ഇസ്രയേല്‍ ആക്രമണം ഹിസ്ബുള്ളയുടെ താളംതെറ്റിച്ചോ?

സ്വന്തം ലേഖകൻ
പശ്ചിമേഷ്യന്‍ രാജ്യമായ ലെബനന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും ശക്തമായതും സാങ്കേതിക കരുത്തുമുള്ള സംഘടനയായ ഹിസ്ബുള്ളയ്ക്കെതിരേ ഇസ്രയേല്‍ ചാരസംഘടനയാ മൊസാദ് നടത്തിയ ആക്രമണത്തിന്റെ ഞെട്ടലിലാണ് ലോകം. ചാര സോഫ്റ്റ്‌വേറായ പെഗാസസും മിസൈല്‍വേധ അയണ്‍ഡോമുമൊക്കെ അവതരിപ്പിച്ചു ലോകത്തെ ഞെട്ടിച്ച മൊസാദ്, ആയിരക്കണക്കിനു പേജറുകളും വോക്കി ടോക്കികളും പൊട്ടിത്തെറിപ്പിച്ചാണ് രണ്ടു മാസത്തിനിടെ രണ്ടാമത്തെ ആക്രമണം നടത്തിയത്.

ഇസ്രയേലിന്റെ ചാരക്കണ്ണുകളെക്കുറിച്ചു നിരവധി സിനിമകള്‍ ചെയ്ത ഹോളിവുഡ്‌പോലും ഇത്തരമൊരു കഥയുണ്ടാക്കാന്‍ മടിക്കും. മൂവായിരം പേജറുകളാണ് ഹിസ്ബുള്ള സൈനികരുടെയും പ്രവര്‍ത്തകരുടെയും കൈകളിലിരുന്നു പൊട്ടിയത്. അതും പ്രത്യേക മെസേജ് വന്നതിന്റെ ശബ്ദം കേട്ട് നോക്കുമ്പോള്‍. പൊട്ടിത്തെറിയില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങിനിടെയാണു വോക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചത്. ഹിസ്ബുള്ള പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നതിനൊപ്പം അവരുടെ കമ്യൂണിക്കേഷന്‍ സംവിധാനത്തെയാകെ അട്ടിമറിക്കാന്‍ മൊസാദിനു കഴിഞ്ഞെന്നു വ്യക്തം. ഇതിന്റെ ആസൂത്രണത്തെപ്പറ്റി ഇന്നും ലോകത്തിനു മുമ്പിലുള്ളത് ഊഹാപോഹങ്ങള്‍ മാത്രം.

ഹിസ്ബുള്ളയുടെ ഏറ്റവും മുതിര്‍ന്നവരും പിന്നണിയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ശക്തരായ നേതാക്കളെയാണ് ഇസ്രയേല്‍ ബെയ്റൂട്ടില്‍ വധിച്ചത്. വ്യോമാക്രമണങ്ങളിലൂടെ ആയിരങ്ങളെ കൊല്ലുന്നതിനു പകരം നൂറോളം വരുന്ന, ഏറ്റവും മുന്തിയ റാങ്കിലുള്ള നേതാക്കാളെയാണ് ഇസ്രയേല്‍ പേജര്‍, വോക്കിടോക്കി ആക്രമണങ്ങളിലൂടെ ലക്ഷ്യമിട്ടത്.

രണ്ടുവര്‍ഷം മുമ്പ് തുടങ്ങിയ ആസൂത്രണത്തിനൊടുവിലാണ് ആക്രമണങ്ങള്‍ നടത്തിയതെന്നാണു രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേലിന്റെ സാങ്കേതിക ആക്രമണങ്ങളെ ചെറുക്കാന്‍ മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിക്കണമെന്നും പേജര്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നും ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ള കഴിഞ്ഞവര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു. 1996 ല്‍ ഹമാസ് നേതാവായിരുന്ന യഹിയ അയ്യാഷ് കൊല്ലപ്പെടുന്നത്, മൊബൈല്‍ ഫോണ്‍ വഴിയുള്ള ആക്രമണത്തിലായിരുന്നു. ഹമാസിന് വേണ്ടി ഉഗ്രശേഷിയുള്ള ബോബുകള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധനായിരുന്നു യഹിയ. ഹമാസിന്റെ എന്‍ജീനീയര്‍ എന്നാണ് അറിയപ്പെട്ടിരുന്നതും. സാങ്കേതികവിദ്യയില്‍ മിടുക്കനായിരുന്ന യഹിയയുടെ മരണം ഹമാസിന് വന്‍ നഷ്ടമായി. അതിന് ശേഷമാണ് ഹിസ്ബുല്ലയടക്കമുള്ള ഗ്രൂപ്പുകള്‍ ആശയവിനിയം ചോരാതിരിക്കാന്‍ ഫോണുകള്‍ അകറ്റിനിര്‍ത്തിയത്. പക്ഷേ, നസ്രള്ള മനസില്‍ കണ്ടത് ഇസ്രയേല്‍ മാനത്തുകണ്ടു.

