ഒരാൾക്ക് കോവിഡ്; 33,000 പേരെ അകത്താക്കി പൂട്ടിയിട്ടു…

ഷാങ്ഹായ് ഡിസ്നിലാൻഡിലെത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനേത്തുടർന്ന് 33863 സഞ്ചാരികളെയാണ് അധികൃതർ പാർക്കിനകത്തിട്ട് പൂട്ടിയത്. സന്ദർശകർക്ക് കോവിഡ് പരിശോധനയെല്ലാം നടത്തി പാർക്ക് താല്ക്കാലികമായി പൂട്ടിയിരിക്കുകയാണ് ഇപ്പോൾ.

ഞായറാഴ്ചയാണ് സംഭവം നടന്നത്. പാർക്കിനകത്തേക്ക് കയറുന്നതിന് ഓരോരുത്തരും കോവിഡ് പരിശോധന നടത്തണം. ഇതിനിടയിലാണ് ഒരാൾക്ക് കോവിഡ് ഉള്ളതായി കണ്ടെത്തുന്നത്. ഇതോടെ പാർക്ക് രണ്ട് ദിവസത്തേക്ക് അടച്ചിടുകയാണെന്നും കോവിഡ് മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്നുമുള്ള അറിയിപ്പ് അധികൃതരിൽ നിന്നുമുണ്ടാവുന്നത്.

ചൈനയിലെ ഹാങ്ഷുവിൽ നിന്നുള്ള സഞ്ചാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇയാൾ ശനിയാഴ്ചയും ഞായറാഴ്ച വൈകിട്ടും ഡിസ്നിലാൻഡ് സന്ദർശിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. പാർക്കിൽ രോ​ഗിയുണ്ടെന്ന വിവരത്തേത്തുടർന്ന് കൂടുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്ന് പാർക്ക് അധികൃതർ പ്രഖ്യാപിച്ചു.

പാർക്ക് പൂട്ടിയതിന് പിന്നാലെ ആരോ​ഗ്യപ്രവർത്തകരും പോലീസും സ്ഥലത്തെത്തി കൂട്ട പരിശോധന നടത്തി. പരിശോധന ഞായറാഴ്ച രാത്രി വരെ നീണ്ടു. പതിനായിരക്കണക്കിന് സന്ദർശകരാണ് ഈ സമയമത്രയും ഡിസ്നിലാൻഡിൽ കുടുങ്ങിക്കിടന്നത്. നെ​ഗറ്റീവ് പരിശോധനാഫലം കിട്ടിയാൽ മാത്രമേ പാർക്കിൽ നിന്ന് പുറത്തുകടക്കാനാവൂ എന്നതിനാൽ എല്ലാവരും ക്ഷമയോടെ കാത്തിരുന്നു. നെ​ഗറ്റീവ് ഫലം ലഭിച്ചവർ നിരീക്ഷണത്തിൽ കഴിഞ്ഞ് 14 ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തണം.

Similar Articles

Comments

Advertismentspot_img

Most Popular