Category: BUSINESS

ആ പ്രതീക്ഷയും പോയി; മൊറട്ടോറിയം നീട്ടുന്നതിലും പലിശ ഒഴിവാക്കുന്നതിലും ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

കേന്ദ്രസര്‍ക്കാരിന്റെ വായ്പാ മൊറട്ടോറിയം നയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി സുപ്രിംകോടതി. കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടുകോടിയ്ക്ക് മുകളിലുള്ള വായ്പയിലെ കൂട്ടുപലിശ ഒഴിവാക്കണമെന്ന ആവശ്യത്തിലും ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അക്കാര്യത്തില്‍ ഇടപെടാന്‍ കോടതിക്ക് ബുദ്ധിമുട്ടുണ്ട്. മൊറട്ടോറിയം...

ജിയോയെ പിന്നിലാക്കി എയർടെൽ കുതിക്കുന്നു

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ജിയോയും എയർടെലും വോഡഫോൺ ഐഡിയയും തമ്മിലുള്ള മൽസരം തുടരുകയാണ്. പുതിയ വരിക്കാരെ സ്വന്തമാക്കാനായി മിക്ക കമ്പനികളും നിരവധി ഓഫറുകളാണ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ വൻ മുന്നേറ്റം ന‍ടത്തിയിരുന്ന റിലയൻസ് ജിയോ ഇപ്പോൾ അൽപം പിന്നോട്ടുപോയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ,...

ഒരു വര്‍ഷത്തിനകം ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കും: പകരം സംവിധാനം വരുന്നു

ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയില്‍ അറിയിച്ചു. പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോള്‍ പരിക്കുന്ന സംവിധാനം നിലവില്‍വരും. വാഹനത്തിന്‍റെ ജിപിഎസ് ഇമേജിങ് മുഖേനയാകും പണം ശേഖരിക്കുക. ടോള്‍ പ്ലാസകളില്‍ നിലവില്‍ 93 ശതമാനം വാഹനങ്ങളും...

രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ ഇ​ന്ന് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും

നാ​ല് ദി​വ​സ​ത്തി​നു ശേ​ഷം രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ ഇ​ന്ന് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. ര​ണ്ടാം ശ​നി, ഞാ​യ​ർ, ര​ണ്ടു ദി​വ​സ​ത്തെ പ​ണി​മു​ട​ക്ക് എ​ന്നി​വ​യ്ക്ക് ശേ​ഷ​മാ​ണ് ബാ​ങ്കു​ക​ൾ ഇ​ന്ന് തു​റ​ക്കു​ന്ന​ത്. ബാ​ങ്കു​ക​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നെ​തി​രേ ആ​യി​രു​ന്നു രാ​ജ്യ​വ്യാ​പ​ക ബാ​ങ്ക് പ​ണി​മു​ട​ക്ക്. പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ, ഗ്രാ​മീ​ണ ബാ​ങ്കു​ക​ളി​ൽ മി​ക്ക​വ​യും സ​മ​ര​ത്തോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച്...

പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകിയാൽ പുതിയ വാഹനം വാങ്ങുമ്പോൾ വിലയിൽ അഞ്ച് ശതമാനം ഇളവ്

പഴയ വാഹനങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ പൊളിക്കൽ നയവുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സ്ക്രാപ്പേജ് പോളിസി പ്രകാരം പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകിയാൽ പുതിയ വാഹനം വാങ്ങുമ്പോൾ വിലയിൽ അഞ്ച് ശതമാനം ഇളവ് നൽകുമെന്നാണ് നിതിൻ ഗഡ്കരിയുടെ...

തപാല്‍ ബാങ്ക് ഇടപാടുകാര്‍ക്കും എട്ടിന്റെ പണി കൊടുത്ത് കേന്ദ്രസര്‍ക്കാര്‍; നിക്ഷേപിക്കാനും പിന്‍വലിക്കാനും തുക ഈടാക്കും

എല്ലാ ഇടപാടുകളും സൗജന്യമെന്ന് വാഗ്ദാനം ചെയ്ത് ആരംഭിച്ച തപാല്‍ ബാങ്ക് (പോസ്റ്റല്‍ ബാങ്ക് ) ഇടപാടുകളിലും ഉപയോക്താക്കളില്‍ നിന്ന് പിടിച്ചുപറി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. തപാൽ ബാങ്കിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും തുക ഈടാക്കും. ഇന്ത്യാ പോസ്റ്റ് ബാങ്കാണ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. ഓരോ...

പാചകവാതക വില വീണ്ടും കൂട്ടി; 3 മാസത്തിനിടെ കൂടിയത് 200 രൂപ

പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ കൂട്ടി. പുതിയ വില 826 രൂപയാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് കൂടിയത് 200 രൂപയാണ്. വാണിജ്യ സിലിണ്ടറിന് 100 രൂപയാണ് കൂട്ടിയത്. പുതിയ വില 1618 രൂപ.

ഇന്ധനവില വീണ്ടും കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് വര്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയക്ക് മുകളിലെത്തി.

Most Popular

G-8R01BE49R7