pathram desk 1

Advertisment

ഉമ്മുകുല്‍സുവിന്റെ കൊലപാതകം: ചൂരല്‍ വാങ്ങിനല്‍കിയത് താനെന്ന് രണ്ടാംപ്രതി; കാറില്‍വെച്ചും മര്‍ദിച്ചു

ബാലുശ്ശേരി: ഉണ്ണികുളം വീര്യമ്പ്രത്തെ വാടകവീട്ടിൽ ഉമ്മുകുൽസു കൊല്ലപ്പെട്ട കേസിലെ രണ്ടാംപ്രതി ആദിത്യൻ ബിജുവിനെ മലപ്പുറത്തെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. ഒന്നാം പ്രതിയും യുവതിയുടെ ഭർത്താവുമായ താജുദ്ദീന്റെ സുഹൃത്താണിയാൾ. ക്രൂരമർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം കാരണമാണ് യുവതി കൊല്ലപ്പെട്ടത്. കൊലയ്ക്ക് കൂട്ടു നിന്നതിന്റെ പേരിലാണ് ആദിത്യൻ...

ഒളിച്ചോടിയ സഹോദരിയെയും കാമുകനെയും പിടികൂടി, കാമുകനെ അടിച്ചുകൊന്നു; മൃതദേഹവുമായി പോലീസ് സ്‌റ്റേഷനില്‍

ബെംഗളൂരു: സഹോദരിയുമായി ഒളിച്ചോടാൻ ശ്രമിച്ചതിന്റെ പേരിൽ 24-കാരനെ നാലുപേർ അടിച്ചുകൊന്ന് മൃതദേഹവുമായി പോലീസ് സ്റ്റേഷനിലെത്തി നാലംഗ സംഘം കീഴടങ്ങി. ബെംഗളൂരുവിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ബെംഗളൂരു നിവാസിയായ ഭാസ്കറാണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷാ ഡ്രൈവറായ മുനിരാജു (28), മാരുതി (22), നാഗേഷ് (22), പ്രശാന്ത് (20) എന്നിവരാണ്...

ഉത്ര കേസ്: നിര്‍ണായക തെളിവുകള്‍ നല്‍കിയത് മൂന്നു വെറ്ററിനറി ഡോക്ടര്‍മാര്‍

ഉത്ര വധത്തില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനാണെന്ന് തെളിയിക്കാനുള്ള നിര്‍ണായക തെളിവ് ലഭിച്ചത് വെറ്ററിനറി ഫോറന്‍സിക് എന്ന ശാസ്ത്രശാഖയിലൂടെ. ഏതൊരു കുറ്റകൃത്യത്തിലും തെളിവു ശേഖരിക്കാന്‍ ഫോറന്‍സിക് ശാസ്ത്രശാഖയുണ്ടെങ്കിലും ഉത്ര വധം തെളിയിച്ചത് വെറ്ററിനറി ഫോറന്‍സിക് ആണ്. ഇന്ത്യയില്‍ത്തന്നെ ആദ്യസംഭവം എന്ന് ഇതിനെ വിളിക്കാം. കേസന്വേഷണവുമായി ബന്ധപ്പെട്ടു കൊലപ്പെടുത്താന്‍...

തീവ്രമഴ; ന്യൂനമർദത്തിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’

അപ്രതീക്ഷിതമായ അതിതീവ്രമഴയ്ക്കു കാരണമായതു മേഘവിസ്ഫോടനമാണോ എന്ന കാര്യത്തിൽ കാലാവസ്ഥാ ശാസ്ത്രജ്ഞർ ഇപ്പോഴും രണ്ടു തട്ടിലാണ്. ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായതു ലഘു മേഘ വിസ്ഫോടനമാണെന്നു കേരളത്തിലുള്ള കാലാവസ്ഥാ വിദഗ്ധർ ഉറപ്പിക്കുമ്പോൾ അങ്ങനെയല്ലെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ ഡോ.മൃത്യുഞ്ജയ മഹാപാത്ര പറയുന്നത്. അറബിക്കടലിലെ...

കോവിഷീല്‍ഡിനും കോവാക്സിനും ബൂസ്റ്റര്‍ ഡോസായി എത്തുമോ കോര്‍ബേവാക്സ് ?

ഭാരത് ബയോടെക്കിന്‍റെ കോവാക്സിന് ശേഷം ഇന്ത്യയില്‍ തദ്ദേശീയമായി നിർമിച്ച കോവിഡ് വാക്സീനാണ് ഹൈദരാബാദിലെ ബയോളജിക്കല്‍ ഇ പുറത്തിറക്കിയ കോര്‍ബേവാക്സ്. 18 മുതല്‍ 80 വരെ വയസ്സ് പ്രായമുള്ളവർക്കു കൊടുക്കാന്‍ സാധിക്കുന്ന കോര്‍ബേവാക്സ് രണ്ടും മൂന്നും ഘട്ട പരീക്ഷണഫലത്തിനായി കാത്തിരിക്കുകയാണ്. ഇതിനിടെ കോവിഷീല്‍ഡും കോവാക്സിനും എടുത്തവരില്‍...

പലിശനിരക്കുകളില്‍ മാറ്റമില്ല; വായ്പാനയം പ്രഖ്യാപിച്ചു

ന്യൂഡൽഹി: പലിശനിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാനയം പ്രഖ്യാപിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന വായ്പാ അവലോകന യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. സമ്പദ്ഘടന വളർച്ചയുടെ പാതയിലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു. റിപ്പോ നിരക്ക്, റിവേഴ്സ് റിപ്പോ നിരക്ക്...

ഇനി സിനിമയിൽ സജീവമായി ഉണ്ടാകും: മീര ജാസ്മിൻ

സിനിമയിൽ ഇനി സജീവമായി തുടരാനാണ് തീരുമാനമെന്നു നടി മീര ജാസ്മിൻ. സത്യൻ അന്തിക്കാടുമായി വീണ്ടും ഒന്നിച്ചു പ്രവർത്തിക്കുന്നത് അനുഗ്രഹമായി കാണുന്നുവെന്നും രണ്ടാം വരവിൽ ഈ സിനിമ നല്ല തുടക്കമാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മീര ജാസ്മിൻ ദുബായിൽ പറഞ്ഞു. യുഎഇയുടെ ദീർഘകാല താമസവീസയായ ഗോൾഡൻ വീസ സ്വീകരിച്ചതിനു...

‘സിവയ്‌ക്കായി ആ മത്സരം ജയിക്കണമായിരുന്നു’: കൈകൾ കൂപ്പി പ്രാർഥിക്കുന്ന സിവക്കുട്ടിയുടെ ചിത്രം വൈറൽ

കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ഡൽഹി ക്യാപിറ്റൽസ്– ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ 2021 പോരാട്ടത്തിൽ സിവക്കുട്ടിയായിരുന്നു താരം. സിഎസ്‌കെ ക്യാപ്റ്റൻ എം.എസ് ധോണിയുടെ മകൾ സിവ സ്റ്റേഡിയത്തിലെ സന്ദർശക ഗാലറിയിൽ കൈകൾ കൂപ്പി, തല കുനിച്ച്, കണ്ണുകൾ അടച്ച് പ്രാർഥിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ...

pathram desk 1

Advertisment