ജിയോയെ പിന്നിലാക്കി എയർടെൽ കുതിക്കുന്നു

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ജിയോയും എയർടെലും വോഡഫോൺ ഐഡിയയും തമ്മിലുള്ള മൽസരം തുടരുകയാണ്. പുതിയ വരിക്കാരെ സ്വന്തമാക്കാനായി മിക്ക കമ്പനികളും നിരവധി ഓഫറുകളാണ് പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ വൻ മുന്നേറ്റം ന‍ടത്തിയിരുന്ന റിലയൻസ് ജിയോ ഇപ്പോൾ അൽപം പിന്നോട്ടുപോയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഈ അവസരം മുതലാക്കുന്നത് എതിരാളികളായ എയർടെലുമാണ്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ പുതിയ കണക്കുകൾ പ്രകാരം ജനുവരിയിൽ റിലയൻസ് ജിയോയേക്കാൾ 300 ശതമാനം കൂടുതൽ വയർലെസ് വരിക്കാരെയാണ് ഭാരതി എയർടെൽ സ്വന്തമാക്കിയത്. എയർടെൽ ജനുവരി മാസത്തിൽ 58.9 ലക്ഷം പുതിയ വയർലെസ് വരിക്കാരെയാണ് ചേർത്തത്.

അതേസമയം മുംബൈ ആസ്ഥാനമായുള്ള ജിയോയ്ക്ക് 19.5 ലക്ഷം പുതിയ വയർലെസ് വരിക്കാരെ മാത്രമാണ് ചേർക്കാൻ‌ കഴിഞ്ഞത്. എന്നാൽ, രാജ്യത്തെ ഏറ്റവും കൂടുതൽ വരിക്കാരുള്ള ടെലികോം കമ്പനി ജിയോ തന്നെയാണ്.

ട്രായിയുടെ ഡേറ്റ പ്രകാരം ജിയോയുടെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം ജനുവരിയിൽ 41.07 കോടിയിലെത്തി. എയർടെലിന് ആകെ 34.46 കോടി വയർലെസ് വരിക്കാരുമുണ്ട്. ജിയോയുടെ വിപണി വിഹിതം ഡിസംബറിലെ 35.43 ശതമാനത്തിൽ നിന്ന് ജനുവരിയിൽ 35.30 ശതമാനമായി കുറഞ്ഞു. എന്നാൽ ഡിസംബറിലെ 29.36 ശതമാനം വിപണി വിഹിതത്തിൽ നിന്ന് എയർടെൽ അൽപം നേട്ടം കൈവരിച്ച് 29.62 ശതമാനത്തിലുമെത്തി.

ജനുവരിയിൽ 1.74 ശതമാനം വളർച്ച രേഖപ്പെടുത്തിയ എയർടെൽ പ്രതിമാസ വളർച്ചാ നിരക്കിലും ഒന്നാം സ്ഥാനത്താണ്. ജിയോയുടെ പ്രതിമാസ വളർച്ചാ നിരക്ക് 0.48 ശതമാനമാണ്. അതുപോലെ, സജീവ വയർ‌ലെസ് വരിക്കാരുടെ എണ്ണത്തിൽ എയർടെൽ തുടർച്ചയായി രണ്ടാം തവണയും മുന്നിലെത്തി. എയർടെലിന്റെ സജീവ ഉപയോക്താക്കൾ 33.57 കോടിയാണ്. എന്നാൽ ജിയോയ്ക്ക് ജനുവരിയിൽ 32.45 കോടി സജീവ വരിക്കാർ മാത്രമാണുള്ളത്. ഒരു പ്രത്യേക നെറ്റ്‌വർക്കിൽ റോമിങ് ചെയ്യുന്ന ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ സംഭരിക്കുന്ന ഡേറ്റാബേസായ വിഎൽആർ പ്രകാരമാണ് ഇത് കണക്കാക്കുന്നത്.

എയർടെലിനും ജിയോയ്ക്കും പുറമേ ജനുവരിയിൽ 17.1 ലക്ഷത്തിലധികം വയർലെസ് വരിക്കാരെ ചേർക്കാൻ വോഡഫോൺ ഐഡിയ (വി) ക്കും കഴിഞ്ഞു. ട്രായ് ഡേറ്റ പ്രകാരം വിയുടെ മൊത്തം വരിക്കാർ 28.59 കോടിയാണ്. ജനുവരി മാസത്തിൽ 81,659 വയർലെസ് വരിക്കാരെയാണ് ബി‌എസ്‌എൻ‌എൽ ചേർ‌ത്തത്. ഇതോടെ ബിഎസ്എൻഎലിന്റെ മൊത്തം വയർ‌ലെസ് വരിക്കാരുടെ എണ്ണം 11.86 കോടിയായി. വി യുടെ വിപണി വിഹിതം ഡിസംബറിൽ 24.64 ശതമാനത്തിൽ നിന്ന് ജനുവരിയിൽ 24.58 ശതമാനമായി കുറഞ്ഞു. ബി‌എസ്‌എൻ‌എല്ലിന്റെ വിപണി വിഹിതത്തിൽ നേരിയ ഇടിവ് നേരിട്ട് 10.21 ശതമാനവുമായി. കഴിഞ്ഞ മാസം ഇത് 10.29 ശതമാനമായിരുന്നു.

രാജ്യത്തെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം ഡിസംബറിലെ 115.37 കോടിയിൽ നിന്ന് ജനുവരിയിൽ 116.34 കോടിയായി ഉയർന്നു. പ്രതിമാസ വളർച്ചാ നിരക്ക് 0.84 ശതമാനം രേഖപ്പെടുത്തിയെന്നും ട്രായ് കണക്കുകൾ വ്യക്തമാക്കുന്നു. നഗരങ്ങളിലെ വയർലെസ് വരിക്കാരുടെ എണ്ണം ഡിസംബറിലെ 62.96 കോടിയിൽ നിന്ന് ജനുവരിയിൽ 63.49 കോടിയായി ഉയർന്നു. ഗ്രാമീണ മേഖലകളിൽ വയർലെസ് ടെലികോം വരിക്കാരുടെ എണ്ണം 52.41 കോടിയിൽ നിന്ന് 52.84 കോടിയായും ഉയർന്നു.

Similar Articles

Comments

Advertisment

Most Popular

കോവിഡിൽ ഞെട്ടി കേരളം; ഇന്ന് 18,257 പേര്‍ക്ക് രോഗബാധ; എറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം...

‘താങ്ങാൻ പറ്റില്ല; നിസാരമായി എടുക്കരുതേ..’; അനുഭവം പറഞ്ഞ് ഗണേഷ്കുമാർ

കൊല്ലം: കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും വൻ പ്രതിസന്ധി തീർക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ മാരകമായി രോഗം പലരെയും ബാധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുകയാണ്. നിസാരമായി കാണരുത് എന്ന് അനുഭവത്തിൽ നിന്നും വ്യക്തമാക്കി രംഗത്തെത്തുകയാണ്...

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...