ഇംഗ്ലണ്ടിനെതിരായ ടി 20- പന്ത് പുറത്ത് സഞ്ജു ടീമിൽ, ഷമി തിരിച്ചെത്തി, ആദ്യമത്സരം 22ന്

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമിനെ സൂര്യകുമാർ യാദവ് നയിക്കും. അതേ സമയം മലയാളിതാരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ടീമിൽ ഇടംപിടിച്ചു. പരിക്കിനെത്തുടർന്ന് ഒരുവർഷത്തോളമായി വിട്ടുനിൽക്കുന്ന മുഹമ്മദ് ഷമിയും ടീമിൽ തിരിച്ചെത്തി. അക്‌സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.

നേരത്തെ ചേർന്ന ദേശീയ സെലക്ഷൻ കമ്മിറ്റി ഋഷഭ് പന്തിനെ ഒഴിവാക്കി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ധ്രുവ് ജുറൽ രണ്ടാം വിക്കറ്റ്- കീപ്പർ ബാറ്ററാണ്. ജനുവരി 22-നാണ് പരമ്പരയിലെ ആദ്യമാച്ച്. കൊൽക്കത്ത, ചെന്നൈ, രാജ്‌കോട്ട്, പുണെ, മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഫെബ്രുവരി രണ്ടിനാണ് പരമ്പരയിലെ അവസാന മത്സരം.

ടീം
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, ഹാർദ്ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാർ റെഡ്ഡി, അക്‌സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ഹർഷിത് റാണ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയി, വാഷിങ്ടൺ സുന്ദർ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ).
അഞ്ചു വർഷത്തിനിടെ പെൺകുട്ടിയനുഭവിച്ചത് കൊടിയ പീഡനങ്ങൾ- ആദ്യം പെൺകുട്ടി ചൂഷണത്തിനിരയായത് 13-ാം വയസിൽ, വീട്ടിലെ സാഹചര്യം മുതലെടുത്തു, വീട്ടുകാർ ഒരിക്കൽ പോലും തിരിച്ചറിഞ്ഞില്ല, പ്രതികൾ ചൂഷണം ചെയ്തിരുന്നത് ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലെത്തിച്ച്, ന​ഗ്ന ദൃശ്യങ്ങൾ കാണിച്ച് കൂട്ടബലാത്സം​ഗം- കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയടക്കം 14 പേർ അറസ്റ്റിൽ, പരിശീലകരും പ്രതികളാകും

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7