Tag: Elephant

ആനകളെ പീഡിപ്പിക്കുന്നവരെ ഇനി ‘ചങ്ങലയ്ക്കിടും’; നിയമങ്ങള്‍ കര്‍ശനമാക്കി

തിരുവനന്തപുരം: നാട്ടാന പരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വനം ഉദ്യോഗസ്ഥര്‍ക്കു പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ 12 ഇന നിര്‍ദേശം. പരിപാലനത്തിലെ വീഴ്ചമൂലം കഴിഞ്ഞ വര്‍ഷം 13 നാട്ടാനകള്‍ ചരിഞ്ഞെന്ന വനംവകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. ആനകളുടെ കുത്തേറ്റ് ഏഴുപേര്‍ മരിക്കുകയും ചെയ്തു. ആനകളെ...

പാലക്കാട് പള്ളി നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു!!! സംഭവം ഇന്ന് പുലര്‍ച്ചെ, ആനയ്ക്ക് മദപ്പാടുള്ളതായി സംശയം

പാലക്കാട്: പള്ളി നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശൂര്‍ സ്വദേശി കണ്ണനാണ് മരിച്ചത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ആലത്തൂരിനടത്തുള്ള മേലാര്‍കോട് മസ്താന്‍ ഔലിയ വലിയപള്ളി നേര്‍ച്ചയ്ക്കിടെയാണ് ആന ഇടഞ്ഞോടിയത്. ആനയിടഞ്ഞതും നാട്ടുകാര്‍ ചിതറിയോടി. ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാന്‍ കണ്ണനെ ആന കുത്തി...

ശബരിമലയില്‍ ഉത്സവാഘോഷത്തിനിടെ ആനയിടഞ്ഞു

പത്തനംതിട്ട: ശബരിമലയില്‍ ഉത്സവാഘോഷത്തിനിടെ ആനയിടഞ്ഞു. പന്മന ശരവണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഭയന്നോടിയ അഞ്ച് ഭക്തര്‍ക്ക് പരിക്കേറ്റു. ആറാട്ട് എഴുന്നള്ളിപ്പിനിടെയാണ് ആനയിടഞ്ഞത്. വന്‍ ഭക്തജനത്തിരക്കായിരുന്നു രാവിലെ മുതല്‍ അനുഭവപ്പെട്ടത്. അപ്പാച്ചിമേടിന് സമീപമെത്തിയപ്പോള്‍ ശരവണന്‍ എന്ന ആന ഇടയുകയായിരുന്നു. തിടമ്പേറ്റിയ പൂജാരി ഉള്‍പ്പടെയുള്ളവര്‍ ആനപ്പുറത്ത് നിന്ന്...

ഉത്സവം കഴിഞ്ഞ് മടങ്ങിയ ആന വിരണ്ടോടി കിണറ്റില്‍ വീണ് ചരിഞ്ഞു; ആനയെ പുറത്തെടുത്തത് രണ്ടു മണിക്കൂറത്തെ പരിശ്രമത്തിന് ശേഷം

പാലക്കാട്: ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന വിരണ്ടോടുന്നതിനിടെ കിണറ്റില്‍ വീണു ചരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗുരുവായൂര്‍ ശേഷാദ്രി എന്ന ആനയാണ് കിണറ്റില്‍ വീണ് ചരിഞ്ഞത്. ഇന്നലെ രാത്രി എട്ടരയോടെ ശ്രീകൃഷ്ണപുരത്തെ തിരുവാഴിയോട് തിരുനാരായണപുരം ഉത്രത്തില്‍ക്കാവ് ഭരണി ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ക്ഷേത്രത്തില്‍ നിന്ന് രണ്ടു...

ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; ആനപ്പുറത്തിരുന്നയാളെ അതി സാഹസികമായി രക്ഷപെടുത്തി

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിനിടെ ആന വിരണ്ടോടി. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മാവേലിക്കര ഗണപതി എന്ന ആന ഇടഞ്ഞത്. ആന വിരണ്ടതിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു പേര്‍ക്ക് പരിക്കേറ്റു. അതിനിടെ ആനയുടെ പുറത്തിരുന്ന ആള്‍ക്ക് ഇറങ്ങാനാവാത്തത് ആശങ്ക വര്‍ധിപ്പിച്ചു. പിന്നീട്...

കൊല്ലത്ത് ഉത്സവത്തിനിടെ ആന വിരണ്ടു… തിക്കിലും തിരക്കിലും പെട്ട് പന്ത്രണ്ടോളം പേര്‍ക്ക് പരിക്ക്, ആന ഇടയാന്‍ കാരണം വാലില്‍ പിടിച്ചത് (വീഡിയോ)

കൊട്ടിയം: കൊല്ലത്ത് ഉത്സവത്തിനിടെ ആന വിരണ്ടോടി. തഴുത്തല ഗണപതിക്ഷേത്രത്തിലെ ഉത്സവത്തിനിടെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ആളപായം ഇല്ല. മുപ്പതോളം ആനകളെയാണ് എഴുന്നള്ളത്തിന് നിര്‍ത്തിയിരുന്നത്. അതില്‍ അമ്പലത്തിനു സമീപം റോഡില്‍ നിര്‍ത്തിയിരുന്ന ആനയാണ് വിരണ്ടത്. ആന വിരണ്ട സമയം പരിഭ്രാന്തരായി പേടിച്ചോടിയ ആളുകള്‍ നിലത്ത് വീണ്...

ശബരിമലയില്‍ കാട്ടാനയുടെ ആക്രമണം; തീര്‍ഥാടകന്‍ കൊല്ലപ്പെട്ടു

പമ്പ: ശബരിമലയിലെ കാനന പാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകന്‍ ചെന്നൈ നേര്‍കുണ്ടറം വിനായകപുരം ഒന്നാം തെരുവില്‍ രവിശങ്കറിന്റെ മകന്‍ ആര്‍.നിരോഷ് കുമാര്‍ (30) മരിച്ചു. എരുമേലിയില്‍ പേട്ട തുള്ളി അയ്യപ്പന്മാര്‍ നടന്നു വരുന്ന കാനന പാതയില്‍ കരിമലയ്ക്കു സമീപം രാത്രി 1.30ന്...
Advertismentspot_img

Most Popular

G-8R01BE49R7