ളില്‍ ആയുധധാരികള്‍ തുടരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. വിമാനം അടിയന്തരമായി ചിറ്റഗോങ്ങിലെ ഷാ അമാനത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍...

ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഏഷ്യ

കൊച്ചി: എയര്‍ ഏഷ്യ ഫെബ്രുവരി മുതല്‍ ജൂലായ് വരെയുള്ള യാത്രകള്‍ക്ക് എല്ലാ സ്ഥലങ്ങളിലേക്കും എല്ലാ ഫ്‌ളൈറ്റുകളിലും 20 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 25 മുതല്‍ ജൂലായ് 31 വരെയുള്ള യാത്രകള്‍ക്കായി ഫെബ്രുവരി 18 മുതല്‍ 24 വരെ ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക്...

യാത്രക്കാരുടെ മൂക്കില്‍നിന്ന് രക്തം; കോഴിക്കോട്ടേക്കുള്ള വിമാനം അടിയന്തരമായി തിരിച്ചിറക്കി

മൂക്കില്‍നിന്ന് രക്തം വന്നതുള്‍പ്പെടെ യാത്രക്കാര്‍ക്ക് അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കറ്റ്-കോഴിക്കോട് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിനുള്ളില്‍ മര്‍ദവ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച മസ്‌കത്തില്‍നിന്ന് പറന്നുയര്‍ന്ന് അല്‍പസമയത്തിനുള്ളിലാണ് സംഭവം. വിമാനത്തിനുള്ളില്‍ മര്‍ദവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് നാലുയാത്രക്കാരുടെ മൂക്കില്‍നിന്ന് രക്തം വരികയും...

ദുബായ്- കൊച്ചി, തിരുവനന്തപരം വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്

ദുബായ്: വിമാനയാത്രക്കാര്‍ക്ക് നിരക്കിളവുമായി എമിറേറ്റ്സ് എയര്‍ലൈന്‍. വിവിധ സ്ഥലങ്ങളിലേക്കുള്ള ഇക്കോണമി, ബിസിനസ് ക്ലാസ് ടിക്കറ്റുകളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഇളവുണ്ട്. കൊച്ചിയിലേക്ക് 795 ദിര്‍ഹവും (15,494 രൂപ) തിരുവനന്തപുരത്തേക്ക് 825 ദിര്‍ഹവുമാണ് (16,078 രൂപ) ദുബായില്‍നിന്ന് പോയിവരാനുള്ള നിരക്ക്. കൊച്ചിയിലും തിരുവനന്തപുരത്തേക്കുമുള്ള നിരക്കിളവ്...

കണ്ണൂരില്‍നിന്ന് കൊച്ചി, തിരുവനന്തപുരം സര്‍വീസുകള്‍ ആരംഭിക്കുന്നു; ടിക്കറ്റ് ചാര്‍ജ് 1500 രൂപ മുതല്‍

കണ്ണൂര്‍: കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കൊച്ചി റൂട്ടില്‍ ഇന്‍ഡിഗോ, ഗോ എയര്‍ വിമാനക്കമ്പനികള്‍ സര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് ആദ്യയാഴ്ച ഗോ എയറും 31ന് ഇന്‍ഡിഗോയും സര്‍വീസ് തുടങ്ങും. പുതിയ സര്‍വീസുകള്‍... ഇന്‍ഡിഗോ: കൊച്ചി-കണ്ണൂര്‍ * രാവിലെ 7.50ന് കണ്ണൂരില്‍നിന്ന് കൊച്ചിയിലേക്ക്. 8.45ന് കൊച്ചിയില്‍. * 11.45ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് 12.45ന് കണ്ണൂരില്‍. * വൈകീട്ട്...

കണ്ണൂരിലും കുറഞ്ഞ നിരക്കില്‍ വിമാനയാത്ര

കണ്ണൂര്‍: കുറഞ്ഞ നിരക്കില്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാന യാത്ര സാധ്യമാക്കുന്ന കേന്ദ്ര പദ്ധതിയായ ഉഡാന്‍ സര്‍വീസുകള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ തുടക്കമായി. ഇന്‍ഡിഗോ എയര്‍ ലൈന്‍സ് ആണ് ആദ്യ സര്‍വീസ് തുടങ്ങിയത്. കണ്ണൂരില്‍ നിന്ന് ഹൈദരാബാദ്, ചെന്നൈ, ഹൂബ്ലി, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്.ഉഡാന്‍ അടിസ്ഥാനത്തില്‍...
Advertismentspot_img

Most Popular

G-8R01BE49R7