കൊല്ലം പത്തനാപുരം കറവൂരില്‍ കാട്ടാന ചരിഞ്ഞത് മൃഗവേട്ടക്കാര്‍ കാട്ടില്‍ സ്ഥാപിച്ച പന്നിപ്പടക്കം കടിച്ചത് മൂലമാണെന്ന് വനം വകുപ്പ്. സംഭവത്തില്‍ പാടം സ്വദേശികളായ മൂന്നു പേര്‍ അറസ്റ്റിലായി ഒളിവില്‍ പോയ രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ലോക് ഡൗണ്‍ കാലയളവില്‍ മൃഗവേട്ട നടത്തി ഇറച്ചി വിറ്റിരുന്നവരാണ്...
കിണറിനുള്ളിൽ അകപ്പെട്ട ആനയെ രക്ഷപെടുത്തിയത് ആർക്കിമെഡിസ് തത്വം ഉപയോഗിച്ച്. ജാർഖണ്ഡിലെ ഗുൽമ ജില്ലയിലുള്ള ആമ്‌ലിയ ടോലി ഗ്രാമത്തിലാണ് സംഭവം നടന്നത്.
ചൊവ്വാഴ്ച പുലർച്ചെയാണ് കാട്ടാനയെ കിണറിനുള്ളിൽ വീണ നിലയിൽ പ്രദേശവാസികൾ കണ്ടെത്തിയത്. ഇവർ ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉടൻതന്നെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. രാവിലെ...
തിരുവനന്തപുരം: പ്രതിസന്ധികള്‍ ഒഴിവാക്കി തൃശ്ശൂര്‍ പൂരം നടനടത്തുന്നതിന് ആന ഉടമകളുമായി ചര്‍ച്ച നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവിലെ പ്രതിസന്ധിക്ക് പിന്നില്‍ ഹീനമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. ജനക്കൂട്ടത്തിനിടയിലേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ ആശങ്കയുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. ഉത്സവങ്ങള്‍ക്ക് എതിരല്ല...
തൃശൂര്‍: 12 പേരുടെ മരണത്തിനിടയാക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത്തില്‍ നിന്ന് ഒഴിവാക്കണം എന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരെ ആനപ്രേമികളും ഉടമകളും. ആനയെ പരിശോധിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പരിഗണിച്ചില്ലെന്നും ഇതിന് പിന്നില്‍...
തൃശ്ശൂര്‍: ഗൃഹപ്രവേശത്തിനും ക്ഷേത്ര ഉത്സവത്തിനും പങ്കെടുക്കാനെത്തിയ ആന ഇടഞ്ഞോടി രണ്ട് പേരെ ചവിട്ടി കൊന്നു. എട്ട് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ സ്വദേശി ബാബു(66) കോഴിക്കോട് നരിക്കുനി മുരുകന്‍ (60) എന്നിവരാണ് മരിച്ചത്. കേരളത്തിലിന്നു ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്‍ എന്ന...
നിലമ്പൂര്‍: റബ്ബര്‍ തോട്ടത്തില്‍ കാവലിരുന്ന ആളെ കാട്ടാന ജീപ്പില്‍ നിന്നും പുറത്തിട്ട് ചവിട്ടിക്കൊന്നു. പാത്തിപ്പാറ പുത്തന്‍പുരയ്ക്കല്‍ മത്തായിയാണ് മരിച്ചത്. 56 വയസ്സായിരുന്നു. ജീപ്പില്‍ കിടന്നുറങ്ങിയിരുന്ന മത്തായിയെ തുമ്പിക്കൈ കൊണ്ട് വലിച്ച് നിലത്തിട്ട ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് നിഗമനം.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ആനയുടെ ചിന്നം വിളി...