Tag: china

ഇന്ത്യയുടെ ഒരുതരി മണ്ണ് വിട്ടുകൊടുത്തിട്ടില്ല; ചൈന ആകെ നേടിയത് പേരുദോഷം മാത്രം

ന്യുഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ സൈനിക പിന്മാറ്റത്തിന്റെ പേരില്‍ ഇന്ത്യയുടെ ഒരുതരി മണ്ണ് ചൈനയ്ക്ക് വിട്ടുകൊടുത്തിട്ടില്ലെന്ന് ഉത്തര മേഖല കമാന്‍ഡിംഗ് ചീഫ് ഓഫ് ആര്‍മി ചുമതലയുള്ള ലഫ്. ജനറല്‍ വൈ.കെ ജോഷി. കടന്നുകയറ്റത്തിലൂടെ ചൈന ആകെ നേടിയത് പേരുദോഷംമാത്രമാണ്. 2020 ജൂണില്‍ ഗല്‍വാനിലുണ്ടായ സൈനിക സംഘര്‍ഷത്തില്‍...

പാങ്‌ഗോങ്ങില്‍ സമാധാനത്തിന് ധാരണ: രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് വിരാമമിട്ട് പാങ്‌ഗോങ്ങില്‍ സൈനിക പിന്മാറ്റം നടപ്പാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ അറിയിച്ചു. മേഖലയില്‍ ഏപ്രിലിനുശേഷം നടത്തിയ നിര്‍മാണങ്ങള്‍ ഇരു രാജ്യങ്ങളും പൊളിച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. പാങ്‌ഗോങ് തടാകത്തിന്റെ തെക്ക്-വടക്ക് ഭാഗങ്ങളില്‍ നിന്ന് സൈനിക പിന്മാറ്റം നടത്തും. ഇരു...

ഇന്ത്യ-ചൈന സേനാ പിന്മാറ്റം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാങ്‌ഗോങ് തടാക കരയില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനകളുടെ പിന്മാറ്റം തുടങ്ങിയെന്ന് സൂചന. ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ലഡാക്കിലെ ഇപ്പോഴത്തെ നിലയെപ്പറ്റി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പാര്‍ലമെന്റില്‍ വിശദീകരണം...

ലഡാക്കില്‍ പിടിയിലായ ചൈനീസ് സൈനികനെ ചോദ്യം ചെയ്യലിനു ശേഷം ഇന്ത്യ മോചിപ്പിച്ചു

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ പിടിയിലായ ചൈനീസ് സൈനികനെ ഇന്ത്യ മോചിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് (പിഎല്‍എ) കൈമാറിയത്. ഡെംചോക് മേഖലയില്‍നിന്നു പിടിയിലായ കോര്‍പറല്‍ വാങ് യാ ലോങ്ങിനെ ചൈനീസ് കാര്യങ്ങളിലെ വിദഗ്ധര്‍ ചോദ്യംചെയ്തതിനു ശേഷമാണ് കൈമാറിയത്. ഇന്ത്യന്‍ മേഖലയിലേക്ക് അശ്രദ്ധമായി...

അതിര്‍ത്തിയില്‍ ചൈന- പാക്ക് ഭീഷണി: ‘ബിആര്‍’ പ്ലാനുമായി ഇന്ത്യന്‍ സേന

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ ചൈനയെയും പാക്കിസ്ഥാനും ഉയര്‍ത്തുന്ന ഭീഷണി നേരിടുന്നതിന് 'ബിആര്‍' പ്ലാനുമായി ഇന്ത്യന്‍ സേന. യഥാര്‍ഥ നിയന്ത്രണ രേഖയിലോ നിയന്ത്രണരേഖയിലോ ചൈനയും പാക്കിസ്ഥാനും അനാവശ്യ ഇടപെടല്‍ നടത്തിയാല്‍ നേരിടുക എന്ന...

അടല്‍ തുരങ്കം തകര്‍ക്കുമെന്ന് ചൈനയുടെ ഭീഷണി

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അടല്‍ തുരങ്കം തകര്‍ക്കുമെന്ന് ചൈന. ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ ആദ്യം തകര്‍ക്കുക ഈ തുരങ്കമായിരിക്കുമെന്നാണ് ചൈന ഭീഷണിപ്പെടുത്തുന്നത്. ചൈനാ അതിര്‍ത്തിയിലേയ്ക്ക് സൈനിക വിന്യാസത്തിന് കൂടുതല്‍ വേഗത നല്‍കാന്‍ ഉതകുന്നതാണ് ഈ തുരങ്കം. വാജ്പേയിയുടെ സ്മരണാര്‍ഥമുള്ള തുരങ്കം ചൈനയ്ക്ക് ഏറെ ആശങ്ക...

സൂപ്പര്‍ സോണിക് വേഗം, അണ്വായുധ മിസൈൽ ശൗര്യയുടെ പരീക്ഷണം വിജയകരം

ചൈനയുമായുള്ള അതിർത്തി തർക്കത്തിനിടെ ദിവസവും ഇന്ത്യ നിരവധി മിസൈൽ പരീക്ഷണങ്ങളാണ് നടത്തുന്നത്. ശനിയാഴ്ച ഒഡീഷ തീരത്ത് അണ്വായുധ ശേഷിയുള്ള ശൗര്യ മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചു. സര്‍ഫസ് - ടു - സര്‍ഫസ് മിസൈലായ ശൗര്യയുടെ പുതിയ പതിപ്പാണ് പരീക്ഷിച്ചത്. 800 കിലോമീറ്റർ...

ചൈന കടന്നുകയറ്റം; ലഡാക്കില്‍ അതിര്‍ത്തിയില്‍ കൂടുതല്‍ യുദ്ധടാങ്കുകളും സൈനികരേയും വിന്യസിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയില്‍ കൂടുതല്‍ യുദ്ധടാങ്കുകളും സൈനികരേയും വിന്യസിച്ച് ഇന്ത്യ. ദേശീയ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വിഡിയോയിലാണ് കൂടുതല്‍ സൈനികരും ടാങ്കുകളും വിന്യസിച്ചിരിക്കുന്നത് വ്യക്തമാക്കുന്നത്. ടി90 ടാങ്കുകള്‍, ബിഎംപി വാഹനങ്ങള്‍ എന്നിവയാണ് വിന്യസിച്ചിരിക്കുന്നത്. മൈനസ് 40 ഡിഗ്രിയില്‍ പോലും പ്രവര്‍ത്തിക്കുന്നവയാണ് ബിഎംപി വാഹനങ്ങള്‍. ദുര്‍ഘടമായ...
Advertismentspot_img

Most Popular

G-8R01BE49R7