‘മിത്രോം’, ‘ഗോരക്ഷക്’ എന്നിവയെ കടത്തിവെട്ടി… ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയിലെ 2017 മികച്ച ഹിന്ദി വാക്കായി ‘ആധാര്‍’

ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ 2017ലെ ഹിന്ദി വാക്കായി ‘ആധാര്‍’ തിരഞ്ഞെടുക്കപ്പെട്ടു. ജയ്പൂരില്‍ നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ‘ആധാര്‍’ എന്ന വാക്കിനെ തെരഞ്ഞെടുത്തത്. വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ വാക്ക് എന്ന നിലയിലാണ് ആധാറിന് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ എത്തിച്ചത്.

ആധാറിനെ കൂടാതെ പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ഉപയോഗിക്കാറുള്ള ‘മിത്രോം’, നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സര്‍വ്വ സാധാരണമായിത്തീര്‍ന്ന ‘നോട്ട് ബന്ദി’, പശുവിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പ്രചാരം നേടിയ ‘ഗോ രക്ഷക്’ എന്ന വാക്കുകളായിരുന്നു ഡിക്ഷ്ണറിയുടെ പരിഗണനയിലുണ്ടായിരുന്നത്.

പല പദങ്ങളും ഉയര്‍ന്നുവന്നെങ്കിലും വാക്ക് തിരഞ്ഞെടുക്കുന്നതിനു മുന്നേയുണ്ടായ അന്തിമ ചര്‍ച്ചയിലാണ് ആധാറിനെ തെരഞ്ഞെടുത്തതെന്ന് സമിതിയില്‍ ഉള്‍പ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സൗരഭ് ദ്വിവേദി പറഞ്ഞു.

ചര്‍ച്ചയില്‍ ‘സ്ലീപ്പവസ്ഥ’, ‘മൗകട്ടേറിയന്‍’ തുടങ്ങി ഹിന്ദി- ഇംഗ്ലീഷ് സംയുക്തങ്ങളായ വാക്കുകള്‍ പ്രയോഗത്തില്‍ വരേണ്ടത് ആവശ്യമാണെന്ന് എഴുത്തുകാരനായ പങ്കജ് ദുബേ അഭിപ്രായപ്പെടിരുന്നു. എന്നാല്‍ ഭാഷയില്‍ വാക്കുകളുടെ പ്രയോഗങ്ങള്‍ കൃത്യതയുള്ളതായിരിക്കണമെന്നായിരുന്നു എഴുത്തുകാരി ചിത്ര മുദ്ഗല്‍ അടക്കമുള്ളവരുടെ വാദം

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7