പൂരം കലക്കിയതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലുള്ളവര്‍ക്ക് നിര്‍ണ്ണായക പങ്കെന്ന് എഡിജിപിയുടെ റിപ്പോർട്ട്…!!! അട്ടിമറിക്കു പിന്നില്‍ ആസൂത്രിത നീക്കം..? ചര്‍ച്ചയില്‍ തീരുമാനമായിട്ട് പോലും പൂരം നടത്താതെ മാറിനിന്നു…

നാൽപതോളം അവശിഷ്ടങ്ങൾ…!! ഇന്ന് കണ്ടെത്തിയതൊന്നും അർജുന്റെ ലോറിയുടെ ഭാ​ഗങ്ങളല്ല…!!! മരങ്ങളും കയറുകളും ആം​ഗ്ലറും മാത്രമാണ് അർജുന്റെ ലോറിയുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ചത്…!! ലഭിച്ച 95 ശതമാനം ഭാ​ഗങ്ങളും മറ്റുവാഹനങ്ങളുടേതാണ്…

ഹംഗറിയില്‍ കടലാസ് കമ്പനി ആരംഭിച്ച ഇസ്രയേല്‍, ബുഡാപെസ്റ്റില്‍ ബ്രിട്ടീഷ് വനിതയുടെ നേതൃത്വത്തിലുള്ള ബിഎസി കണ്‍സള്‍ട്ടന്റ്, തായ്വാന്‍ കമ്പനിയായ ഗോള്‍ അപ്പോളോ എന്നിവയെയാണ് ഉപയോഗിച്ചത്. ബിഎസിയുടെ ഉടമയായ 49 കാരിയായ ക്രിസ്റ്റ്യാന സാധാരണക്കാര്‍ക്കുവേണ്ടി പേജറുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡറുകളാണ് എടുത്തത്. പക്ഷേ, ഹിസ്ബുള്ളയ്ക്കുള്ള പേജറുകള്‍ പ്രത്യേകമായുണ്ടാക്കി. സ്ഫോടക വസ്തുവായ പെന്റാ എറിത്രിയോള്‍ ടെട്രാ നൈട്രേറ്റ് മൂന്നുഗ്രാം വീതം ഉള്‍പ്പെടുത്തി. ഇവ ഹിസ്ബുള്ളയുടെ സുരക്ഷാ വിഭാഗം പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. അത്രയ്ക്കു സാങ്കേതികത്തികവോടെയാണ് പേജര്‍ അണിയിച്ചൊരുക്കിയത്. ഹിസ്ബുള്ളയ്ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഭീതി പരത്തിയതും ഇസ്രയേല്‍ ആണെന്നാണു മറ്റൊരു വാദം. ക്രിസ്റ്റിയാന ഇപ്പോള്‍ ഹംഗേറിയന്‍ സുരക്ഷാ ഏജന്‍സിയുടെ സംരക്ഷണയിലാണെന്നു ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹിസ്ബുള്ള പേജര്‍ ആക്രമണത്തോടു പതിവുപോലെയാണു പ്രതികരിച്ചത്. റോക്കറ്റുകള്‍ അയച്ചു. പ്രതികാരം ചെയ്യുമെന്നു പ്രഖ്യാപിച്ചു. ഹിസ്ബുളള അയച്ച റോക്കറ്റുകളെല്ലാം ഇസ്രയേലിന്റെ അയണ്‍ഡോമിനു മുന്നില്‍ നിഷ്പ്രഭമായെന്നു മാത്രം. അതില്‍ കൂടുതലൊന്നും സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുന്ന ലെബനനു സാധിക്കുമെന്നു കരുതാനും വയ്യ. ഹിസ്ബുള്ളയുമായി അടുപ്പമുള്ള ഹൂതി വിമതരുടെ ആക്രമണം നടക്കുന്നതിനാല്‍ സൗദി പോലുള്ള രാജ്യങ്ങളുടെ സഹായവും ലെബനനു ലഭിക്കില്ല. നിരവധി ഉപരോധങ്ങള്‍ക്കു നടുവില്‍നില്‍ക്കുന്ന ഇറാനും സഹായിക്കാന്‍ പരിധിയുണ്ട്.

