Tag: fire

ഡല്‍ഹിയില്‍ വീണ്ടും വന്‍ അഗ്നിബാധ

ന്യൂഡല്‍ഹി: കരോള്‍ ബാഗ് തീപിടുത്തത്തിന് പിന്നാലെ ഡല്‍ഹിയില്‍ വീണ്ടും വന്‍ അഗ്‌നിബാധ. പശ്ചിംപുരിയിലെ ചേരിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തതില്‍ 200ലധികം കുടിലുകള്‍ കത്തി നശിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് അഗ്‌നിബാധയുണ്ടായത്. ഒന്നേകാലോടെ സ്ഥലത്തെത്തിയ 28 അഗ്‌നിശമന സേന യൂണിറ്റുകള്‍ തീ നിയന്ത്രണ വിധേയമാക്കി. അഗ്‌നിബാധയില്‍ ഒരു...

ഹോട്ടലിലെ തീപിടിത്തം; മരിച്ചവരില്‍ മൂന്ന് മലയാളികള്‍

ന്യൂഡല്‍ഹി: സെന്റ്രല്‍ ഡല്‍ഹിയിലെ കരോള്‍ ബാഗിലെ ഹോട്ടലില്‍ ഉണ്ടായ അഗ്‌നിബാധയില്‍ കാണാതായ മൂന്ന് മലയാളികളും മരിച്ചു. എറണാകുളം ചേരാനല്ലൂര്‍ സ്വദേശികളായ നളിനിയമ്മയും വിദ്യാസാഗറിനെയുമാണ് ഇപ്പോള്‍ ബന്ധുവെത്തി തിരിച്ചറിഞ്ഞത്. നേരത്തെ സംഘത്തിലുണ്ടായിരുന്ന ജയശ്രീയെ തിരിച്ചറിഞ്ഞിരുന്നു. മരിച്ചവര്‍ അമ്മയും മക്കളുമാണ്. സംഘത്തിലുണ്ടായിരുന്ന മറ്റ് 10 പേരും സുരക്ഷിതരാണ്. ഡല്‍ഹി...

ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മലയാളിയടക്കം 17 പേര്‍ മരിച്ചു; 11 പേരെ കാണാതായി

ന്യൂഡല്‍ഹി: മധ്യഡല്‍ഹിയിലെ കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ ഒരു മലയാളിയടക്കം 17 പേര്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് മരിച്ചത്. രണ്ടു മലയാളികളടക്കം 11 പേരെ കാണാതായി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരാണ് കാണാതായ മലയാളികള്‍. കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലില്‍...

ബ്രസീലില്‍ പ്രശസ്ത ഫുട്‌ബോള്‍ ക്ലബില്‍ തീപിടിത്തം; 10 പേര്‍ മരിച്ചു

റിയോ ഡി ജനീറോ: ബ്രസീലിലെ പ്രശസ്തമായ ഫുട്‌ബോള്‍ ക്ലബായ ഫ്‌ളമംഗോയിലുണ്ടായ അഗ്‌നിബാധയില്‍ നിരവധി മരണം. ചുരുങ്ങിയത് പത്ത് പേരെങ്കിലും മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. മൂന്ന് പേരുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച വെളുപ്പിന് 5.17നാണ് സംഭവം. അഗ്‌നിശമന സേനാംഗങ്ങള്‍ രണ്ട് മണിക്കൂര്‍ പണിപ്പെട്ടാണ്...

ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപ്പിടിത്തം അട്ടിമറിയെന്ന് സൂചന

തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപ്പിടിത്തം അട്ടിമറിയെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഫാമിലി പ്ലാസ്റ്റിക്കിലെ രണ്ടു ജീവനക്കരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളാണ് പിടിയിലായത്. ഇരുവരുടെയും ശമ്പളം കമ്പനി വെട്ടിക്കുറച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതാവാം പ്രകോപനത്തിനു കാരണമെന്നാണ് പ്രാഥമിക...

മണ്‍വിളയില്‍ പ്ലാസ്റ്റിക് ഫാക്ടറിയല്‍ വന്‍ തീപിടുത്തം; 500 കോടിയുടെ നഷ്ടം

തിരുവനന്തപുരം: മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്സിന്റെ ഫാക്ടറിയിലുണ്ടായ വന്‍ അഗ്നിബാധ നിയന്ത്രണവിധേയം. ഏഴുമണിക്കൂറുകള്‍ നീണ്ടുനിന്ന തീപിടിത്തത്തില്‍ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. രണ്ടാമത്തെ കെട്ടിടത്തില്‍ ഇപ്പോഴും തീ കത്തുന്നുണ്ട്. ആളപായമില്ല. ഇന്നലെ രാത്രി ഏഴുമണിയോടെയാരംഭിച്ച തീ പൂര്‍ണമായും നിയന്ത്രവിധേയമായത് ഇന്ന് പുലര്‍ച്ചയോടെയാണ്. കൂടുതല്‍ കെട്ടിടങ്ങളിലേക്ക് തീപടരാതെ...

കൊല്‍ക്കത്തയിലെ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമം തുടരുന്നു

കൊല്‍ക്കത്ത: സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബാഗ്രി മാര്‍ക്കറ്റ് ഏരിയയില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ 2.45 ഓടെയാണ് മാര്‍ക്കറ്റിലെ കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായത്. 30 ഓളം അഗ്നിശമന സേനാ യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം നടത്തുന്നു. അര്‍ധരാത്രി ആളൊഴിഞ്ഞ സമയത്താണ് തീപിടിത്തമുണ്ടായത്. അതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി....

ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ തീപിടിത്തം; അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ തീപിടിത്തം. കോപ്പര്‍നിക്കസ് മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ദൂരദര്‍ശന്റെ പ്രധാന കേന്ദ്രത്തിലെ എ സി പ്ലാന്റിലാണ് തീപിടിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. അഗ്‌നിബാധയില്‍ ആര്‍ക്കും അപകടമില്ല. എസി പ്ലാന്റില്‍ തീപിടിച്ചതോട കെട്ടിടത്തില്‍ മുഴുവന്‍ പുക വ്യാപിക്കുകയായിരുന്നു. അഗ്‌നിശമന സേന ജീവനക്കാരുടെ അരമണിക്കൂര്‍ നീണ്ട...
Advertismentspot_img

Most Popular

G-8R01BE49R7