pathram desk 5

Advertismentspot_img

വാഹനാപകടത്തിൽ വയോധിക മരിക്കുകയും ഒൻപതു വയസുകാരി കോമയിലാവുകയും ചെയ്ത സംഭവം, ഷെജീലിനെ രണ്ടാഴ്ചയക്കുള്ളിൽ നാട്ടിലെത്തിക്കും- പോലീസ്, ഭാര്യയേയും പ്രതി ചേർത്തേക്കും, തീരുമാനം നിയമവശം പരിശോധിച്ച ശേഷം, തൃഷാനയെ ഡിസ്ചാർജ് ചെയ്ത് വാടക വീട്ടിലേക്ക്...

വടകര: കഴിഞ്ഞ ഫെബ്രുവരിയിൽ ചോറോട് മേൽപാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ വയോധിക മരിക്കുകയും ഒൻപതു വയസുകാരി ‌കോമയിലാകുകയും ചെയ്ത കേസിലെ പ്രതിയെ രണ്ടാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കുമെന്ന് പൊലീസ്. അപകടത്തിനു ശേഷം കടന്നു കളഞ്ഞ പുറമേരി മീത്തലെ പുനത്തിൽ ഷെജീലിനെ (35) എത്രയും പെട്ടന്ന് എത്തിക്കാനാണ് നോക്കുന്നതി. രണ്ടാഴ്ചയ്ക്കുള്ളിൽ...

ഷമിയുടെ തിരിച്ചുവരവിന് തടസം രോഹിത്..?- ബംഗാളിന് വേണ്ടി ഒമ്പത് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ്, ചണ്ഡിഗഡിനെതിരെ 17 പന്തിൽ 32 റൺസ്…!! താൻ ഫിറ്റാണെന്ന് തെളിയിക്കുമ്പോഴും ധൃതി പിടിച്ച് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരില്ലെന്ന് ക്യാപ്റ്റൻ

ബെംഗളൂരു: ലോകകപ്പിനിടെയുണ്ടായ പരുക്കിനു ശേഷമുള്ള തിരിച്ചുവരവിൽ ബോളുകൊണ്ടും ബാറ്റുകൊണ്ടും തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുകയാണ് മുഹമ്മദ് ഷമി. ഈ സീസണിൽ ഇതുവരെ ബംഗാളിന് വേണ്ടി കളിച്ച് ഒമ്പത് മത്സരങ്ങളിൽ ഷമി 10 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഒമ്പത് മത്സരങ്ങൾ തുടർച്ചയായി കളിച്ച സാഹചര്യത്തിൽ ഫിറ്റ്‌നെസ് വീണ്ടെടുക്കാൻ മറ്റൊന്നും...

താത്ക്കാലികാശ്വാസം- കേസ് തീർപ്പാകുന്നതു വരെ തുടർ നടപടി പാടില്ല, രഞ്ജിത്തിനെതിരായ യുവാവിന്റെ പരാതിയിൽ തുടർനടപടികൾക്ക് കർണാടക ഹൈക്കോടതിയുടെ സ്റ്റേ

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് താത്ക്കാലികാശ്വാസം. രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിനിരയാക്കിയെന്ന യുവാവിന്റെ പരാതിയിൽ തുടർനടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് കേസ് തീർപ്പാവുന്ന വരെ തുടർനടപടി പാടില്ലെന്ന് കോടതി ഉത്തരവിട്ടത്. യുവാവ് തനിക്കെതിരെ ...

‘റിപ്പോർട്ടുകൾ ഇനം തിരിച്ചു സമർപ്പിച്ചു, പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിച്ചു, പ്രധാനമന്ത്രി വയനാട് സന്ദർശിച്ച് പോയിട്ട് നൂറിലധികം ദിവസങ്ങളായി, ഒരു രൂപ പോലും കേരളത്തിന് നൽകിയിട്ടില്ല, കേന്ദ്രം...

തിരുവനന്തപുരം: മുണ്ടക്കൈ- ചൂരൽമല ദുരന്തം വിവാദവിഷയമാക്കിയെടുത്ത് സ്വന്തം ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം ഇപ്പോൾ നടത്തുന്നത് ഖേദകരമായ നീക്കമാണ്. വിശദമായ പഠന റിപ്പോർട്ട് നൽകാൻ കേരളം വൈകിയതു കൊണ്ടാണ്‌ പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തതെന്നാണ് കേന്ദ്ര...