മുതിര്‍ന്ന ഹിസ്ബുള്ള മിലിട്ടറി നേതാവായ ഇബ്രാഹീം അക്വീലിനെക്കൂടി മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേല്‍ വധിച്ചതോടെ ലെബനനിലെ ഏറ്റവും വലിയ സൈനിക ശക്തിയുടെ അടിത്തറയിളകിയെന്ന് രാജ്യാന്തര പ്രതിരോധ നിരീക്ഷകരും ഏജന്‍സികളും വിലയിരുത്തുന്നു. ദശാബ്ദങ്ങള്‍ നീളുന്ന ഇസ്രയേല്‍- ഹിസ്ബുള്ള സംഘര്‍ഷത്തിന്റെ വഴിതിരിച്ചു വിടുന്നതാണ് പേജര്‍ ആക്രമണമെന്ന് ഇവര്‍ പറയുന്നു.

മാധ്യമങ്ങള്‍ ചിലരെ വല്ലാതെ പൊക്കിക്കാണിക്കുന്നു..!! ഇതിനൊക്കെ ആയുസ് തീരെ കുറവാണെന്നും മുഖ്യമന്ത്രി.., മറ്റുള്ള നാട്ടിലെ മാധ്യമങ്ങള്‍ ആ നാട്ടിലെ താല്‍പര്യത്തിനു വേണ്ടി നില്‍ക്കുന്നു. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ അങ്ങനെയാണോ..? എല്‍ഡിഎഫിനെ എങ്ങനെയെങ്കിലും തകര്‍ക്കാം എന്നതാണ് ചിന്തിക്കുന്നത്…

അടങ്ങാതെ അൻവർ..!!! കെ.സുധാകരൻ വനം മന്ത്രിയായിട്ട് ഇതൊന്നും നേരെയായിട്ടില്ല, പിന്നല്ലേ പാവം ശശീന്ദ്രൻ…, ഉദ്യോഗസ്ഥർക്ക് പണ്ടത്തെ പോലെ ഇപ്പോൾ പണിയില്ല.., നഷ്ടപരിഹാരം 10 ലക്ഷം കിട്ടുന്നില്ലേയെന്ന് ഒരു ഉദ്യോഗസ്ഥൻ…, തമിഴ്നാട്ടിലാണെങ്കിൽ ചെപ്പക്കുറ്റിക്ക് അടി കിട്ടിയേനെ…

