മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ യൂത്ത് ലീഗ് നേതാവിൻ്റെ വക പൊതുമധ്യത്തിൽ ഭീഷണി. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് യുഎ റസാഖിൻ്റേതാണ് ഭീഷണി. വേണ്ടിവന്നാൽ ഡോക്ടർമാരെ വഴിയിൽ കൈകാര്യം ചെയ്യുമെന്നാണ് ഇയാൾ ഭീഷണി മുഴക്കിയത്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ അനാസ്ഥ കാണിക്കുന്നെന്നാരോപിച്ച്...
മോഷ്ടാവ് കുത്തിപ്പരിക്കേൽപ്പിച്ച ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചതെങ്ങനെയെന്ന് വിവരിച്ച് ഓട്ടോഡ്രൈവർബജൻ സിങ് റാണ. ഗേറ്റിനടുത്ത് ശബ്ദം കേട്ട് ഞാൻ ഓടിപോവുകയായിരുന്നു. ഒരു സ്ത്രീ ഗേറ്റിന് അരികെ നിന്ന് ഓട്ടോറിക്ഷ ആവശ്യപ്പെട്ട് നിലവിളിച്ചു കരയുകയാണ്. എന്തോ അടിപിടി കേസാണെന്ന് കരുതിയാണ് അങ്ങോട്ട് പോയത്....
കൊച്ചി: എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതു ജയനെ (27) രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു. വൈദ്യപരിശോധനയിൽ സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. കൂടാതെ പ്രതിക്ക് യാഥൊരുവിധ മാനസികപ്രശ്‌നങ്ങൾ ഇല്ലെന്നും കൂടുതൽ ചോദ്യംചെയ്യലിനായി വിട്ടുകിട്ടണമെന്നും കാണിച്ച് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിൻകര ഷാരോൺ രാജ് വധക്കേസിൽ മൂന്നു വർഷത്തെ വിചാരണയ്ക്കു ശേഷം വിധി ഇന്ന്. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി അഡീഷനൽ സെഷൻസ് ജഡ്ജി എഎം ബഷീറാണ് വിധി പറയുക. ഒന്നാം പ്രതി ഗ്രീഷ്മ കാമുകൻ ഷാരോൺ...
വടക്കൻ പറവൂർ: എറണാകുളത്തെ നടുക്കിയ ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിലെ പ്രതി റിതു അയൽവാസികൾക്കും നാട്ടുകാർക്കും സ്ഥിരം തലവേദന. ഇയാൾ അയൽവാസികളുമായി നിരന്തരം പ്രശ്‌നമുണ്ടാക്കിയിരുന്നതായി തദ്ദേശവാസികൾ പറഞ്ഞു. മാത്രമല്ല പ്രതി കഞ്ചാവ് ഉപയോഗിച്ച് നിരന്തരം ആക്രമണം നടത്തുകയും പോലീസിൽ പരാതിപ്പെട്ടാൽ മാനസിക ചികിത്സയ്ക്കുള്ള സർട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയുമാണ്...
തൃശൂർ: ചിൽഡ്രൻസ് ഹോമിൽ 17 കാരന്റെ കൊലപാതകത്തിൽ 15കാരന്റെ പ്രതികരണം കേട്ട് ഞെട്ടി കെയർ ടേക്കർമാരും പോലീസും. യാഥൊരു വിധ ഭാവഭേദങ്ങളില്ലാതെയാണ് പതിനേഴുകാരനെ ആയുധം കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം പോലീസിനോട് വിവരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ട പതിനേഴുകാരനുമായി പതിനഞ്ചുകാരൻ വഴക്കുണ്ടായിരുന്നു. തുടർന്ന്...
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിൽ കൂടുതൽ വ്യക്തത വരണമെങ്കിൽ മൂന്ന് പരിശോധനാ ഫലങ്ങൾ വരേണ്ടതുണ്ട്. അതിന്റെ ഫലങ്ങൾ ഈ ഘട്ടത്തിൽ നിർണായകമെന്ന് ഡോക്ടർമാരുടെ വെളിപ്പെടുത്തൽ. സമാധി സ്ഥലത്ത് വച്ച് ശ്വാസകോശത്തിൽ ഭസ്മം കടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഭസ്മം ശ്വാസകോശത്തിൽ കടന്നിട്ടുണ്ടെങ്കിൽ അത് ശ്വാസം മുട്ടുന്നതിന്...