ഗജവീരന്‍ മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു; വിടപറഞ്ഞത് തലപ്പൊക്കത്തിന്റെ തമ്പുരാന്‍

പാലക്കാട്: പൂര പ്രേമികളുടെയും ആന പ്രേമികളുടെയും ഹൃദയം കീഴടക്കിയ ഗജവീരന്‍ മംഗലാംകുന്ന് കര്‍ണന് വിട. വിവിധ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്ന മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു. 57 വയസായിരുന്നു. സംസ്‌കാരം ഇന്ന് വാളയാര്‍ വനത്തില്‍ നടക്കും.

തലപ്പൊക്കത്തിന്റെ കാര്യത്തില്‍ ആനകളുടെ ഒന്നാം നിരയില്‍ ഇടംപിടിക്കുന്ന മംഗലാംകുന്ന് കര്‍ണന്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു ചരിഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് കരുതപ്പെടുന്നു.

1991-ല്‍ വാരണാസിയില്‍ നിന്നാണ് കര്‍ണനെ കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ 302 സെന്റീമീറ്റര്‍ ഉയരമുള്ള മംഗലാംകുന്ന കര്‍ണ്ണന്റെ തലപ്പൊക്കം ഏറെ പ്രസിദ്ധം. 2019 മാര്‍ച്ചിനുശേഷം മംഗലാംകുന്ന് കര്‍ണന്‍ ഉത്സവങ്ങളില്‍ പങ്കെടുത്തിരുന്നില്ല.

Similar Articles

Comments

Advertismentspot_img

Most Popular