ഹൈദരാബാദ്: ശിവസേന മുന്നണി വിട്ടതിനു പിന്നാലെ എന്‍.ഡി.എ സഖ്യം വിടാന്‍ സന്നദ്ധതയറിയിച്ച് തെലുങ്കുദേശം പാര്‍ട്ടി. ബി.ജെ.പി നേതാക്കളുടെ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളെയും വിമര്‍ശനങ്ങളെയും തുടര്‍ന്നാണ് മുന്നണി വിടാന്‍ തയ്യാറാണെന്ന് ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അറിയിച്ചത്. 2019 ലെ പൊതു തെരഞ്ഞെടുപ്പിനൊരുങ്ങുന്ന...
ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ 2017ലെ ഹിന്ദി വാക്കായി 'ആധാര്‍' തിരഞ്ഞെടുക്കപ്പെട്ടു. ജയ്പൂരില്‍ നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് 'ആധാര്‍' എന്ന വാക്കിനെ തെരഞ്ഞെടുത്തത്. വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ വാക്ക് എന്ന നിലയിലാണ് ആധാറിന് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ എത്തിച്ചത്.
ആധാറിനെ...
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ അനാവശ്യ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്ന മനോരമ ന്യൂസ് വാര്‍ത്ത അവതാരക ഷാനി പ്രഭാകറുമൊത്തുള്ള തന്റെ ചിത്രത്തിന് വിശദീകരണവുമായി എം. സ്വരാജ് എം.എല്‍.എ. മാധ്യമ പ്രവര്‍ത്തകയായ ഷാനി കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ...
സാവോ പോളോ: ബ്രസീലിലെ ഫോര്‍ട്ടലേസയില്‍ തിരക്കേറിയ നൃത്തക്ലബ്ബില്‍ അര്‍ധരാത്രി ഉണ്ടായ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പന്ത്രണ്ടു വയസ്സുകാരനും ഉള്‍പ്പെടുന്നു. ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ലഹരിവില്‍പന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വെടിവെപ്പിന്...
തന്റെ ആദ്യ സിനിമ റിലീസ് ചെയ്ത് തീയറ്ററുകള്‍ നിറഞ്ഞോടുമ്പോഴും യാത്രകളെ പ്രണയിക്കുന്ന പ്രണവ് ഹിമാലയന്‍ യാത്രയിലാണ്. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് പ്രണവ്. സംവിധായകന്‍ ജീത്തു ജോസഫുമായുളള പ്രത്യേക അടുപ്പമാണ് ആദിയുടെ പിറവിക്ക് കാരണമായത്. ജീത്തുവിന്റെ രണ്ട് സിനിമകളുടെ അസോഷ്യേറ്റ് ആയിരുന്നു പ്രണവ്. പ്രണവിന്റെ...