ഡൽഹിയിൽ 40 സ്കൂളുകൾക്ക് ബോംബ് ഭീഷണി, ബോംബ് നിർവീര്യമാക്കാൻ ആവശ്യപ്പെട്ടത് 30,000 അമേരിക്കൻ ഡോളർ, സ്കൂളിലെത്തിയ വിദ്യാർഥികളെ തിരിച്ചയച്ചു

ന്യൂഡൽഹി: ഡൽഹിയിൽ നാൽപ്പതിലധികം സ്കൂളുകൾക്ക് നേരെ ഇ-മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം. സ്കൂൾ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നും സ്ഫോടനമുണ്ടായാൽ വലിയ നാശനഷ്ടമുണ്ടാകുമെന്നുമാണ് സന്ദേശങ്ങളിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. സന്ദേശമയച്ചയാളുടെ ഐപി അഡ്രസ് പരിശോധിക്കുകയാണ് പൊലീസിപ്പോൾ. ഞായറാഴ്ച രാത്രി 11.38നാണ് മെയിൽ ലഭിച്ചത്. കൂടാതെ ബോംബ് നിർവീര്യമാക്കാൻ 30,000 അമേരിക്കൻ ഡോളറും ആവശ്യപ്പെട്ടിട്ടുണ്ട്.

ആർകെ പുരത്തുള്ള ഡൽഹി പബ്ലിക് സ്കൂൾ, പശ്ചിം വിാഹാറിലെ ജിഡി ഗോയങ്ക പബ്ലിക് സ്കൂൾ എന്നിവയ്ക്കു നേരെയാണ് ആദ്യം ഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്കൂളിലെത്തിയ വിദ്യാർഥികളെ ‌അധികൃതർ തിരികെ വീട്ടിലേക്ക് അയയ്ക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നാൽപ്പതിലധികം സ്കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചെന്ന വിവരം പുറത്തുവരുന്നത്.

രാജ്യത്തെ വിവിധ സിആർപിഎഫ് സ്കൂളുകൾക്ക് നേരെ ഭീഷണി സന്ദേശമെത്തി രണ്ടുമാസത്തിനു ശേഷമാണ് വീണ്ടും സമാന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹിയിലെ 2 സ്കൂളുകൾക്കു നേരെയും ഹൈദരാബാദിലെ ഒരു സ്കൂളിന് നേരെയും അന്ന് ഭീഷണി സന്ദേശമെത്തിയിരുന്നു.
അസദും ഭാര്യയും രണ്ട് മക്കളും മോസ്കോയിൽ സുരക്ഷിതർ…!! മാനുഷിക പരിഗണനവച്ച് അഭയം നൽകിയെന്ന് റഷ്യ..!!! റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിമാനം മോസ്കോയിൽ എത്തിച്ചു…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7