Tag: china

ജനസംഖ്യ കുറയുന്നു, ഉള്ളവരോ വയസൻമാരും; ജനന നിരക്ക് ഉയർത്താനും പ്രസവ വേദന കുറയ്ക്കാനും ‘ചൈനീസ് മോഡൽ’

ജനസംഖ്യയിൽ ഒരു കാലത്ത് ഒന്നാം സ്ഥാനത്തു നിന്നിരുന്ന ചൈനയിപ്പോൾ ജനന നിരക്ക് ഉയർത്താൻ പുതിയ പദ്ധതികൾ തയാറാക്കുന്നു. ജനനനിരക്ക് കുറവും ജനസംഖ്യയുടെ ഭൂരിഭാഗവും വാർധക്യത്തിലേക്ക് എത്തിയെന്നും ജനസംഖ്യയിൽ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നുമാണ് പഠനങ്ങൾ പറയുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാൻ വിവിധങ്ങളായ പദ്ധതികളാണ് ചൈന ഗവൺമെൻറ് ആസൂത്രണം...

കുപ്പി തുറന്ന് വന്നതാണോ കൊറോണ..? കൊറോണ ജൈവായുധം വികസിപ്പിക്കുന്നത് യു.എസ്‌. ആണെന്ന് ചൈന

കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് ഇപ്പോഴും തർക്കം തുടരുകയാണ്. കൊറോണ വൈറസ് പരീക്ഷണശാലയിൽനിന്ന് ചോർന്നതാണെന്ന വാദം രാഷ്ട്രീയപ്രേരിതമായ നുണയാണെന്ന് ചൈന. മഹാവ്യാധിയുടെ ഉദ്‌ഭവകേന്ദ്രം ചൈനീസ് പരീക്ഷണശാലയാണോ എന്നകാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരേയാണ് ചൈന പ്രതികരിച്ചത്. ശാസ്ത്രാധിഷ്ഠിതമായ ഏതന്വേഷണത്തെയും സ്വാഗതംചെയ്യുന്നതായും എന്നാൽ,...

ഒരാൾക്ക് കോവിഡ്; 33,000 പേരെ അകത്താക്കി പൂട്ടിയിട്ടു…

ഷാങ്ഹായ് ഡിസ്നിലാൻഡിലെത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനേത്തുടർന്ന് 33863 സഞ്ചാരികളെയാണ് അധികൃതർ പാർക്കിനകത്തിട്ട് പൂട്ടിയത്. സന്ദർശകർക്ക് കോവിഡ് പരിശോധനയെല്ലാം നടത്തി പാർക്ക് താല്ക്കാലികമായി പൂട്ടിയിരിക്കുകയാണ് ഇപ്പോൾ. ഞായറാഴ്ചയാണ് സംഭവം നടന്നത്. പാർക്കിനകത്തേക്ക് കയറുന്നതിന് ഓരോരുത്തരും കോവിഡ് പരിശോധന നടത്തണം. ഇതിനിടയിലാണ് ഒരാൾക്ക് കോവിഡ് ഉള്ളതായി കണ്ടെത്തുന്നത്....

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് പതിച്ചത് ഇന്ത്യന്‍ മഹാസുമദ്രത്തില്‍

ബെയ്ജിങ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ലോങ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിച്ചത്. ഭൗമാന്തരീക്ഷത്തിലേക്ക്‌ കടന്നപ്പോൾ തന്നെ റോക്കറ്റിന്റെ അവശിഷ്ടങ്ങളുടെ പ്രധാനഭാഗങ്ങളെല്ലാം കത്തി നശിച്ചിരുന്നു. ചൈനീസ് ബഹിരാകാശ ഏജന്‍സി വിവരം പുറത്തു വിട്ടതായി...

ഗാല്‍വനിലെ സൈനികരുടെ മരണം സ്ഥിരീകരിച്ച് ചൈന

ബെയ്ജിംഗ്: ലഡാക് അതിര്‍ത്തിയിലെ ഗാല്‍വനില്‍ ഇന്ത്യന്‍ സൈനികരുമായുണ്ടായ സംഘര്‍ഷത്തില്‍ തങ്ങളുടെ പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന് ചൈനയുടെ സ്ഥിരീകരണം. ഏറ്റുമുട്ടലിന് എട്ടു മാസങ്ങള്‍ക്കുശേഷമാണ് ചൈന സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടെന്ന് സമ്മതിക്കുന്നത്. ഇതു സംബന്ധിച്ച ഇന്ത്യയുടെ അവകാശവാദങ്ങളെ ചൈന നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ഗാല്‍വനില്‍ തങ്ങളുടെ അഞ്ച്‌ സൈനികര്‍ മരിച്ചെന്നാണ് ചൈന...

ചൈനീസ് പിന്മാറ്റം അതിവേഗം; പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകക്കരയില്‍ നിന്നുള്ള ചൈനീസ് സേനാ പിന്മാറ്റം അതിവേഗമാണെന്ന് വ്യക്തമാക്കുന്ന പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. ചൈനീസ് പിന്മാറ്റത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഇതു രണ്ടാം തവണയാണ് ഇന്ത്യന്‍ സേന പുറത്തുവിടുന്നത്. പാംഗോങ് തടാക തീരത്തെ ടെന്റുകളും ബങ്കറുകളും ചൈന പൊളിച്ചുനീക്കിയെന്ന് പുതിയ...

ഇന്ത്യയുടെ ഒരുതരി മണ്ണ് വിട്ടുകൊടുത്തിട്ടില്ല; ചൈന ആകെ നേടിയത് പേരുദോഷം മാത്രം

ന്യുഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ സൈനിക പിന്മാറ്റത്തിന്റെ പേരില്‍ ഇന്ത്യയുടെ ഒരുതരി മണ്ണ് ചൈനയ്ക്ക് വിട്ടുകൊടുത്തിട്ടില്ലെന്ന് ഉത്തര മേഖല കമാന്‍ഡിംഗ് ചീഫ് ഓഫ് ആര്‍മി ചുമതലയുള്ള ലഫ്. ജനറല്‍ വൈ.കെ ജോഷി. കടന്നുകയറ്റത്തിലൂടെ ചൈന ആകെ നേടിയത് പേരുദോഷംമാത്രമാണ്. 2020 ജൂണില്‍ ഗല്‍വാനിലുണ്ടായ സൈനിക സംഘര്‍ഷത്തില്‍...

പാങ്‌ഗോങ്ങില്‍ സമാധാനത്തിന് ധാരണ: രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് വിരാമമിട്ട് പാങ്‌ഗോങ്ങില്‍ സൈനിക പിന്മാറ്റം നടപ്പാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ അറിയിച്ചു. മേഖലയില്‍ ഏപ്രിലിനുശേഷം നടത്തിയ നിര്‍മാണങ്ങള്‍ ഇരു രാജ്യങ്ങളും പൊളിച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. പാങ്‌ഗോങ് തടാകത്തിന്റെ തെക്ക്-വടക്ക് ഭാഗങ്ങളില്‍ നിന്ന് സൈനിക പിന്മാറ്റം നടത്തും. ഇരു...
Advertismentspot_img

Most Popular

G-8R01BE49R7