പേജറുകളില്‍ ഉപയോഗിച്ചത് 2.7 സെമീ കനവും 90 ഗ്രാം ഭാരവും ഉള്ള റീചാര്‍ജ് ചെയ്യാവുന്ന ലിഥിയം ബാറ്ററികളാണ്. ഒന്നുകില്‍ ഇത് ഒരുമിച്ച് പ്രത്യേക ടെക്സ്റ്റ് മെസേജ് കോഡ് ഉപയോഗിച്ച് ഓവര്‍ ഹീറ്റ് ചെയ്തു. അല്ലെങ്കില്‍ മൂന്ന് ഗ്രാം സ്‌ഫോടകവസ്തു ബാറ്ററിക്ക് പുറത്ത് നിറച്ചു. ലെബനന്‍ സമയം വൈകിട്ട് മൂന്നിന് എല്ലാ പേജറുകളിലേക്കും ഹിസ്ബുല്ല നേതൃത്വത്തിന്റേത്് എന്ന് കരുതുന്ന ഒരു പ്രത്യേക കോഡ് മെസേജ് അയക്കുന്നു. സ്‌ഫോടനം നടന്ന ശേഷമുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാലറിയാം തുടര്‍ച്ചയായ ബീപ് ശബ്ദം കേട്ട് പേജറുകള്‍ തുറന്നു നോക്കുകയോ, കേട്ടു നോക്കുകയോ ചെയ്യുമ്പോഴാണ് സ്‌ഫോടനമുണ്ടാകുന്നത്. മുഖത്തും കണ്ണുകള്‍ക്കും പലര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പലരുടെയും കൈകള്‍ മുറിച്ചുമാറ്റേണ്ടിവന്നു. അബദ്ധത്തില്‍ പേജറുകള്‍ കയ്യില്‍വച്ച, മൂന്ന് ഹിസ്ബുല്ല എംപിമാരുടെ മക്കളും കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നടുങ്ങിയ ലെബനന് ആദ്യമെന്ത് സംഭവിച്ചെന്ന് പോലും വ്യക്തമായില്ല. ബെയ്‌റൂട്ട് മുതല്‍ ബെക്കാവാലി വരെയും ഈ പേജറുമായി സിറിയയിലുണ്ടായിരുന്നവര്‍ക്കു പോലും പരുക്കുണ്ട്. സാധാരണ സോഫ്റ്റ്് വെയറുകള്‍ ഹാക്ക് ചെയ്ത് സുരക്ഷാ സംവിധാനം പൊളിക്കുന്ന രീതിയൊക്കെ കാണാറുണ്ടെങ്കിലും ഹാര്‍ഡ്‌വെയര്‍ ഓപ്പറേഷന്‍ വിപുലമായ രീതിയിലുണ്ടാകുന്നത് അപൂര്‍മാണ്. ഹിസ്ബുല്ല പോലെ ആയുധശേഷിയും സാങ്കേതികമികവുമുള്ള സംഘങ്ങള്‍ക്ക് നല്‍കുന്ന ഉപകരണങ്ങള്‍ നേരിട്ട് തിരിമിറി നടത്തുക എന്ന അസാധ്യമായ നീക്കമാണു മൊസാദ് പാളിച്ച കൂടാതെ നടത്തിയെടുത്തത്.

2006ല്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ നടന്ന വന്‍ യുദ്ധത്തിനുശേഷം മറ്റൊന്നിനു ലക്ഷ്യമിടുന്നതിനിടെയാണ് ഇസ്രയേലിന്റെ നടപടി. ലെബനന്‍- ഇസ്രയേല്‍ അതിര്‍ത്തിയില്‍ ഹിസ്ബുള്ള സൈനിക വിന്യാസത്തിനും നീക്കമാരംഭിച്ചിരുന്നു. ഹമാസിനെക്കാളും സാങ്കേതികരംഗത്തു മുന്നില്‍ നില്‍ക്കുന്ന ഹിസ്ബുള്ളയ്ക്ക് ഇസ്രയേലില്‍ ആക്രമണങ്ങള്‍ സാധ്യമാകുമെന്ന് ചാര സംഘടനായ മൊസാദ് കണക്കുകൂട്ടിയിരുന്നു. ഈ ഘട്ടത്തിലാണ് ഇരുവര്‍ക്കുമിടയിലെ ചുവപ്പുവര മറികടക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചത്. യുദ്ധത്തിനുശേഷമുള്ള പതിനെട്ടു വര്‍ഷത്തിനിടെ ഇസ്രയേലിനു നിര്‍ണായകമായ മേല്‍ക്കൈ നല്‍കുന്ന നീക്കമാണിതെന്നു ലണ്ടനില്‍നിന്നുള്ള റിസര്‍ച്ച് ഓര്‍ഗനൈസേഷനായ ചതാം ഹൗസ് ചൂണ്ടിക്കാട്ടുന്നു. ലോകത്തിനുമുമ്പില്‍ നുഴഞ്ഞുകയറ്റം സാധ്യമല്ലാത്ത ഏറ്റവും ശക്തമായ സംഘടനയെന്ന പ്രതിഛായയാണ് ഹിസ്ബുള്ള സൂക്ഷിച്ചിരുന്നത്. ഇതിനെയാണ് ഏറ്റവും സാങ്കേതികത്തികവുള്ള ആക്രമണത്തിലൂടെ ഇസ്രയേല്‍ ഇല്ലാതാക്കിയതെന്നും ഓര്‍ഗനൈസേഷന്‍ പറയുന്നു.

