പാലോട്: അധികമായാൽ അമൃതുംവിഷം എന്നു പറയുന്നതുപോലെയായിരുന്നു ഇന്ദുജയുടെ മരണം. ഇളവട്ടത്ത് ആദിവാസി പെൺകുട്ടി ആത്മഹത്യചെയ്ത സംഭവത്തിനു പിന്നിൽ സിനിമാക്കഥയെയും വെല്ലുന്ന തിരക്കഥയാണെന്ന് പോലീസ്. മൂന്നു സഹപാഠികൾ, ഒരുമിച്ച് പഠനം പൂർത്തിയാക്കിയവർ. അജാസും അഭിജിത്തും ഇന്ദുജയും. ഒരാൾ അടുത്ത കൂട്ടുകാരൻ, ഒരാൾ ഭർത്താവ്. എന്നാൽ ഇന്ദുജയുടെ മരണത്തിനു കാരണക്കാരനായി പോലീസ് കണ്ടെത്തിയത് ആത്മാർദ്ധ സുഹൃത്ത്.
സംഭവം ഇങ്ങനെ: ബുധനാഴ്ച രാവിലെ അജാസ് അഭിജിത്തിന്റെ വീട്ടിൽ വരുമ്പോൾ ഇന്ദുജ മറ്റാരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. വീടിന്റെ രണ്ടാംനിലയിൽ അകത്തെ മുറിയിലിരുന്ന് സംസാരിച്ചുകൊണ്ടിരുന്ന ഇന്ദുജയുടെ ഫോൺ അജാസ് പിടിച്ചുവാങ്ങി. ഇന്ദുജ നിരന്തരം മറ്റൊരു യുവാവിനെ വിളിക്കുന്നതായി സംശയിച്ചാരുന്നു. പിന്നീട് ഈ വിവരം അഭിജിത്തിനെ അറിയിക്കുകയും ചെയ്തു.
ആയുധങ്ങൾ വിമതസേനയ്ക്ക് ലഭിക്കരുത്..!!! സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ..!!! വ്യോമ താവളത്തിലെ ആയുധശേഖളും സൈനികകേന്ദ്രങ്ങളും ബോംബിട്ട് തകർത്തു…!!
അതിനു ശേഷം അജാസ് ഇന്ദുജയെ കാറിൽ കയറ്റിക്കൊണ്ടു ശംഖുംമുഖത്തേക്ക് പോയി. അവിടെവച്ച് ഇരുവരും തമ്മിൽ വാക്കേറ്റവും ഒടുവിൽ കൈയാങ്കളിയുമായി. തുടർന്ന് അജാസ് ഇന്ദുജയെ ക്രൂരമായി മർദിക്കുകയായിരുന്നു. ഈ വിവരങ്ങളെല്ലാം അപ്പോൾത്തന്നെ അജാസ് അഭിജിത്തിനെ വിളിച്ചുപറഞ്ഞു. പിന്നീട് രാത്രി വീട്ടിൽ കൊണ്ടാക്കിയ ഇന്ദുജ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ അജാസിനെ വീണ്ടും വിളിച്ച് താൻ ആത്മഹത്യചെയ്യാൻ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു.
അജാസ് ഈ വിവരം അപ്പോൾ അഭിജിത്തിനെ അറിയിച്ചുവെന്നാണ് പോലീസ് പറയുന്നത്. അഭിജിത്ത് വീട്ടിലെത്തിയപ്പോഴേക്കും ഇന്ദുജ ആത്മഹത്യ ചെയ്തിനുന്നു. മൃതദേഹം താഴെയിറക്കി ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോൾ അവിടെ എല്ലാ മുൻകരുതലുകളോടും കൂടെ അജാസും ഉണ്ടായിരുന്നു. പോലീസ് അന്വേഷണത്തിന് ഇരുവരെയും വിളിച്ചുവരുത്തുമ്പോൾ അജാസും അഭിജിത്തും വാട്സാപ്പ് ചാറ്റുകൾ എല്ലാം ഡിലീറ്റ് ചെയ്തിരുന്നു.
സംഭവത്തിൽ ഭർത്താവിനേയും സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു. ഇളവട്ടം എൽപി സ്‌കൂളിനു സമീപം ശാലു ഭവനിൽ നന്ദു എന്നുവിളിക്കുന്ന അഭിജിത് ദേവൻ (25), ഇയാളുടെ സഹപാഠിയും സുഹൃത്തുമായ പെരിങ്ങമ്മല പഞ്ചായത്ത് ജങ്ഷനു സമീപം എടി കോട്ടേജിൽ അജാസ് ടി.എ. (26) എന്നിവരെയാണ് പാലോട് പോലീസ് അറസ്റ്റു ചെയ്തത്. ആദിവാസിപീഡനം, ജാതിപ്പേരുപറഞ്ഞ് ആക്ഷേപിക്കൽ, മാനസികവും ശാരീരികവുമായ പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.