സൈബർ ഇടങ്ങളിൽ സംഘടിത ആക്രമണം നടത്തുന്നു, രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണി റോസ്

കൊച്ചി: ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും പരാതി നൽകി നടി ഹണി റോസ്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ സംഘടിത ആക്രമണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ഹണി റോസ് പരാതി നൽകിയത്. അതിനിടെ ബോബി ചെമ്മണ്ണൂർ നടത്തിയ എല്ലാ അശ്ലീല പരാമർശങ്ങളും അതിന്റെ ഡിജിറ്റൽ തെളിവുകളും ശേഖരിക്കുമെന്നും ജാമ്യത്തെ എതിർത്തു കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

‘രാഹുൽ ഈശ്വർ, ഞാനും എന്റെ കുടുബവും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്ന് പോകുന്നത് അതിന് പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കൾ ആണ്.’ ഇങ്ങനെ വിവരിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിട്ടതിന് പിന്നാലെയാണ് ഹണി റോസ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. താൻ ബോബി ചെമ്മണ്ണൂരിനെതിരെ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളായാനും, ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനുമാണ് രാഹുൽ ഈശ്വറിന്റെ ശ്രമമെന്ന് ഹണി റോസ് ആരോപിക്കുന്നു. സൈബർ ഇടത്തിലൂടെ സംഘടിതമായ ഒരു ആക്രമണമാണ് രാഹുൽ ഈശ്വർ ആസൂത്രണം ചെയ്യുന്നതെന്നും ഹണി പറയുന്നു. വസ്ത്രം സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നുവെന്നും വ്യക്തമാക്കിയാണ് രാഹുലിനെതിരെ നിയമ നടപടിക്കൊരുങ്ങുന്ന കാര്യം ഹണി വ്യക്തമാക്കിയത്.
എന്റെ കേസ് ഞാൻതന്നെ വാദിക്കും; ഹണി റോസിനെ ഒരു വാക്കുകൊണ്ട് പോലും താൻ അധിക്ഷേപിക്കുന്നത് കാണിച്ചാൽ വിചാരണ കൂടാതെ ജയിലിൽ പോകും, നടിയെ സോഷ്യൽ ഓഡിറ്റിന് വിധേയയാക്കണം, അമലപോൾ ലോ നെക്ക് ലൈനുള്ള വസ്ത്രം ധരിച്ച് കോളേജ് ഫങ്ഷനെത്തി, നൈറ്റ് ക്ലബ്ബിൽ പോകുന്ന വസ്ത്രം ധരിച്ചാണോ കോളേജിൽ പോകുന്നത്?- രാഹുൽ ഈശ്വർ

രാഹുൽ ഈശ്വറും തയ്ച്ചുവച്ചോ ഒരു കുപ്പായം, ”ഞാനും എന്റെ കുടുംബവും കടുത്ത മാനസികസമ്മർദ്ദത്തിലൂടെ ആണ് കടന്നുപോകുന്നത്, അതിനു പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കളാണ്, നിങ്ങൾ ശ്രമിക്കുന്നത് എന്നെ ആത്മഹത്യയിലേക്ക് തള്ളിയിടാൻ”

കൂടാതെ തന്റെ തൊഴിലിന് നേരെ വരുന്ന ഭീഷണികൾ, തൊഴിൽ നിഷേധ ഭീഷണി, അശ്ലീല സന്ദേശങ്ങൾ, ദ്വയാർത്ഥ പ്രയോഗം ഇവയ്ക്കൊക്കെ കാരണം രാഹുൽ ഈശ്വറാണെന്നും നടി ‌ഉന്നയിക്കുന്നു. രാഹുലിനെതിരെ ഹണിയുടെ രണ്ടാമത്തെ പോസ്റ്റാണിത്. ചൊവ്വാഴ്ചയാണ് ബോബിയുടെ ജാമ്യം ഹൈക്കോടതി പരിഗണിക്കുക. ഇത് തടയാനുള്ള എല്ലാ നടപടികളും കിട്ടുന്നത്ര തെളിവുകളും കോടതിയിൽ ഹാജരാക്കി ഏതു വിധേനയും ജാമ്യം തടയാനുള്ള നീക്കത്തിലാണ് പോലീസ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7