ഇന്ത്യൻ സഭാ ചരിത്രത്തിൽ ആദ്യമായി വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാളായ വ്യക്തി; ഭാരതത്തിന് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി… മാർ ജോർജ് കൂവക്കാട് ഇനി കത്തോലിക്കാ സഭയിലെ രാജകുമാരൻ…

വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ കർദിനാൾമാരുടെ ഗണത്തിൽ ഇനി മാർ ജോർജ് കൂവക്കാടും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ സ്ഥാനിക ചിഹ്നങ്ങൾ അണിയിച്ചതോടെ മാർ കൂവക്കാട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ഭാരത കത്തോലിക്ക സഭയ്ക്ക് ഇത് ചരിത്ര നിമിഷവും അഭിമാനമുഹൂർത്തവുമായി.

ഇന്ത്യൻ സമയം രാത്രി 9.23-ന് ഇരുപതാമത്തെ ആളായാണ് മാർ ജോർ‌ജ് കൂവക്കാട് സ്ഥാനാരോഹണം നടത്തിയത്. ചുവന്ന വസ്ത്രത്തിന് പുറത്ത് കറുത്തവസ്ത്രം ധരിച്ചാണ് മാർ ജോർജ് കൂവക്കാട് സ്ഥാനാരോഹണത്തിനെത്തിയത്‌.ദൈവത്തിന് എളിമയോടെ ഹൃദയം സമർപ്പിക്കണമെന്നും മറ്റുള്ളവരെക്കുറിച്ച് കരുതൽ വേണമെന്നും പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാനുള്ള വഴിയാണ് നമ്മുടെ മുന്നിലുള്ളതെന്നും നിയുക്ത കർദിനാൾമാരോട് മാർപ്പാപ്പ ആഹ്വാനം ചെയ്തു.

ബഹിരാകാശത്ത് സീറോ ഗ്രാവിറ്റിയിൽ വെള്ളമടക്കമുള്ള ദ്രവപദാർഥങ്ങൾ ചലിക്കുന്നതും ഉപയോ​ഗിക്കുന്നതും എങ്ങനെയാണെന്നറിയണോ?

സഭയ്ക്കുവേണ്ടി രക്ഷസാക്ഷിത്വം വഹിക്കാനും തയാറാണെന്നതിന്റെ സൂചനയായിട്ടാണ്‌ ചുവപ്പ് കുപ്പായം ധരിക്കുന്നത്‌. വലതുകൈയിൽ സ്ഥാനമോതിരവും കർദിനാൾത്തൊപ്പിയും അണിയിച്ചപ്പോൾ കേരളത്തിലെ കത്തോലിക്ക സമൂഹത്തിനും പ്രത്യേകിച്ച് അദ്ദേഹത്തിന്റെ രൂപതയായ ചങ്ങനാശേരി അതിരൂപതയ്ക്കും അത് അവിസ്മരണീയ നിമിഷമായി. കർദിനാൾമാർ ഓരോരുത്തരായി വിശ്വാസപ്രഖ്യാപനം നടത്തി മാർപാപ്പയോടുള്ള കൂറും പ്രഖ്യാപിച്ചു. സഭയുടെ രഹസ്യങ്ങൾ സൂക്ഷിക്കുമെന്ന സത്യപ്രതിജ്ഞയും ഇതോടൊപ്പം പ്രഖ്യാപിച്ചു.

മാർ കൂവക്കാടിനൊപ്പം 21 പേരെയാണ് കർദിനാൾ പദവിയിലേക്ക് മാർപാപ്പ ഉയർത്തിയത്. ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി എട്ടരയ്ക്ക് നിയുക്ത കർദിനാൾമാരെ പള്ളിയിലേക്ക് ആനയിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. ചടങ്ങിന് സാക്ഷികളാകാൻ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ആർച്ച ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉൾപ്പെടെയുള്ളവർ ചടങ്ങുകളിൽ പങ്കെടുത്തു.

വയനാട് ദുരന്തബാധിതർക്ക് വേണ്ട അധിക തുക തരാൻ തയാറാണോയെന്ന് കേന്ദ്രം പറയണം, മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യണം, എസ്ഡിആർഎഫിന് കൊടുക്കാൻ പറ്റുന്ന തുക 5000, റോഡ് പൊളിഞ്ഞാൽ കി.മീ. 75000 രൂപ, ഒരു വീടിന് 1,30,000 ഇതു മതിയോ പുനരധിവാസത്തിന്?- കെ രാജൻ