ഹിസ്ബുള്ളയുടെ ഏറ്റവും ശക്തമായ ആക്രമണ ഗ്രൂപ്പായ റാഡ്വാന്‍ ഫോഴ്സിന്റെ കമാന്‍ഡന്റായ അക്വീല്‍ മരിച്ച വിവരം ആദ്യം നിഷേധിച്ചെങ്കിലും ഹിസ്ബുള്ള നിലവില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ഉയര്‍ന്ന റാങ്കിലുള്ള നിരവധി നേതാക്കള്‍ കൊല്ലപ്പെട്ടെന്നും ഹിസ്ബുള്ള പരോക്ഷമായി സമ്മതിച്ചിട്ടുണ്ട്. 16 ഹിസ്ബുള്ള നേതാക്കള്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേലും അവകാശപ്പെടുന്നു. തെക്കണ്‍ ബെയ്റൂട്ടിലെ എട്ടുനില കെട്ടിടത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ജനങ്ങളും പരിഭ്രാന്തരായിക്കഴിഞ്ഞു. കുട്ടികളടക്കം 37 പേര്‍ കൊല്ലപ്പെട്ടെന്നും നിരവധി പേരെ കാണാതായെന്നും 3000 പേര്‍ക്കു പരിക്കേറ്റെന്നും ലെബനീസ് അധികൃതര്‍ വ്യക്തമാക്കി.

കൃത്യമായി ടാര്‍ഗറ്റ് സെറ്റ് ചെയ്ത് കാത്തിരുന്ന് കൃത്യസമയത്ത് സൂക്ഷ്മതയോടെ ആക്രമണം നടത്തുകയെന്ന രീതി മൊസാദിന്റെയാണ്. ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയയെ ഇറാനില്‍ വച്ച് കൊല്ലുമ്പോഴും ഇതേ സൂക്ഷ്മതയായിരുന്നു മൊസാദിന്. ഇറാന്റെ പുതിയ ഭരണാധികാരിയായി പെസഷ്‌കിയാന്‍ ചുമതലയേല്‍ക്കുന്ന സമയത്ത്, ഇറാന്റെ കര്‍ശന സുരക്ഷയുടെ മൂക്കിന് താഴെയായിരുന്നു ആ ആക്രമണം. ഇറാനിലെത്തുമ്പോള്‍ അദ്ദേഹം പതിവായി കഴിയാറുള്ള, അതീവ സുരക്ഷാ മേഖലയിലുള്ള മുറിയിലാണ് അന്ന് മൊസാദ് ബോംബ് വച്ചത്. മാസങ്ങള്‍ക്ക് ശേഷം ഹനിയ്യ ആ മുറിയിലെത്തിയ ദിവസം രാത്രിയില്‍ നടന്ന സ്‌ഫോടത്തില്‍ ഞെട്ടാത്തവരില്ല.

11 മാസമായി ഇസ്രയേല്‍- ലെബനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്. അതിര്‍ത്തിയില്‍നിന്ന് ഒന്നരലക്ഷത്തിലേറെ ആളുകളാണ് ഒഴിഞ്ഞുപോയത്. ഒക്്ടോബറില്‍ ഗാസയില്‍ യുദ്ധമാരംഭിച്ചതിനുശേഷം വടക്കന്‍ ഇസ്രയേല്‍ കേന്ദ്രമാക്കിയാണ് ഹിസ്ബുള്ള ആക്രമണങ്ങള്‍ ആരംഭിച്ചത്. ഹമാസിന്റെ സഹായത്തോടെ ഇസ്രയേല്‍ സേനയെ തറപറ്റിക്കുമെന്നായിരുന്നു ഹിസ്ബുള്ളയുടെ പ്രഖ്യാപനം.

