ബെംഗളൂരു: കർണാടക ബെല്ലാരിയിൽ സർക്കാരാശുപത്രിയിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നടന്നത് കൂട്ടക്കുരുതി. ജനിച്ച് ഭൂമിയിലേക്കു വീണ അഞ്ചു കുഞ്ഞുങ്ങൾക്കാണ് അമ്മമാരെ നഷ്ടപ്പെട്ടത്. സർക്കാരാശുപത്രിയിലെ പ്രസവവാർഡിൽ മൂന്ന് ദിവസത്തിനിടെ അഞ്ച് അമ്മമാരാണ് മരിച്ചത്. നവംബർ 9 മുതൽ 11 വരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടവരാണ് മരിച്ചത്....
ന്യൂഡൽഹി: ഡൽഹിയിൽ നാൽപ്പതിലധികം സ്കൂളുകൾക്ക് നേരെ ഇ-മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം. സ്കൂൾ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നും സ്ഫോടനമുണ്ടായാൽ വലിയ നാശനഷ്ടമുണ്ടാകുമെന്നുമാണ് സന്ദേശങ്ങളിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. സന്ദേശമയച്ചയാളുടെ ഐപി അഡ്രസ് പരിശോധിക്കുകയാണ് പൊലീസിപ്പോൾ. ഞായറാഴ്ച രാത്രി 11.38നാണ്...
പാലോട്: അധികമായാൽ അമൃതുംവിഷം എന്നു പറയുന്നതുപോലെയായിരുന്നു ഇന്ദുജയുടെ മരണം. ഇളവട്ടത്ത് ആദിവാസി പെൺകുട്ടി ആത്മഹത്യചെയ്ത സംഭവത്തിനു പിന്നിൽ സിനിമാക്കഥയെയും വെല്ലുന്ന തിരക്കഥയാണെന്ന് പോലീസ്. മൂന്നു സഹപാഠികൾ, ഒരുമിച്ച് പഠനം പൂർത്തിയാക്കിയവർ. അജാസും അഭിജിത്തും ഇന്ദുജയും. ഒരാൾ അടുത്ത കൂട്ടുകാരൻ, ഒരാൾ ഭർത്താവ്. എന്നാൽ ഇന്ദുജയുടെ...
വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ കർദിനാൾമാരുടെ ഗണത്തിൽ ഇനി മാർ ജോർജ് കൂവക്കാടും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ സ്ഥാനിക ചിഹ്നങ്ങൾ അണിയിച്ചതോടെ മാർ കൂവക്കാട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ഭാരത കത്തോലിക്ക സഭയ്ക്ക് ഇത്...
ബഹിരാകാശത്ത് സീറോ ഗ്രാവിറ്റിയിൽ വെള്ളമടക്കമുള്ള ദ്രവപദാർത്ഥങ്ങൾ കുടിക്കുന്നതെങ്ങനെയെന്ന് സ്കൂൾ കുട്ടികൾക്ക് കാണിച്ച് സുനിതാ വില്യംസ്. ജന്മനാടായ മസാച്യുസാറ്റിലെ നീധാമിലെ സുനിതാ വില്യംസ് എലിമെന്ററി സ്കൂൾ വിദ്യാർഥികളുമായി നടത്തിയ വെർച്വൽ സെഷനിടെയായിരുന്നു സംഭവം.
സീറോ ഗ്രാവിറ്റിയിൽ ദ്രാവകങ്ങൾ ചലിക്കുന്നതെങ്ങനെയെന്നും അത് പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത പൗച്ചുകൾ ഉപയോഗിച്ച്...
ജയ്പൂർ: കടക്കെണിയിൽ നിന്ന് രക്ഷനേടാൻ രാജസ്ഥാനിലെ അജ്മീറിലെ ഗുവാർഡി സ്വദേശിയായ നാഗേന്ദ്ര സിംഗ് റാവത്ത് എന്നയാൾ നടത്തിയത് സുകുമാരക്കുറുപ്പ് മോഡലിൽ കൊലപാതകം. മറ്റൊരാളെ കൊലപ്പെടുത്തി അത് താനാണെന്നു വരുത്തിത്തീർത്ത് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ട്രക്ക് ഡ്രൈവറും കൂട്ടാളിയും അറസ്റ്റിൽ....
പത്തനംതിട്ട: അടൂര്‍ ഏനാത്ത് 17 വയസുകാരി പ്രസവിച്ച സംഭവത്തില്‍ 21-കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കൂടെ താമസിച്ചിരുന്ന ആദിത്യനെ (21)യാണ് ഏനാത്ത് പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പെണ്‍കുട്ടിയുടെ അമ്മയും കേസില്‍ പ്രതിയായേക്കുമെന്നാണ് അറിയുന്നത്.
ആദിത്യനും പെണ്‍കുട്ടിയും ഏറെക്കാലമായി ഒരുമിച്ചാണ് താമസം....