ബ​ബി​തയുടെ ശരീരത്തിൽ കുത്തിയത് ഒൻപത് തവണ..!!, മൂന്നു വർഷം മുൻപ് ബന്ധം പിരിഞ്ഞ യുവതി താമസിക്കുന്നത് മറ്റൊരാൾക്കൊപ്പം..!! നടു റോഡിൽ മുൻ ഭർത്താവ് ബാങ്ക് ജീവനക്കാരിയെ കുത്തിവീഴ്ത്തി…

തൃ​ശൂ​ർ: പു​തു​ക്കാ​ട് സെ​ൻറ​റി​ൽ ന​ടു​റോ​ഡി​ൽ യു​വ​തി​യെ മുൻ ഭർത്താവ് കു​ത്തി​വീ​ഴ്ത്തി. കൊ​ട്ടേ​ക്കാ​ട് സ്വ​ദേ​ശി ബ​ബി​ത​യ്ക്കാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ഇ​വ​രു​ടെ മു​ൻ ഭ​ർ​ത്താ​വ് ലെ​സ്റ്റി​ൻ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ദേഹമാസകലം മുറിവുമായി ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റി. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. പു​തു​ക്കാ​ട് ബാ​ങ്കി​ൽ ജോ​ലി...

പണം കൊടുക്കാൻ പറ്റാഞ്ഞിട്ടല്ല, നടി വന്ന വഴി മറക്കരുത്..!!, അഹങ്കാരം കാണിക്കുന്നത് കേരളത്തോടാണ് ..!! കലോത്സവത്തിലൂടെ സിനിമയിലെത്തിയ പ്രമുഖ നടി സംസ്ഥാന സ്കൂൾ കലോത്സവത്തിന് 10 മിനിറ്റ് നൃത്തം ചിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടത് 5...

തിരുവനന്തപപുരം: വന്ന വഴി ഒരിക്കലും മറക്കരുത്, പ്രമുഖ മലയാള നടിക്കെതിരെ തുറന്നടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കാനുള്ള നൃത്തം ചിട്ടപ്പെടുത്താൻ നടി ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം രൂപയെന്ന് വി ശിവൻകുട്ടി. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി...

സർക്കാർ ആശുപത്രിയിൽ നടന്നത് കൂട്ടക്കുരുതിയോ..? മൂന്നുദിവസത്തിനിടെ പ്രസവിച്ചയുടൻ മരിച്ചത് അഞ്ച് അമ്മമാർ..!!! രണ്ടുപേർ അത്യാസന്ന നിലയിൽ, കിഡ്‌നിയിലടക്കം ഗുരുതര മുറിവുകൾ, മരണത്തിനു പിന്നിൽ ഐവി ഫ്ലൂയിഡ്..? അന്വേഷണത്തിനു ഉത്തരവിട്ട് സർക്കാർ

ബെംഗളൂരു: കർണാടക ബെല്ലാരിയിൽ സർക്കാരാശുപത്രിയിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നടന്നത് കൂട്ടക്കുരുതി. ജനിച്ച് ഭൂമിയിലേക്കു വീണ അഞ്ചു കുഞ്ഞുങ്ങൾക്കാണ് അമ്മമാരെ നഷ്ടപ്പെട്ടത്. സർക്കാരാശുപത്രിയിലെ പ്രസവവാർഡിൽ മൂന്ന് ദിവസത്തിനിടെ അഞ്ച് അമ്മമാരാണ് മരിച്ചത്. നവംബർ 9 മുതൽ 11 വരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടവരാണ് മരിച്ചത്....

ഡൽഹിയിൽ 40 സ്കൂളുകൾക്ക് ബോംബ് ഭീഷണി, ബോംബ് നിർവീര്യമാക്കാൻ ആവശ്യപ്പെട്ടത് 30,000 അമേരിക്കൻ ഡോളർ, സ്കൂളിലെത്തിയ വിദ്യാർഥികളെ തിരിച്ചയച്ചു

ന്യൂഡൽഹി: ഡൽഹിയിൽ നാൽപ്പതിലധികം സ്കൂളുകൾക്ക് നേരെ ഇ-മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം. സ്കൂൾ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നും സ്ഫോടനമുണ്ടായാൽ വലിയ നാശനഷ്ടമുണ്ടാകുമെന്നുമാണ് സന്ദേശങ്ങളിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. സന്ദേശമയച്ചയാളുടെ ഐപി അഡ്രസ് പരിശോധിക്കുകയാണ് പൊലീസിപ്പോൾ. ഞായറാഴ്ച രാത്രി 11.38നാണ്...

pathram desk 5

Advertismentspot_img
G-8R01BE49R7