ഒക്ടോബര്‍ ഏഴിനു ഹമാസ് തെക്കന്‍ ഇസ്രയേലിലാണ് നുഴഞ്ഞുകയറി വന്‍ ആക്രമണം നടത്തിയത്. 1200 ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. 250ല്‍ കൂടുതല്‍ പേരെ വലിച്ചിഴച്ച് ഗാസയിലേക്കു കൊണ്ടുപോയി. ഇരുമ്പുമറയില്‍ തീര്‍ത്ത ഇസ്രയേലിന്റെ അതിര്‍ത്തി സംരക്ഷണത്തെക്കുറിച്ചുള്ള വലിയ ചോദ്യങ്ങളാണ് ഈ ആക്രമണം ഉയര്‍ത്തിയത്. മൊസാദിന്റെ കഴുകന്‍ കണ്ണുകളെക്കുറിച്ചു പരിഹാസങ്ങള്‍ ഉയര്‍ന്നു. ഇതോടെയാണ് ഇസ്രയേല്‍ നേതൃത്വവും ചാരസംഘടനകളും അതിര്‍ത്തികളിലെ ഭീഷണിയെക്കുറിച്ചു കൂടുതല്‍ ഗൗരവമായി ആലോചിച്ചു തുടങ്ങിയത്.

പ്രത്യാക്രമണമെന്ന നിലയില്‍ ഇസ്രയേല്‍ ഗാസയില്‍ ആക്രമണം ആരംഭിച്ചു. വെടിനിര്‍ത്തല്‍ ആഹ്വാനങ്ങളെല്ലാം നിഷ്ഫലമായി. 41,000 ആളുകള്‍ കൊല്ലപ്പെട്ടെന്നാണു ഗാസ ഹെല്‍ത്ത് അതോറിട്ടിയുടെ കണക്ക്. വടക്കന്‍ അതിര്‍ത്തിയിലെ ഹിസ്ബുള്ള സൈനിക സാന്നിധ്യത്തിനെതിരായ ഇസ്രയേലിന്റെ ക്ഷമയും കെട്ടു. പേജര്‍ ആക്രമണത്തിനു മുമ്പുതന്നെ ഇസ്രയേലി സൈന്യം ഹിസ്ബുള്ളയ്ക്കെതിരേ ഒറ്റതിരിഞ്ഞുള്ള ആക്രമണം ആരംഭിച്ചിരുന്നു.

ഹിസ്ബുള്ളയ്ക്കെതിരേ 18 വര്‍ഷം മുമ്പ് നടന്ന യുദ്ധത്തിനുശേഷം തുടരുന്ന ഭീഷണിമുനമ്പിലെ ജീവിതം ഇനി സാധ്യമല്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കുന്നതിനു തുല്യമായിരുന്നു ഈ ആക്രമണങ്ങളെന്ന് വാഷിംഗ്ടണിലെ മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റ് പോള്‍ സലേമും പറയുന്നു. ഹിസ്ബുള്ളയുടെ ഭാഗത്തുനിന്നുള്ള ചെറിയ ഭീഷണി പോലും ഹമാസിന്റെ ആക്രമണത്തിനുശേഷം ഇസ്രയേല്‍ അതീവ ഗൗരവത്തിലാണ് എടുക്കുന്നത്- അദ്ദേഹം പറയുന്നു.

ഇതിന്റെ ഏറ്റവുമൊടുവിലത്തെ സംഭവമെന്ന നിലയിലാണ് കഴിഞ്ഞയാഴ്ച ഇസ്രയേല്‍ അതീവനാടകീയമായി ഹിസ്ബുള്ളയുടെ സാങ്കേതിക സംവിധാനങ്ങളില്‍ നുഴഞ്ഞു കയറിയത്. ആയിരക്കണക്കിനു പേജറുകളും വോക്കി ടോക്കികളും സ്ഫോടനം നടത്തി ആശയവിനിമയം ഇല്ലാതാക്കി. നിരവധിപേരെ വധിച്ചു. ഒപ്പം അക്വീലിനെ വധിച്ചതിനു സമാനമായ വ്യോമാക്രമണങ്ങളും നടത്തി. ഹിസ്ബുള്ളയ്ക്കു പ്രതികരിക്കാന്‍ കഴിയുന്നതിനുമുമ്പേ ഇതെല്ലാം സംഭവിച്ചുകഴിഞ്ഞു. ഹിസ്ബുള്ളയെ മൂലയിലേക്കു തള്ളിവിടാന്‍ ആക്രമണത്തിലൂടെ ഇസ്രയേലിനു കഴിഞ്ഞെന്നാണ് പ്രതിരോധ വിദഗ്ധരും വിലയിരുത്തുന്നത്. ഹിസ്ബുള്ളയ്ക്കു വന്‍ ആയുധശേഖരമുണ്ടെങ്കിലും അവ വിന്യസിക്കാനുള്ള ശേഷി വെട്ടിച്ചുരുക്കപ്പെട്ടു. ഫോണുകള്‍ ഉപേക്ഷിച്ച ഹിസ്ബുള്ളയ്ക്ക് ഇനിയൊരു സാങ്കേതിക സംവിധാനമൊരുക്കാന്‍ നാളുകള്‍ എടുക്കുമെന്നുവേണം കരുതാന്‍.

