കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടവേ മൂന്ന് വയസുകാരൻ കൊല്ലപ്പെട്ടു

നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടവേ മൂന്ന് വയസുകാരൻ കൊല്ലപ്പെട്ടു.പറമ്പിക്കുളം പെരിയ ചോല കോളനിയിലെ രാമചന്ദ്രൻ്റെ മകൻ റനീഷാണ് മരിച്ചത് .

രാമചന്ദ്രൻ ഗുരുതര പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.വൈകിട്ട് 7 മണിക്ക് ശേഷം ആണ് സംഭവം.

നെല്ലിയാമ്പതി ആന മട എസ്റ്റേറ്റിലെ തൊഴിലാളിയായ രാമചന്ദ്രൻ മകനുമൊന്നിച്ച് പാഡിയിലേക്ക് കാട്ടിലൂടെ പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.

Similar Articles

Comments

Advertismentspot_img

Most Popular