സർക്കാർ ആശുപത്രിയിൽ നടന്നത് കൂട്ടക്കുരുതിയോ..? മൂന്നുദിവസത്തിനിടെ പ്രസവിച്ചയുടൻ മരിച്ചത് അഞ്ച് അമ്മമാർ..!!! രണ്ടുപേർ അത്യാസന്ന നിലയിൽ, കിഡ്‌നിയിലടക്കം ഗുരുതര മുറിവുകൾ, മരണത്തിനു പിന്നിൽ ഐവി ഫ്ലൂയിഡ്..? അന്വേഷണത്തിനു ഉത്തരവിട്ട് സർക്കാർ

ബെംഗളൂരു: കർണാടക ബെല്ലാരിയിൽ സർക്കാരാശുപത്രിയിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നടന്നത് കൂട്ടക്കുരുതി. ജനിച്ച് ഭൂമിയിലേക്കു വീണ അഞ്ചു കുഞ്ഞുങ്ങൾക്കാണ് അമ്മമാരെ നഷ്ടപ്പെട്ടത്. സർക്കാരാശുപത്രിയിലെ പ്രസവവാർഡിൽ മൂന്ന് ദിവസത്തിനിടെ അഞ്ച് അമ്മമാരാണ് മരിച്ചത്. നവംബർ 9 മുതൽ 11 വരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടവരാണ് മരിച്ചത്. ഈ മൂന്ന് ദിവസത്തിൽ 34 സ്ത്രീകൾ പ്രസവിച്ചതിൽ ഏഴ് പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളതായി കണ്ടെത്തി. കിഡ്‌നിയിലടക്കം ഗുരുതര മുറിവുകളുണ്ട്. ഇവരിൽ അഞ്ച് പേരാണ് മരിച്ചത്. മറ്റ് രണ്ട് പേർ അത്യാസന്ന നിലയിലാണ്.

റിങേഴ്സ് ലാക്റ്റേറ്റ് എന്ന ഐവി ഫ്ലൂയിഡ് നൽകിയ ശേഷമാണ് ഇവർക്കെല്ലാം ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് അറിയുന്നത്. ഇതോടെ സംസ്ഥാനത്തെ മരുന്ന് സംഭരണകേന്ദ്രങ്ങളിലെല്ലാം സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സോഡിയം ലാക്റ്റേറ്റ് ഇഞ്ചക്ഷനാണ് റിങേഴ്സ് ലാക്റ്റേറ്റ് എന്നത്. രക്തസമ്മർദ്ദം കുറവുള്ള ആളുകൾക്ക് കൊടുക്കുന്ന സാധാരണ ഇഞ്ചക്ഷനാണ്. ഇലക്ട്രോലൈറ്റ് കൗണ്ട് നിലനിർത്താനാണിത്.

ഇന്ദുജയുടെ മരണത്തിനു പിന്നിൽ കൂട്ടുകാരന്റെ ആത്മാർഥത; ഇന്ദുജയുടെ ഫോൺ വിളിയിൽ സംശയം തോന്നി ഫോൺ പിടിച്ചുവാങ്ങി മർദ്ദിച്ചത് അജാസ്, താൻ മർദ്ദിച്ച കാര്യം അഭിജിത്തിനെ വിളിച്ചു പറയുകയും ചെയ്തെങ്കിലും പ്രതികരിച്ചില്ല, ആത്മഹത്യ ചെയ്ത ഇന്ദുജയെ ഹോസ്പിറ്റലിലെത്തിച്ചത് അഭിജിത്ത്, എല്ലാ കാര്യങ്ങളും നോക്കി നടത്താൻ അജാസും

അപകട സാധ്യതയുള്ള മരുന്നല്ല ഇത്. എന്നാൽ ബെല്ലാരിയിൽ വിതരണം ചെയ്തത് ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചവയാണെന്നും ഇതിനാലാണ് ദുരന്തമുണ്ടായത് എന്നുമാണ് പ്രാഥമിക നിഗമനം. മരിച്ച അമ്മമാരൊന്നും അതീവ അപകട സാധ്യതയുള്ള ഗ‍ർഭിണികളുടെ വിഭാഗത്തിലായിരുന്നില്ല. എന്നാൽ ഇവർക്കെല്ലാം സിസേറിയനായിരുന്നു നിർദേശിച്ചിരുന്നത്. ബംഗാൾ ആസ്ഥാനമായുള്ള പശ്ചിംബംഗ ഫാർമസ്യൂട്ടിക്കൽസാണ് മരുന്ന് ഉൽപ്പാദിപ്പിച്ച് നൽകിയത്. സംഭവം വിവാദമായതിന് പിന്നാലെ വിശദമായ അന്വേഷണത്തിന് നാലംഗ സംഘത്തെ നിയോഗിച്ചു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ച സ്ത്രീകളുടെ അടുത്ത ബന്ധുക്കൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

പണം കൊടുക്കാൻ പറ്റാഞ്ഞിട്ടല്ല, നടി വന്ന വഴി മറക്കരുത്..!!, അഹങ്കാരം കാണിക്കുന്നത് കേരളത്തോടാണ് ..!! കലോത്സവത്തിലൂടെ സിനിമയിലെത്തിയ പ്രമുഖ നടി സംസ്ഥാന സ്കൂൾ കലോത്സവത്തിന് 10 മിനിറ്റ് നൃത്തം ചിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടത് 5 ലക്ഷം..!!! ഫഹദ് വന്നത് ഒരു പ്രതിഫലവും കൈപ്പറ്റാതെയെന്നും മന്ത്രി വി. ശിവൻകുട്ടി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7