ഇടുക്കി: പീരുമേട്ടിൽ സ്കൂൾ വിട്ട് ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർഥികൾക്കുനേരെ പാഞ്ഞടുത്ത് കാട്ടാന. മരിയഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെയാണ് കാട്ടാന ഓടിയടുത്തത്. സമീപത്തെ കാട്ടിൽ നിന്നും റോഡ് മുറിച്ച് കടന്ന് വിദ്യാർഥികൾ നിൽക്കുന്ന ഭാഗത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു.
ആനയെ കണ്ട് വിദ്യാർഥികൾ ഓടിമാറിയതോടെ വൻ അപകടം ഒഴിവായി....
പാപ്പാനാത്രേ, പാപ്പാൻ, എന്നിട്ടോ കുത്തിയിരുന്ന് ഒരച്ച് കഴുകി ആനയെ ബുദ്ധിമുട്ടിക്കും, എന്നിട്ടോ, ഓരോ ഡയലോഗും... ഇനി കുളിക്കാൻ പറ്റുമോയെന്ന് ഞാൻ സ്വയമൊന്ന് നോക്കട്ടേ... സ്വന്തമായി ഹോസ് ഉപയോഗിച്ച് കുളിക്കുന്ന ആനയുടെ വീഡിയോ വൈറലാകുന്നു. ഏഷ്യൻ ആനയായ മേരിയുടെ കുളിസീനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ്....
മുംബൈ: മികച്ച ജീവിതസാഹചര്യങ്ങൾക്കായി മൂന്ന് ആഫ്രിക്കൻ ആനകൾ വൻതാരയിലെത്തും. ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മികച്ച ചികിത്സ നേടാനാകാതെ ബുദ്ധിമുട്ടുന്ന ആനകൾക്കാണ് വൻതാര അഭയമാകുന്നത്.ലോകത്തിലെ ഏറ്റവും വലിയ വന്യ ജീവി സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നായ വൻതാരയിലേക്ക് എത്തുന്നത് രണ്ട് ആഫ്രിക്കൻ പിടിയാനകളും ഒരു കൊമ്പനാനയുമാണ്. അനന്ത് മുകേഷ്...
കൊച്ചി: ഉത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കുമായി ആനയെ എഴുന്നള്ളിക്കുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയാണ്. കടലിൽ ജീവിക്കുന്ന തിമിംഗലത്തെ എഴുന്നള്ളിക്കാൻ കഴിയുമായിരുന്നെങ്കിൽ അതിനെയും മനുഷ്യൻ പിടിച്ചുകൊണ്ടുവരുമായിരുന്നു എന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച്...
പാലക്കാട്: പൂര പ്രേമികളുടെയും ആന പ്രേമികളുടെയും ഹൃദയം കീഴടക്കിയ ഗജവീരന്‍ മംഗലാംകുന്ന് കര്‍ണന് വിട. വിവിധ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്ന മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു. 57 വയസായിരുന്നു. സംസ്‌കാരം ഇന്ന് വാളയാര്‍ വനത്തില്‍ നടക്കും.
തലപ്പൊക്കത്തിന്റെ കാര്യത്തില്‍ ആനകളുടെ ഒന്നാം നിരയില്‍ ഇടംപിടിക്കുന്ന മംഗലാംകുന്ന് കര്ണന്...
നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടവേ മൂന്ന് വയസുകാരൻ കൊല്ലപ്പെട്ടു.പറമ്പിക്കുളം പെരിയ ചോല കോളനിയിലെ രാമചന്ദ്രൻ്റെ മകൻ റനീഷാണ് മരിച്ചത് .
രാമചന്ദ്രൻ ഗുരുതര പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.വൈകിട്ട് 7 മണിക്ക് ശേഷം ആണ് സംഭവം.
നെല്ലിയാമ്പതി ആന മട എസ്റ്റേറ്റിലെ...
കൊല്ലം പത്തനാപുരം കറവൂരില്‍ കാട്ടാന ചരിഞ്ഞത് മൃഗവേട്ടക്കാര്‍ കാട്ടില്‍ സ്ഥാപിച്ച പന്നിപ്പടക്കം കടിച്ചത് മൂലമാണെന്ന് വനം വകുപ്പ്. സംഭവത്തില്‍ പാടം സ്വദേശികളായ മൂന്നു പേര്‍ അറസ്റ്റിലായി ഒളിവില്‍ പോയ രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ലോക് ഡൗണ്‍ കാലയളവില്‍ മൃഗവേട്ട നടത്തി ഇറച്ചി വിറ്റിരുന്നവരാണ്...
കിണറിനുള്ളിൽ അകപ്പെട്ട ആനയെ രക്ഷപെടുത്തിയത് ആർക്കിമെഡിസ് തത്വം ഉപയോഗിച്ച്. ജാർഖണ്ഡിലെ ഗുൽമ ജില്ലയിലുള്ള ആമ്‌ലിയ ടോലി ഗ്രാമത്തിലാണ് സംഭവം നടന്നത്.
ചൊവ്വാഴ്ച പുലർച്ചെയാണ് കാട്ടാനയെ കിണറിനുള്ളിൽ വീണ നിലയിൽ പ്രദേശവാസികൾ കണ്ടെത്തിയത്. ഇവർ ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉടൻതന്നെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. രാവിലെ...