അതിര്‍ത്തിയില്‍നിന്നു പലായനം ചെയ്യപ്പെട്ട ആയിരക്കണക്കിന് ഇസ്രയേലികള്‍ക്കു തിരിച്ചെത്താന്‍ കഴിയുന്നിടംവരെ ഇസ്രയേല്‍ ചെറുത്തുനില്‍പ്പു തുടരുമെന്നാണ് പ്രതിരോധമന്ത്രി യോവ് ഗലാന്റ് പറഞ്ഞത്. ചില പ്രതിരോധ വിദഗ്ധര്‍ ഇതിനെ കരയിലൂടെയുള്ള സൈനിക നീക്കത്തിന്റെ ആരംഭമായും വിലയിരുത്തുന്നു. തെക്കന്‍ ലെബനനിലെ ഇസ്രയേല്‍ കടന്നുകയറ്റത്തിനെതിരേ 1980കളിലാണ് ഹിസ്ബുള്ള രൂപീകരിച്ചത്. രണ്ടായിരത്തില്‍ ഇസ്രയേലിനെ ഗറില്ലാ മുറകള്‍കൊണ്ട് ഹിസ്ബുല്ല തുരത്തി. ഇതായിരുന്നു ഇസ്രയേലിന്റെ ആദ്യ പരാജയം.

സൂപ്പര്‍ പവറായി നിലനില്‍ക്കുമ്പോഴും ഹമാസിനെ പതിനൊന്നു മാസമായി തുടരുന്ന യുദ്ധത്തില്‍ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നതും ഇസ്രയേലിന്റെ മുന്നിലെ പ്രതിസന്ധിയാണ്. ജനപിന്തുണ നഷ്ടപ്പെട്ട നെതന്യാഹുവിന് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കാതിരിക്കാന്‍ യുദ്ധം തുടരേണ്ടത് അത്യാവശ്യമാണ്. യുദ്ധം നിര്‍ത്തിയാലുടന്‍ നെതന്യാഹു അധികാര ഭ്രഷ്ടനാക്കപ്പെടും. കോടതികളില്‍ ഉള്ള അഴിമതിക്കേസുകള്‍ സജീവമാകും. ചിലപ്പോള്‍ ശിഷ്ടകാലം അഴിക്കുള്ളിലാകും. ഇതിനെല്ലാം ഒരുവഴിക്കല്ലെങ്കില്‍ മറ്റൊരു വഴിക്കു യുദ്ധം തുടരുകയാണ് നെതന്യാഹുവിനു മുമ്പിലെ പോംവഴി.
സൗത്ത് ലബനനിലൂടെ ഒഴുകുന്ന ലിത്വാനി നദിക്ക് അക്കരയിലേക്ക് ഹിസ്ബുല്ലയെ ഒതുക്കുകയാണ് ഇസ്രയേല്‍ പടയൊരുക്കത്തിന് പിന്നിലെന്നാണു കരുതുന്നത്. അതിര്‍ത്തികള്‍ അടച്ചുള്ള ഗാസ യുദ്ധത്തില്‍ പൂര്‍ണമായ വിജയം നേടാന്‍ ഇതുവരെ ഇസ്രയേലിനു കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ലെബനനിലെ തുറന്ന അതിര്‍ത്തികള്‍വഴി ഹിസ്ബുള്ള എന്തു നീക്കമാകും നടത്തുകയെന്നത് ഇനി കാണേണ്ട കാഴ്ചയാണ്.

Israel bombs Lebanon live: 274 killed, over 1,000 wounded in Israel attacks

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7