കർദിനാൾ സ്ഥാനമേറ്റ മാർ ജോർജ് കൂവക്കാടിനെ മാർപാപ്പ ധരിപ്പിച്ചത് സിറോ മലബാർ സഭ ഉൾപ്പെടുന്ന പൗരസ്ത്യ സുറിയാനി സഭാ പൈതൃകത്തിലെ മെത്രാന്മാരുടെ തലപ്പാവാണ്. റോമൻ സഭയിൽ കർദിനാൾമാർ ധരിക്കുന്നത് ബിറെറ്റാ എന്ന് അറിയപ്പെടുന്ന ചുവന്ന മുക്കോണൻ തൊപ്പിയാണ്. പൗരസ്ത്യ സഭാ അംഗങ്ങളായ മെത്രാന്മാർ കർദിനാൾ സ്ഥാനം സ്വീകരിക്കുമ്പോൾ തങ്ങളുടെ സഭാ പാരമ്പര്യപ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കുന്ന പതിവാണ് ഉള്ളത്. അതിൻപ്രകാരം സുറിയാനി സഭയിലെ മെത്രാൻമാരുടെ ഔദ്യോഗിക വസ്ത്രങ്ങളായ ചുവന്ന ളോഹ, ഉള്ളിൽ ചുവപ്പ് അരികുകൾ ഉള്ള കറുത്ത മേൽക്കുപ്പായം കറുപ്പും ചുവപ്പും ചേർന്ന തലപ്പാവ് എന്നിവയാണ് കർദിനാൾ മാർ ജോർജ് കൂവക്കാട് ധരിച്ചത്. സിറോ മലബാർ സഭയിൽ നിന്നുള്ള കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും ഇതേ വേഷ വിധാനങ്ങൾ തന്നെയാണ് ധരിക്കുന്നത്.

കത്തോലിക്കാ സഭയിലെ രാജകുമാരൻമാരെന്നാണ് കർദ്ദിനാൾമാർ അറിയപ്പെടുന്നത്. കത്തോലിക്കാസഭയിലെ പൗരോഹിത്യ ശ്രേണിയിൽ മാർപാപ്പ കഴിഞ്ഞാൽ ഒരു പുരോഹിതന് എത്താൻ കഴിയാവുന്ന ഏറ്റവും ഉയർന്ന സ്ഥാനമാണിത്. കർദ്ദിനാൾ തിരുസംഘത്തിൽ അംഗമാകുന്നതോടെ മാർപാപ്പയുടെ ഔദ്യോഗികമായ ഉപദേശക സംഘത്തിലാണ് മാർ. കൂവക്കാട് ഉൾപ്പെടുന്നത്.

സാധാരണ മെത്രാന്മാരാണ് കത്തോലിക്കാ സഭയിൽ കർദിനാൾമാരായി ഉയർത്തപ്പെടുക. മോൺ. ജോർജ് കൂവക്കാടിനെ വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാളായി ഉയർത്തുകയായിരുന്നു. ഇന്ത്യയിൽ നിന്നും നേരിട്ട് കർദിനാൾ പദവിയിലെത്തുന്ന ആദ്യ വൈദികനാണ് മാർ.ജോർജ് കൂവക്കാട്. നേരിട്ട് കർദ്ദിനാളായി ഉയർത്തപ്പെട്ട ജോർജ് ജേക്കബ്ബ് കൂവക്കാടിനെ, ഔദ്യോഗിക സ്ഥാനാരോഹണത്തിന് മുന്നോടിയായി നവംബർ 25 ന് ആർച്ച് ബിഷപ്പായി പ്രഖ്യാപിച്ചു. പുരാതന പൗരസ്ത്യ സുറിയാനി സഭാ കേന്ദ്രമായിരുന്ന നിസിബിസിലുണ്ടായിരുന്ന കൽദായ കത്തോലിക്കാ രൂപതയുടെ സ്ഥാനിക ആർച്ച് ബിഷപ്പ് സ്ഥാനമാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്.

മാർ ജോർജ് കൂവക്കാടിനെ കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത് ഭാരതത്തിന് അഭിമാനകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്‌സ് പേജിലാണ് കൂവക്കാടിനെ പ്രശംസിച്ച് പോസ്റ്റ് പങ്കുവെച്ചത്. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ കേന്ദ്രസർക്കാർ ചടങ്ങിൽ പങ്കെടുക്കുന്നതിനായി അയച്ചുവെന്നും ചടങ്ങുകൾക്ക് മുമ്പ്, ഇന്ത്യൻ പ്രതിനിധികൾ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചുവെന്നും പോസ്റ്റിൽ പറയുന്നു. പ്രതിനിധികൾ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുന്നതിന്റെ ചിത്രവും പ്രധാനമന്ത്രി പങ്കുവച്ചു.

അമ്മയ്ക്കു പ്രായം 17, അച്ഛന് 21, കുഞ്ഞിനു എട്ടുമാസം, അടൂരിൽ 17 കാരി പ്രസവിച്ച സംഭവത്തിൽ 21 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ, ഇരുവരുടേയും ബന്ധം കുടുംബാംഗങ്ങളുടെ സമ്മതത്തോടെ, സംഭവം മറച്ചുവച്ച പെൺകുട്ടിയുടെ അമ്മയേയും പ്രതി ചേർത്തേക്കും

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7